ധനകാര്യ മന്ത്രാലയം

സാമ്പത്തിക സര്‍വേ


ചില്ലറ പണപ്പെരുപ്പം ഈ വര്‍ഷം മിതമായ നിലയില്‍ തുടരുന്നു; 2021-22 ല്‍ 5.2% (ഏപ്രില്‍-ഡിസംബര്‍)


വിതരണവശത്തെ ഫലപ്രദമായ പരിപാലനം ഈ വര്‍ഷം മിക്ക അവശ്യസാധനങ്ങളുടെയും വിലകള്‍ നിയന്ത്രണവിധേയമാക്കി


ചില്ലറ വില്‍പ്പനയിലെ വ്യത്യാസവും ഡബ്ല്യു.പി.ഐ (മൊത്ത വിലസൂചിക) പണപ്പെരുപ്പവും കുറയുമെന്ന് പ്രതീക്ഷിക്കുന്നു

Posted On: 31 JAN 2022 2:54PM by PIB Thiruvananthpuram

ഉപഭോക്തൃ വില സൂചിക-സംയോജിത (സി.പി.ഐ-സി) കണക്കാക്കിയുള്ള ചില്ലറ പണപ്പെരുപ്പം 2020-21ലെ 6.6 ശതമാനത്തില്‍ നിന്ന് 2021-22ല്‍ (ഏപ്രില്‍-ഡിസംബര്‍) 5.2 ശതമാനമായി കുറയുമെന്ന് 2021-22 കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ പറയുന്നു. വിതരണഭാഗത്തെ ഫലപ്രദമായ പരിപാലനംവര്‍ഷത്തില്‍ മിക്ക അവശ്യസാധനങ്ങളുടെ വില ഈ വര്‍ഷം നിയന്ത്രണത്തിലാക്കിയെന്നും സര്‍വേ പറയുന്നു.


ആഭ്യന്തര പണപ്പെരുപ്പം:


ഉയര്‍ന്നുവരുന്ന പല വിപണികളുമായും വികസ്വര സമ്പദ്‌വ്യവസ്ഥകളുമായും (ഇ.എം.ഡി.ഇ) വികസിത സമ്പദ്ഘടനകളുമായും താരതമ്യപ്പെടുത്തുമ്പോള്‍, ഇന്ത്യയിലെ ഉപഭോക്തൃ വില സൂചിക-സംയോജിത (സി.പി.ഐ-സി) പണപ്പെരുപ്പം 2022 ജിസംബറില്‍ 5.2 %ല്‍ എത്തിയിട്ട് സമീപ മാസങ്ങളില്‍ അതേ പരിധിയില്‍ തുടരുന്നതായി സര്‍വേ കണ്ടെത്തുന്നു. വിതരണപരിപാലനത്തിന് ഗവണ്‍മെന്റ് സ്വീകരിച്ച ക്രിയാത്മകമായ നടപടികള്‍ മൂലമാണ് ഇത് സാദ്ധ്യമായത്.

ആഗോള പണപ്പെരുപ്പം:


2021-ല്‍ സമ്പദ്ഘടനകള്‍ തുറന്നതോടെ, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിച്ചതിനാല്‍ ആഗോളതലത്തില്‍ പണപ്പെരുപ്പം ഉയര്‍ന്നതായി സാമ്പത്തിക സര്‍വേ പറയുന്നു. വികസിത സമ്പദ്‌വ്യവസ്ഥകളില്‍ പണപ്പെരുപ്പം 2020ലെ 0.7 ശതമാനത്തില്‍ നിന്ന് 2021ല്‍ ഏകദേശം 3.1 ശതമാനമായി ഉയര്‍ന്നു. ഉദാഹരണത്തിന്, യു.എസ്.എയിലെ പണപ്പെരുപ്പം 2021 ഡിസംബറില്‍ 7.0 ശതമാനത്തിലെത്തി, 1982 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. യു.കെയില്‍, 2021 ഡിസംബറില്‍ ഇത് 30 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 5.4% എത്തി. വളര്‍ന്നുവരുന്ന വിപണികളില്‍, ബ്രസീലില്‍ 2021 ഡിസംബറില്‍ പണപ്പെരുപ്പം 10.1% ആയി ഉയര്‍ന്നു. തുര്‍ക്കിയിലും 36.1 ശതമാനത്തിലെത്തിക്കൊണ്ട് പണപ്പെരുപ്പം രണ്ടക്കം കടന്നു . കഴിഞ്ഞ 6 മാസമായി അര്‍ജന്റീനയില്‍ പണപ്പെരുപ്പ നിരക്ക് 50 ശതമാനത്തിന് മുകളിലാണ്.

