ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം

വർഷാന്ത അവലോകനം 2021: ഭവന, നഗരകാര്യ മന്ത്രാലയം

Posted On: 04 JAN 2022 4:31PM by PIB Thiruvananthpuram



 

നേട്ടങ്ങളും സംരംഭങ്ങളും:

 
പ്രധാനമന്ത്രി ആവാസ് യോജന-അർബൻ (PMAY-U):



ആകെ 1.12 കോടി വീടുകളുടെ ആവശ്യകത കണക്കാക്കിയതിൽ , 1.14 കോടി വീടുകൾ അനുവദിച്ചു.  790.57 കോടി രൂപ ചെലവിൽ ലൈറ്റ് ഹൗസ് പദ്ധതികളിൽ  ആകെ 6,368 വീടുകൾ ആണ് നിർമ്മിക്കുന്നത്

 
സുസ്ഥിരവും പരിസ്ഥിതി സൗഹൃദവും  പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുന്നതുമായ സാങ്കേതിക വിദ്യകളും നിർമ്മാണ സാമഗ്രികളും സ്വീകരിക്കുന്നതിന് ഒരു ടെക്നോളജി സബ് മിഷൻ (TSM) സ്ഥാപിച്ചു.

 

സ്മാർട്ട് സിറ്റി പദ്ധതി (SCM):



Ø     സ്മാർട്ട് സിറ്റി പദ്ധതിക്ക് (SCM) കീഴിൽ, നഗരങ്ങളിലെ നൂതനമായ സമ്പ്രദായങ്ങൾക്കായി സിറ്റി ഇന്നൊവേഷൻ എക്സ്ചേഞ്ച് (CiX) പ്ലാറ്റ്ഫോം ആരംഭിച്ചു.

 

Ø     നഗര ഭരണത്തിനായുള്ള വിവിധ പരിഹാരങ്ങൾക്കും ആപ്ലിക്കേഷനുകൾക്കുമുള്ള ഓപ്പൺ സോഴ്‌സ് കോഡിന്റെ ഒരു ശേഖരമായ സ്മാർട്ട്‌ കോഡ് പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നു.

 

Ø     സ്‌മാർട്ട് സിറ്റി ദൗത്യവും ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും (ഐഐഎസ്‌സി) സംയുക്തമായി ഇന്ത്യ അർബൻ ഡാറ്റാ എക്‌സ്‌ചേഞ്ച് വികസിപ്പിച്ചിരിക്കുന്നു. സ്മാർട്ട് സിറ്റി പദ്ധതിക്ക്  കീഴിലുള്ള പ്രോജക്‌ടുകളുടെ സൂക്ഷ്മപരിശോധനയ്‌ക്കായി ഒരു പുതിയ സ്മാർട്ട് സിറ്റി വെബ്‌സൈറ്റും ജിയോസ്‌പേഷ്യൽ മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റവും (ജിഎംഐഎസ്) വികസിപ്പിച്ചെടുത്തു.

 

Ø      എല്ലാ പൗരന്മാരുടെയും ആവശ്യങ്ങൾ മികച്ച രീതിയിൽ നിർവഹിക്കുന്നതിനായി  പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങൾ വികസിപ്പിക്കുന്നതിന് നഗരങ്ങൾ, പൗര ഗ്രൂപ്പുകൾ, സ്റ്റാർട്ട്-അപ്പുകൾ എന്നിവയെ ഒരുമിച്ച് കൊണ്ടുവരാനായി ട്രാൻസ്‌പോർട് 4 ഓൾ സമാരംഭിച്ചു
 

Ø      ആരോഗ്യകരവും സുരക്ഷിതവും സുസ്ഥിരവുമായ ഭക്ഷണ അന്തരീക്ഷത്തെ പിന്തുണയ്ക്കുന്ന ഒരു പദ്ധതി വികസിപ്പിക്കുന്നതിന് സ്മാർട്ട് സിറ്റികളെ പ്രേരിപ്പിക്കാൻ ഈറ്റ് സ്മാർട്ട് സിറ്റീസ് ചലഞ്ച് ആരംഭിച്ചു.

 
ദേശീയ നഗര ഡിജിറ്റൽ ദൗത്യം:

 

2022-ഓടെ ഇന്ത്യയിലെ 2022 നഗരങ്ങളിലും 2024-ഓടെ എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും നഗര ഭരണത്തിനും സേവന വിതരണത്തിനുമുള്ള പൗര കേന്ദ്രീകൃതവും സാഹചര്യം അടിസ്ഥാനമാക്കിയുള്ളതുമായ സമീപനത്തിനായുള്ള പദ്ധതി.

