ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഇന്ത്യയുടെ കോവിഡ്-19 വാക്സിനേഷനുകളുടെ എണ്ണം145 .16 കോടി പിന്നിട്ടു
Posted On:
01 JAN 2022 10:07AM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജനുവരി 1 , 2022
കഴിഞ്ഞ 24 മണിക്കൂറിൽ58,11 ,487 ഡോസ് വാക്സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 145.16 കോടി (1,45 ,16 ,24 ,150 ) കടന്നു. 1,55 ,02 ,407 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,949 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,42,75,312 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.32 %. -
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കൂട്ടായ ശ്രമഫലമായി, തുടർച്ചയായി187 ാം ദിവസവും പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 50000 ത്തിൽ താഴെയാണ്.
കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 22 ,775 പേർക്കാണ്. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 1 ,04 ,781 .പേരാണ്. ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.30 ശതമാനമാണ്
രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1110 ,855 പരിശോധനകൾ നടത്തി. ആകെ 67.89 കോടിയിലേറെ (6789 ,89 ,110 ) പരിശോധനകളാണ് ഇതുവരെ നടത്തിയത്.
പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 1 .10 ശതമാനമാണ് – പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2 .05 ശതമാനമാണ്.
(Release ID: 1787316)
Visitor Counter : 191