രാജ്യരക്ഷാ മന്ത്രാലയം
ഗാലൻട്രി അവാർഡ് പോർട്ടലിൽ സംഘടിപ്പിച്ച വെർച്വൽ മ്യൂസിയം പ്രതിരോധ സഹ മന്ത്രി ശ്രീ അജയ് ഭട്ട് ഉദ്ഘാടനം ചെയ്തു .
Posted On:
20 JAN 2022 4:46PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജനുവരി ,20 ,2022
ഗാലൻട്രി അവാർഡ്‌സ്‌പോർട്ടലിന്റെ(https://www.gallantryawards.gov.in/) ആതിഥേയത്വത്തിലുള്ള ഇന്ററാക്ടീവ് വെർച്വൽ മ്യൂസിയം പ്രതിരോധ സഹ മന്ത്രി ശ്രീ അജയ്‌ഭട്ട് ഇന്ന് ഉദ്ഘാടനം ചെയ്തു. വെർച്വൽ മ്യൂസിയം ധീരതാ പുരസ്‌കാര ജേതാക്കളുടെ പ്രതിബദ്ധതയുടെയും ത്യാഗത്തിന്റെയും കഥകൾ ഒരുമിച്ച് നൂതനവും ഉപയോക്തൃ സൗഹൃദവുമായ ഫോർമാറ്റിൽ കൊണ്ടുവരുന്നു.
ഈ മ്യൂസിയത്തിൽ , 3-ഡി നടത്തം, ഗാലറി നിർമ്മാണം, ലോബി, പ്രശസ്തിയുടെ മതിൽ, യുദ്ധ സ്മാരകങ്ങളു
ടെ പര്യടനം, യുദ്ധമുറി, റിസോഴ്‌സ് സെന്റർ, സെൽഫി ബൂത്ത്, ഉപകരണ പ്രദർശനം തുടങ്ങിയവ ഉൾപ്പെടുന്നു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക സ്മരണാർത്ഥം 'ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ ഭാഗമായി ,പ്രതിരോധ മന്ത്രാലയം (MoD ) , സൊസൈറ്റി ഓഫ് ഇന്ത്യൻ ഡിഫൻസ് മാനുഫാക്ചറേഴ്സ് (SIDM), ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, ഭാസ്കരാചാര്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്‌പേസ് ആപ്ലിക്കേഷൻസ് ആൻഡ് ജിയോ ഇൻഫോർമാറ്റിക്‌സ്,എന്നിവ സംയുക്തമായാണ് വെർച്വൽ മ്യൂസിയം വികസിപ്പിച്ചെടുത്തത്. സന്ദർശകർക്ക് ലോഗിൻ ചെയ്യാനും രജിസ്റ്റർ ചെയ്യാനും ഉള്ള അവസരം; ഒരു പ്രത്യേക ഗാലൻട്രി അവാർഡ് ജേതാവിന്റെ ലഭ്യമായ മുഴുവൻ വിവരങ്ങളും മനസിലാക്കാനും ,ധീരരായ ജേതാക്കൾക്ക് ആദരാഞ്ജലി അർപ്പിക്കാനുമുള്ള അവസരം എന്നിവ മ്യൂസിയം വാഗ്ദാനം ചെയ്യുന്നു. ധീരതാ പുരസ്‌കാര ജേതാക്കളുടെ ധീരതയുടെ കഥകൾ അവതരിപ്പിക്കുന്ന ഒരു വാർ റൂമും ഇതിൽ ഉൾപ്പെടുന്നു.പ്രചോദനാത്മകമായ വീഡിയോകളുടെയും ഉപകരണ പ്രദർശനത്തിന്റെയും ആർക്കൈവ് മ്യൂസിയത്തിന്റെ ഭാഗമാണ്.
(Release ID: 1791246)
Visitor Counter : 158