ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 21 JAN 2022 9:07AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 160.43 കോടി ഡോസ് വാക്സിൻ

 

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 20,18,825 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 5.23%

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,51,777 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,60,58,806 ആയി; രോഗമുക്തി നിരക്ക് 93.50%

 

കഴിഞ്ഞ 24 മണിക്കൂറിൽ 3,47,254 പുതിയ കേസുകൾ

 

ഇതുവരെ 9,692 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്, ഇന്നലത്തെ കാളും 4.36% -ത്തിന്റെ വർധന

 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 17.94%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 16.56%


ആകെ നടത്തിയത് 71.15 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 19,35,912 പരിശോധനകൾ

 

***


(Release ID: 1791414) Visitor Counter : 215