 

പ്രധാനമന്ത്രി SVANidhi പദ്ധതി:

 

വഴിയോര ഭക്ഷണ വില്പനക്കാർക്ക് (എസ്‌എഫ്‌വി) ഡിജിറ്റൽ പ്ലാറ്റ്‌ഫോം നൽകുന്നതിന് സ്വിഗ്ഗിയും സൊമാറ്റോയുമായി കേന്ദ്ര നഗര ഭവന കാര്യമന്ത്രാലയം ഒരു ധാരണാപത്രം ഒപ്പുവച്ചു. നിലവിൽ, 8,486-ലധികം തെരുവോര ഭക്ഷണ വിൽപനക്കാർ ഇതിന്റെ ഭാഗമായി. കൂടാതെ 4.9 കോടിയിലധികം രൂപയുടെ വിൽപ്പന നടത്തി.

 കൂടാതെ, വിവിധ കേന്ദ്ര ഗവൺമെന്റ് പദ്ധതികളുമായി പിഎം SVANidhi ഗുണഭോക്താക്കളെയും അവരുടെ കുടുംബങ്ങളെയും ബന്ധിപ്പിക്കുന്നതിന് സാമൂഹിക-സാമ്പത്തിക പ്രൊഫൈലിങ്ങിനായി 'പിഎം SVANidhi സെ സമൃദ്ധി' എന്ന മൊബൈൽ ആപ്ലിക്കേഷൻ മന്ത്രാലയം ആരംഭിച്ചു.

 

ദീൻദയാൽ അന്ത്യോദയ യോജന - ദേശീയ നഗര ഉപജീവന ദൗത്യം (DAY-NULM):

 

Ø     തുടക്കം മുതൽ, ഇത് 28 സംസ്ഥാനങ്ങളിലും 7 കേന്ദ്രഭരണ പ്രദേശങ്ങളിലും 3,806 പട്ടണങ്ങളിലും ആയി ഉപജീവനമാർഗങ്ങൾ സൃഷ്ടിക്കുന്നു. ആമസോൺ, ഫ്ലിപ്പ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് ഭീമൻമാരുമായി 25 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിലുടനീളമുള്ള ഇ-കൊമേഴ്‌സ് പോർട്ടലുകളിൽ 5,000 സ്വയം സഹായ സംഘ അംഗങ്ങൾ നിർമ്മിച്ച 2,000-ത്തിലധികം ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനുള്ള ധാരണാപത്രം ഒപ്പ് വെച്ചിരിക്കുന്നു.

 

Ø     വിവിധ സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളിലായി 60 ലക്ഷം അംഗങ്ങളുള്ള 5.7 ലക്ഷത്തിലധികം സ്വയം സഹായ സംഘങ്ങൾ രൂപീകരിച്ചു.

 

സെൻട്രൽ വിസ്ത പദ്ധതി:

 സെൻട്രൽ വിസ്ത പദ്ധതിയ്ക്ക് കീഴിൽ, പുതിയ പാർലമെന്റ് മന്ദിരം ആസാദി@75- കാഴ്ചപ്പാടിന്റെ ഭാഗമാണ്; കൂടാതെ ആത്മനിർഭർ ഭാരത് കെട്ടിപ്പടുക്കുന്നതിനുള്ള നമ്മുടെ പ്രതിബദ്ധതയുടെയും പരിശ്രമങ്ങളുടെയും അടയാളം കൂടിയാണ്. ജനങ്ങളാൽ, ജനങ്ങൾക്ക് വേണ്ടി നിർമ്മിച്ച ആദ്യത്തെ ഇന്ത്യൻ പാർലമെന്റായിരിക്കും ഇത്.

 

പുനരുജ്ജീവനത്തിനും നഗര പരിവർത്തനത്തിനുമുള്ള അടൽ മിഷൻ (അമൃത്):

 

2021-22 മുതൽ 2025-26 വരെയുള്ള കാലയളവിൽ കേന്ദ്ര വിഹിതമായ 76,760 കോടി രൂപ ഉൾപ്പെടെ 2,77,000 കോടി രൂപയാണ് അമൃത് 2.0 ന്റെ മൊത്തം  ചെലവ് കണക്കാക്കപ്പെട്ടിരിക്കുന്നത് .

 

ശുചിത്വ ഭാരത ദൗത്യം - നഗരം 2.0:

 
'സാർവ്വത്രിക സമീപനം' സ്വീകരിക്കുന്നതിനും എല്ലാ നഗര തദ്ദേശ സ്ഥാപനങ്ങളിലെയും ശുചിത്വത്തിലും ജലലഭ്യതയിലും 'സമ്പൂർണത' യിലേക്ക് നീങ്ങുന്നതിനുമായി ഏകദേശം 4.4 ലക്ഷം കോടി രൂപ ചെലവഴിച്ച് 2021 ഒക്ടോബർ 1-ന് ആരംഭിച്ചു.



(Release ID: 1787625) Visitor Counter : 171