സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

വന്ദേ ഭാരതം നൃത്യ ഉത്സവ് മത്സരത്തിലെ വിജയികൾ റിപ്പബ്ലിക് ദിന പരേഡിൽ  നൃത്ത- നൃത്യ വിസ്മയമൊരുക്കുന്നു 

Posted On: 19 JAN 2022 11:09AM by PIB Thiruvananthpuram

 


ന്യൂ ഡൽഹി: ജനുവരി 19 , 2022


ജനുവരി 26-ന് ന്യൂഡൽഹിയിലെ രാജ്പഥിൽ നടക്കുന്ന 2022ലെ  റിപ്പബ്ലിക് ദിന പരേഡിൽ വന്ദേഭാരതം, നൃത്യ ഉത്സവ് ഗ്രാൻഡ് ഫിനാലെ വിജയികൾ കാണികൾക്കായി  നൃത്ത- നൃത്യ വിസ്മയമൊരുക്കാൻ  തയ്യാറെടുക്കുന്നു. രാജ്പഥിലും ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലുമാണ്  പ്രകടനത്തിന്റെ റിഹേഴ്സലുകൾ നടക്കുന്നത്.വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 36 ടീമുകൾക്ക് പ്രശസ്തരായ നാല് കൊറിയോഗ്രാഫർമാരാണ്  പരിശീലനം നൽകുന്നത് .

വന്ദേ ഭാരതം-നൃത്യ ഉത്സവ് മത്സരത്തിലൂടെ 400-ലധികം കലാകാരന്മാരെയാണ്  സാംസ്കാരിക മന്ത്രാലയം തിരഞ്ഞെടുത്തത് .ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായ വന്ദേ ഭാരതം-നൃത്യ ഉത്സവിന്റെ ഗ്രാൻഡ് ഫിനാലെ 2021 ഡിസംബർ 19-ന് ന്യൂഡൽഹിയിൽ നടന്നു.ഇതാദ്യമായാണ് രാജ്പഥിൽ റിപ്പബ്ലിക് ദിന പ്രകടനത്തിനായി അഖിലേന്ത്യാ നൃത്ത മത്സരത്തിലൂടെ ടീമുകളെ തിരഞ്ഞെടുക്കുന്നത്

 

IE/SKY


(Release ID: 1790891) Visitor Counter : 152