ചില്ലറ പണപ്പെരുപ്പത്തിലെ സമീപകാല പ്രവണതകള്‍:

ചില്ലറ (റീട്ടെയില്‍)പണപ്പെരുപ്പം, ലക്ഷ്യപരിധിയായ 2% മുതല്‍ 6% വരെയായിരുന്നു, 2020-21 ഏപ്രില്‍ -ഡിസംബര്‍ കാലയളവില്‍ ഇത് 6.6% ല്‍ നിന്ന് 5.2% ആയി കുറഞ്ഞു. ഭക്ഷ്യ വിലക്കയറ്റം കുറഞ്ഞതാണ് ഇതിന് പ്രധാന കാരണമെന്ന് സര്‍വേ വ്യക്തമാക്കുന്നു. ഉപഭോക്തൃ ഭക്ഷ്യ വില സൂചിക (സി.എഫ്.പി.ഐ) അനുസരിച്ചുള്ള ഭക്ഷ്യ പണപ്പെരുപ്പം, 2021-22ല്‍ (ഏപ്രില്‍-ഡിസംബര്‍) ശരാശരി 2.9 ശതമാനത്തിലെത്തി, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 9.1 ശതമാനവുമായിരുന്നു.
ബാഷ്പീകരണശീലമുള്ള ഇന്ധന ഇനങ്ങളെ ഒഴിവാക്കി അടിസ്ഥാന പണപ്പെരുപ്പത്തില്‍ ശുദ്ധീകരണം വരുത്തിയിട്ടുണ്ടെന്ന് സര്‍വേ പറയുന്നു. 'വാഹനത്തിനുള്ള പെട്രോള്‍', 'വാഹനത്തിനുള്ള ഡീസല്‍', വാഹനങ്ങള്‍ക്കുള്ള ലൂബ്രിക്കന്റുകളും മറ്റ് ഇന്ധനങ്ങളും, അതിനുപുറമെ 'ഭക്ഷണവും പാനീയങ്ങളും', 'ഇന്ധനവും വെളിച്ചവും' എന്നിവയെ ചില്ലറ പണപ്പെരുപ്പത്തിന്റെ തലക്കെട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ജൂണ്‍ 2020 മുതല്‍ ശുദ്ധീകരിച്ച അടിസ്ഥാന പണപ്പെരുപ്പം പരമ്പരാഗത അടിസ്ഥാന പണപ്പെരുത്തിന് താഴെയാണ്, പരമ്പരാഗത അടിസ്ഥാന പണപ്പെരുപ്പത്തില്‍ ഇന്ധനങ്ങള്‍ക് കുള്ള സ്വാധീനത്തെ സൂചിപ്പിക്കുന്നു.

ചില്ലറ പണപ്പെരുപ്പത്തിന്റെ പ്രേരകങ്ങള്‍:

ചില്ലറ പണപ്പെരുപ്പത്തിന്റെ പ്രധാന പ്രേരകങ്ങള്‍ ''പലവകയും'', ''ഇന്ധനവും വെളിച്ചവും'' ഗ്രൂപ്പുകളാണ്. പലവകകളുടെ സംഭാവന 2020-21ല്‍ (ഏപ്രില്‍-ഡിസംബര്‍) 26.8% ആയിരുന്നത് 2021-22ല്‍ (ഏപ്രില്‍ - ഡിസംബര്‍) 35% ആയി ഉയര്‍ന്നു. സര്‍വേ അനുസരിച്ച്, പലവക ഗ്രൂപ്പുകളില്‍, ''ഗതാഗതവും ആശയവിനിമയവും'' ഉപഗ്രൂപ്പാണ് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത്, അതിന് പിന്നാലെ ''ആരോഗ്യംവുമുണ്ട്''. മറുവശത്ത്, ഭക്ഷണപാനീയങ്ങളുടെ സംഭാവന 59% ല്‍ നിന്ന് 31.9% ആയി കുറഞ്ഞു.

