റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

വർഷാന്ത്യ അവലോകനം 2021: ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയം

Posted On: 31 DEC 2021 12:48PM by PIB Thiruvananthpuram 

1. പിഎം ഗതി ശക്തി - ഗതാഗതം, ചരക്കുനീക്കം എന്നിവയ്ക്കായി ഒരു സംയോജിത ദേശീയതല   ബഹുമുഖ ശൃംഖല നിർമ്മിക്കുന്നത് ലക്ഷ്യമിട്ടുള്ള ദേശീയ മാസ്റ്റർ പ്ലാൻ -NMP.

 
2. വോളന്ററി വെഹിക്കിൾ സ്ക്രാപ്പേജ് നയം


 
രാജ്യത്തെ റോഡുകളിൽ നിന്നും ക്ഷമതയില്ലാത്ത വാഹനങ്ങൾ ഒഴിവാക്കുന്നതിന് വോളന്ററി വെഹിക്കിൾ സ്ക്രാപ്പേജ് നയം ഗുണം ചെയ്യും. മലിനീകരണ തോത് കുറയ്ക്കുന്നതിനൊപ്പം വലിയതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇത് വഴിതുറക്കും. ഇത്തരത്തിലുള്ള   ആദ്യ കേന്ദ്രം നോയ്ഡയിൽ അടുത്ത് ഉദ്ഘാടനം ചെയ്യപ്പെട്ടു

 

3. ദേശീയപാതകൾ: നിർമ്മാണവും നേട്ടങ്ങളും    

   ഏഴു വർഷം കൊണ്ട് രാജ്യത്തെ ദേശീയപാതകളുടെ നീളത്തിൽ 50 ശതമാനത്തിലേറെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 2014 ഏപ്രിലിലെ കണക്കനുസരിച്ചു 2014 ൽ 91,287 കിലോമീറ്റർ ആയിരുന്നത് നിലവിൽ 1,41,000 കിലോമീറ്ററോളമായി വർദ്ധിച്ചു

 
   പ്രതിദിന പാത നിർമ്മാണത്തിൽ വർധന. 2014-15 കാലയളവിൽ പ്രതിദിനം 12 കിലോമീറ്റർ പാത നിർമ്മാണം നടന്നിരുന്നത്, 2020-21 ൽ ഇതിന്റെ മൂന്നിരട്ടിയോളം അതായത് 37 കിലോമീറ്റർ ആയി വർദ്ധിച്ചു  

 

·    ഡിസംബർ 24 വരെയുള്ള കണക്കുകൾ പ്രകാരം നടപ്പ് സാമ്പത്തിക വർഷത്തിൽ 5,407 കിലോമീറ്റർ ദൂരത്തിലാണ് മന്ത്രാലയം ദേശീയപാതകൾ  നിർമ്മിച്ചത്

 

·    ദേശീയപാത പദ്ധതികളുടെ നിർമ്മാണ കാലയളവിലെ വിവിധ  ഘട്ടങ്ങൾ ഉൾപ്പെടുത്തി,ഡ്രോൺ വിമാനങ്ങൾ ഉപയോഗിച്ചുള്ള വീഡിയോ റെക്കോർഡിങ് ഓരോ മാസവും നടത്തണമെന്ന് NHAI നിർബന്ധമാക്കിയിട്ടുണ്ട്

 

4. പൗര കേന്ദ്രീകൃത മുന്നേറ്റങ്ങൾ

 

·        BH പരമ്പരയിൽ പെടുന്ന വാഹനങ്ങൾക്ക് പുതിയ രജിസ്ട്രേഷൻ മാർക്ക്. പദ്ധതിക്ക് അർഹരായ  വ്യക്തികൾ മറ്റ് സംസ്ഥാനത്തിലേക്ക് മാറുന്നതിന് മുൻപായി വണ്ടിയുടെ നമ്പർ പ്ലേറ്റ് മാറ്റേണ്ടതില്ല

 

·        വിദേശത്ത് ആയിരിക്കെ തങ്ങളുടെ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ്-IDP കാലാവധി കഴിഞ്ഞ ഭാരതീയർക്ക് അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് വിതരണം

