ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതിയുടെ IAC വിക്രാന്ത് സന്ദർശനം
Posted On:
02 JAN 2022 6:46PM by PIB Thiruvananthpuram
കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തദ്ദേശീയ
വിമാനവാഹിനി വിക്രാന്ത് 2022 ജനുവരി രണ്ടിന് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യനായിഡു സന്ദര്‍ശിച്ചു.
പദ്ധതിയുടെ സവിശേഷത, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി, അവയില്‍ തദ്ദേശീയ സാങ്കേതികവിദ്യകളുടെ സംഭാവന തുടങ്ങിയ വിവരങ്ങള്‍ ഉപരാഷ്ട്രപതിയെ സന്ദര്‍ശനത്തിനിടയില്‍ ധരിപ്പിച്ചു.
ആസാദി കാ അമൃത മഹോത്സവ് ആഘോഷിക്കുന്നതിന്റ്‌റെ ഭാഗമായി 2022 ഓഗസ്റ്റ് മുന്‍പായി വിമാനവാഹിനി നിര്‍മ്മാണം പൂര്‍ത്തിയാക്കി നീറ്റില്‍ ഇറക്കുന്നതിനായി സ്വീകരിച്ചുവരുന്ന പരിശ്രമങ്ങള്‍ സംബന്ധിച്ചും ഉപരാഷ്ട്രപതിക്ക് വിവരങ്ങള്‍ കൈമാറി. ഒരു വിമാനവാഹിനി രൂപകല്‍പനചെയ്ത് നിര്‍മ്മിക്കുന്നതിന് രാജ്യത്തിനുള്ള കഴിവിനെ അഭിനന്ദിച്ച ഉപരാഷ്ട്രപതി, സ്വയംപര്യാപ്ത ഭാരതത്തിനായുള്ള നമ്മുടെ പരിശ്രമങ്ങളുടെ തിളങ്ങുന്ന ഉദാഹരണമാണ് ഇതെന്നും പ്രകീര്‍ത്തിച്ചു. തദ്ദേശീയമായി യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കാനുള്ള കഴിവ് സ്വായത്തമാക്കുന്നതിനായി ഇന്ത്യന്‍ നാവികസേനയും, കൊച്ചിന്‍ ഷിപ്പിയാര്‍ഡും നടത്തുന്ന പരിശ്രമങ്ങളെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് ഇടയിലും വിമാന വാഹിനിയുടെ നിര്‍മ്മാണത്തിലെ പുരോഗതിയില്‍ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി.
19,341 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന വിമാനവാഹിനിയുടെ 76 ശതമാനവും തദ്ദേശീയ ഉത്പന്നങ്ങളാണ്. ഓരോ വര്‍ഷവും രണ്ടായിരത്തോളം ഷിപ്പിയാര്‍ഡ് ജീവനക്കാരും, 13,000 പുറം ജീവനക്കാരും വിമാനവാഹിനിയുടെ നിര്‍മ്മാണത്തില്‍ പങ്കെടുക്കുന്നു. രാജ്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ പ്രഹരശേഷി, വേഗത തുടങ്ങിയവ നല്‍കുന്നതിനൊപ്പം ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള ഉത്‌പ്രേരകമായി വര്‍ദ്ധിക്കുന്നതിനും ആവശ്യമായ സഹായം വിക്രാന്ത് ഇന്ത്യന്‍ നാവികസേനയ്ക്ക് ഉറപ്പാക്കും.
കേരള ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍, ദക്ഷിണ നാവിക കമാന്‍ഡ് ചീഫ് ഓഫ് സ്റ്റാഫ് റിയര്‍ അഡ്മിറല്‍ ആന്റണി ജോര്‍ജ്, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് ഇങഉ ശ്രീ മധു എസ് നായര്‍, നാവികസേനയിലെയും കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡിലെയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ഉപരാഷ്ട്രപതിയെ അനുഗമിച്ചു.
നേരത്തെ ഉപരാഷ്ട്രപതിയോടുള്ള ആദരസൂചകമായി ഇന്ത്യന്‍ നാവികസേന കപ്പലായ ഗരുഡയില്‍ 100 സേന അംഗങ്ങളുടെ പ്രത്യേക പരേഡ് നടന്നിരുന്നു.
(Release ID: 1786958)
Visitor Counter : 305