ഇന്ധനവും വെളിച്ചവും, ഗതാഗതവും ആശയവിനിമയവും:

2021-22 കാലയളവില്‍ (ഏപ്രില്‍-ഡിസംബര്‍) മുകളില്‍ പറഞ്ഞ ഈ രണ്ട് ഗ്രൂപ്പുകളിലെയും പണപ്പെരുപ്പം പ്രധാനമായും ഉയര്‍ന്ന അന്താരാഷ്ട്ര ക്രൂഡ് ഓയില്‍, പെട്രോളിയം ഉല്‍പ്പന്ന വിലകളും, ഉയര്‍ന്ന നികുതികളും മൂലമാണെന്ന് സര്‍വേ പരാമര്‍ശിക്കുന്നു.

പലവക:


ഗതാഗതത്തിനും ആശയവിനിമയത്തിനും പുറമെ, വസ്ത്രങ്ങളിലും പാദരക്ഷകളിലും നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം വര്‍ദ്ധിച്ചുവരുന്ന പ്രവണത കണ്ടു, ഒരുപക്ഷേ ഉയര്‍ന്ന ഉല്‍പ്പാദനവും ഉല്‍പാദനച്ചെലവും (ഇറക്കുമതി ചെയ്ത ഇന്‍പുട്ടുകള്‍ ഉള്‍പ്പെടെ) കൂടാതെ ഉപഭോക്തൃ ഡിമാന്‍ഡിന്റെ പുനരുജ്ജീവനവുമാകാമെന്നും സര്‍വേസൂചിപ്പിക്കുന്നു.

ഭക്ഷണവും പാനീയവും:


സര്‍വേ അനുസരിച്ച്, ഗ്രൂപ്പില്‍ 7.8% മാത്രം ഭാരം ഉണ്ടായിരുന്നിട്ടും ഭക്ഷണ പാനീയങ്ങളുടെ വിലക്കയറ്റത്തിന്റെ 60%വും സംഭാവന ചെയ്തത് എണ്ണകളും കൊഴുപ്പുകളും ആണ്. ഇറക്കുമതിയിലൂടെയാണ് ഭക്ഷ്യ എണ്ണകളുടെ (60%) ആവശ്യം പ്രധാനമായും നിറവേറ്റുന്നത്, അന്താരാഷ്ട്ര വിലയിലെ ഏറ്റക്കുറച്ചിലുകള്‍ ഈ ഉപഗ്രൂപ്പിലെ ഉയര്‍ന്ന പണപ്പെരുപ്പത്തിന് കാരണമായി. ഇന്ത്യയുടെ ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണെങ്കിലും, മൂല്യത്തിന്റെ അടിസ്ഥാനത്തില്‍, 2019-20 നെ അപേക്ഷിച്ച് 2020-21 ല്‍ 63.5% വര്‍ദ്ധിച്ചു.
പയര്‍വര്‍ഗ്ഗങ്ങളുടെ വിലക്കയറ്റം 2020-21ല്‍ 16.4% ആയിരുന്നത് 2021 ഡിസംബറില്‍ 2.4% ആയി കുറഞ്ഞുവെന്ന് സര്‍വേ നിരീക്ഷിക്കുന്നു. ഖാരിഫ് പയര്‍വര്‍ഗ്ഗങ്ങളുടെ വിതയുടെ വിസ്തൃതിയില്‍ 142.4 ലക്ഷം ഹെക്ടറിന്റെ പുതിയ വര്‍ദ്ധന (2021 ഒക്‌ടോബര്‍ 1 വരെ)യുണ്ടായത് പയര്‍വര്‍ഗ്ഗങ്ങളുടെ വില കുറയുന്നതിന് വഴിവച്ചു.

ഗ്രാമ -നഗര പണപ്പെരുപ്പ വ്യത്യാസം:


2018 ജൂലൈ മുതല്‍ 2019 ഡിസംബര്‍ വരെ സാക്ഷ്യംവഹിച്ച ഉയര്‍ന്ന വ്യത്യാസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 2020-ല്‍ ഗ്രാമ-നഗര സി.പി.ഐ പണപ്പെരുപ്പം തമ്മിലുള്ള അന്തരം കുറഞ്ഞുവെന്ന് സര്‍വേ സൂചിപ്പിക്കുന്നു. ഹ്രസ്വകാലത്തേക്ക്, ഈ വ്യതിചലനത്തിന് ഭക്ഷണ പാനീയങ്ങളുടെ ഘടകമാണ് പ്രധാന കാരണം.

മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിലെ പ്രവണതകള്‍:


ഡബ്ല്യു.പി.ഐ പണപ്പെരുപ്പം വര്‍ദ്ധിക്കുന്ന പ്രവണത കാണിക്കുകയും നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 2021-22 (ഏപ്രില്‍-ഡിസംബര്‍) കാലയളവില്‍ 12.5% വരെ എത്തി ഉയര്‍ന്ന നിലയില്‍ തുടരുകയും ചെയ്തു. 2020-21 കാലഘട്ടത്തില്‍ ഡബ്ല്യു.പി.ഐ പണപ്പെരുപ്പം തീവ്രമല്ലായിരുന്നതിനാല്‍ മുന്‍വര്‍ഷത്തെ കുറഞ്ഞ അടിത്തറയായിരിക്കും ഉയര്‍ന്ന പണപ്പെരുപ്പത്തിന് കാരണമായ ഒരു ഭാഗമെന്ന് സര്‍വേ വിശദീകരിക്കുന്നു.
ഡബ്ല്യു.പി.ഐയ്ക്ക് കീഴിലുള്ള ക്രൂഡ് പെട്രോളിയം, പ്രകൃതി വാതക ഉപഗ്രൂപ്പ് വളരെ ഉയര്‍ന്ന പണപ്പെരുപ്പത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും 2021 ഡിസംബറില്‍ ഇത് 55.7% ആയിരുന്നുവെന്നും സര്‍വേ നിരീക്ഷിക്കുന്നു. ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യ ഉല്‍പന്നങ്ങളില്‍, ഭക്ഷ്യ എണ്ണകളാണ് പ്രധാന സംഭാവന നല്‍കിയത്.


ഡബ്ല്യൂ.പി.ഐ, സി.പി.ഐ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കുകള്‍ തമ്മിലുള്ള വ്യത്യാസം:

രണ്ട് സൂചികകളും തമ്മിലുള്ള വ്യതാസത്തിന് നിരവധി ഘടകങ്ങളാണ് സര്‍വേ പറയുന്നത്. മറ്റുള്ളവയില്‍ നിന്ന് അവയില്‍ ചിലത് അടിസ്ഥാന പ്രഭാവം മൂലമുള്ള വ്യതിയാനങ്ങള്‍, അവയുടെ ഉദ്ദേശ്യത്തിലും രൂപകല്‍പ്പനയിലും ഉള്ള ആശയപരമായ വ്യത്യാസങ്ങള്‍, രണ്ട് സൂചികകളിലെയും വ്യത്യസ്ത ഘടകങ്ങളുടെ വിലകളുടെ സ്വഭാവം, കുറഞ്ഞിരുന്ന ആവശ്യം വര്‍ദ്ധിക്കുക എന്നിവ ഉള്‍പ്പെടുന്നു. ഡബ്ല്യു.പി.ഐയിലെ അടിസ്ഥാന പ്രഭാവം ക്രമേണ കുറയുന്നതോടെ ഡബ്ല്യു.പി.ഐയിലും സി.പി.ഐയിലും ഉള്ള വ്യതാസം കുറയുമെന്ന് സര്‍വ്വേ പറയുന്നു.

 


ദീര്‍ഘകാല വീക്ഷണം:

ഇന്ത്യയിലെ പണപ്പെരുപ്പം നിര്‍ണ്ണയിക്കുന്നതില്‍ വിതരണവിഭാഗം ഘടകങ്ങള്‍ക്കുള്ള പ്രാധാന്യം കണക്കിലെടുക്കുമ്പോള്‍, ചില ദീര്‍ഘകാല നയങ്ങള്‍ സഹായകരമാകുമെന്ന് സര്‍വേ പറയുന്നു. വിളകളുടെ ഉല്‍പ്പാദനത്തിന്റെ വൈവിധ്യവല്‍ക്കരണം, അനിശ്ചിതത്വം പരിഹരിക്കുന്നതിനുള്ള സ്വഭാവദാര്‍ഡ്യമുള്ള ഇറക്കുമതി നയം, നശിക്കുന്ന ചരക്കുകള്‍ക്കായി ഗതാഗതത്തിലും സംഭരണ പശ്ചാത്തല സൗകര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഉല്‍പാദന രീതികള്‍ എന്നിവയിലേക്ക് നയിക്കുന്ന ഉല്‍പ്പാദനരീതികള്‍ ഉള്‍പ്പെടെ.

ND

****

 



(Release ID: 1793869) Visitor Counter : 300