 ·        E20 ഇന്ധനങ്ങളിൽ നിന്നുള്ള  മാലിന്യ പുറന്തള്ളലിനു ഏകകം

 
·        ആധാർ വിവരങ്ങളുടെ സഹായത്തോടെ ഡ്രൈവിംഗ് ലൈസൻസുകൾ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ബന്ധപ്പെട്ട ചില സേവനങ്ങൾ ഓൺലൈനായി തനിയെ പൂർത്തീകരിക്കണമെന്നത് നിർബന്ധമാക്കിയിട്ടുണ്ട്

 

·        രാജ്യത്ത് ഉടനീളം വിനോദസഞ്ചാര വാഹനങ്ങൾ പ്രശ്നമില്ലാതെ സഞ്ചരിക്കുന്നതിനും, ഡ്രൈവർമാർക്ക് ലൈസൻസ്, വാഹനങ്ങളുടെ കാര്യക്ഷമത, രജിസ്ട്രേഷൻ തുടങ്ങിയത് ഉറപ്പാക്കുന്നതിനുമായി ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ്  (ഓതററൈസേഷൻ ഓർ പെർമിറ്റ് ) ചട്ടം 2021

 
   ഡ്രൈവർമാർക്കുള്ള ലൈസൻസ്, മോട്ടോർ വാഹനങ്ങളുടെ ഫിറ്റ്നസ്/രെജിസ്ട്രേഷൻ:  

   
ഇലക്ട്രോണിക് രൂപത്തിലുള്ള ഫോമുകൾ, രേഖകൾ


  -    ലേർണർസ് ലൈസൻസ് ഓൺലൈനായി

  -     ദേശീയ രജിസ്റ്റർ - ഡ്രൈവിംഗ് ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയ്ക്കായുള്ള ദേശീയ രജിസ്റ്റർ നിലവിൽവന്നു. സംസ്ഥാനങ്ങളിലെ ഇത്തരത്തിലുള്ള രജിസ്ടറുകൾ ഇനി ഇതിനു കീഴിൽ വരും

  -    ഡീലർ പോയിന്റ് രജിസ്ട്രേഷൻ

  -     കാലാവധി തീരുന്നതിന് 60 ദിവസം മുൻപ് തന്നെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ പുതുക്കുന്നതിന് അവസരം

  -      ഡ്രൈവിംഗ് ലൈസൻസുകളുടെ പുതുക്കലിന് കൂടുതൽ സാവകാശം. കാലാവധി തീരുന്നതിന് ഒരു വർഷം മുൻപും ഒരു വർഷം ശേഷവും  വരെ ഇത് ഉപയോഗപ്പെടുത്താം

  -       30 ദിവസം അധിക കാലാവധി അടക്കം  ആറു മാസത്തേക്ക് താൽക്കാലിക രജിസ്ട്രേഷൻ.


  -       മാറ്റം വരുത്തിയ വാഹനങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ

 

·        കോവിഡ് മഹാമാരി  കാലത്ത് ഓക്സിജൻ വഹിച്ചുകൊണ്ടു പോകുന്ന ചരക്കു വാഹനങ്ങൾക്ക് പെർമിറ്റിന്മേൽ അനുവദിച്ച ഇളവ് 2021 സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചു

 

·        എഥനോൾ, അതിന്റെ സംയുക്തങ്ങൾ എന്നിവയ്ക്കായി പ്രത്യേക സുരക്ഷ മാർഗരേഖ

 

·        അംഗീകൃത ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾക്കായി പ്രത്യേക ചട്ടങ്ങൾ

 

·        പൊതു സേവന കേന്ദ്രങ്ങൾ (CSC) ഇനി ഫെസിലിറ്റേഷൻ കേന്ദ്രങ്ങളായി പ്രവർത്തിക്കും

 

·        വാഹനം ഇടിച്ച് അപകടത്തിൽപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരത്തിന് പ്രത്യേക പദ്ധതി

 

·        വാഹനങ്ങളുടെ പുക പരിശോധന സർട്ടിഫിക്കറ്റുകൾ ഇനിമുതൽ രാജ്യത്തൊട്ടാകെ ഒരു മാതൃകയിൽ

 

·        ഡ്രൈവർക്കൊപ്പം വാഹനത്തിന്റെ മുൻപിൽ യാത്ര ചെയ്യുന്നവർക്ക് എയർ ബാഗ്

 

·        രാജ്യത്തെ ആദ്യ സ്വകാര്യ ദ്രവീകൃത പ്രകൃതി വാതക പ്ലാന്റ് നാഗ്പൂരിൽ ഉദ്ഘാടനം ചെയ്തു

 

·         വൈദ്യുത വാഹനങ്ങൾക്ക് ചാർജ് ചെയ്യാനുള്ള കേന്ദ്രങ്ങൾ, യാത്രക്കാർക്ക് വഴിയോരങ്ങളിൽ നൽകുന്ന സൗകര്യങ്ങളുടെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങളിൽ  ഏർപ്പെടുന്നവർ ഉറപ്പാക്കും.

 

·        റോപ് വേ അടക്കമുള്ള മറ്റ് ഗതാഗത സൗകര്യങ്ങളുടെ വികസനം

 


5. ടോൾ പ്ലാസകളിൽ ഫാസ്റ്റാഗ് നിർബന്ധമാക്കി

 

2021 ഫെബ്രുവരി 15-16 രാത്രി മുതൽ രാജ്യത്തെ എല്ലാ ദേശീയപാതകളിലെയും ടോൾ പ്ലാസകളിൽ ഫാസ്റ്റാഗ് നിർബന്ധമാക്കി. 2021 ഡിസംബർ 21 വരെയുള്ള കണക്ക് പ്രകാരം 4.35 കോടി ഫാസ്റ്റ് ടാഗുകളാണ്ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. 2021 നവംബർ വരെ 106 കോടി രൂപ ഇതുവഴി ശരാശരി  വരുമാനമായി ലഭിച്ചു. രാജ്യത്തെ ഏകദേശം 97 ശതമാനം മേഖലകളിലും ഫാസ്റ്റാഗ് സൗകര്യം ലഭ്യമായി തുടങ്ങിയിട്ടുണ്ട്.  

 

6. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി നിർമ്മിക്കുന്ന വാഹനങ്ങൾക്ക് മേലുള്ള നടപടി

 

കേന്ദ്ര സർക്കാർ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് ആണ് രാജ്യത്ത് വാഹനങ്ങൾ നിർമ്മിക്കുക എന്നത് ഉറപ്പാക്കുന്നതിനായി  2021 മാർച്ചിൽ  പ്രത്യേക വിജ്ഞാപനം  പുറത്തിറക്കി.

 
7. പാതകളെ സുരക്ഷിതമാക്കൽ: നല്ല സമരിയാക്കാരെ ആദരിക്കൽ

 
·        വാഹനാപകടത്തിൽ പെടുന്നവരെ രക്ഷിക്കുന്നവർക്ക് പ്രത്യേക സമ്മാനം നൽകുന്ന പദ്ധതിയ്ക്ക് 2021ൽ തുടക്കമായി. ഒരു തവണ 5000 രൂപയാണ് സമ്മാനമായി ലഭിക്കുക. ഇത്തരത്തിൽ വർഷത്തിൽ പരമാവധി അഞ്ചു തവണ വരെ ഒരു വ്യക്തിക്ക് സമ്മാനം ലഭിക്കും

 
·        ദേശീയ റോഡ് സുരക്ഷാ ബോർഡ് പ്രാബല്യത്തിൽ വരുന്നതിനുള്ള നടപടികൾ


·        മോട്ടോർ വാഹനങ്ങളിൽ യാത്ര ചെയ്യുന്ന നാലു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ സുരക്ഷയ്ക്കായുള്ള കരടു നിയമം

 

8. പൈതൃകം സംരക്ഷിക്കുമ്പോൾ

 

വിന്റെയ്ജ്മോട്ടോർ വാഹനങ്ങളുടെ ഔദ്യോഗിക രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു(Release ID: 1787413) Visitor Counter : 243


Read this release in: English , Urdu , Hindi , Bengali