ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം

വര്‍ഷാന്ത്യ അവലോകനം


ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം

Posted On: 31 DEC 2021 3:22PM by PIB Thiruvananthpuram

2021-ൽ  ഇലക്‌ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം (MeitY) പല പ്രധാനപ്പെട്ട സംരംഭങ്ങൾ ആരംഭിക്കുകയും നിരവധി നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തു.   എല്ലാവർക്കും ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കൽ, ഡിജിറ്റൽ വ്യവസായ- സംരംഭകത്വ സംരംഭങ്ങൾ തുടങ്ങി മന്ത്രാലയത്തിന്റെ 2021-ലെ വിവിധ  പ്രവർത്തനങ്ങളുടെ സംക്ഷിപ്തം ചുവടെ കൊടുക്കുന്നു

 ലോകത്തെ ഏറ്റവും വലിയ ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനമായ -ആധാർ- 2021 ഒക്ടോബർ 31 വരെ 126.09കോടി ആളുകൾക്ക് നൽകി. ഗ്രാമപ്രദേശങ്ങളിലും നഗരങ്ങളിലെയും ഐ.ടി അധിഷ്ഠിത പൊതു സേവാ കേന്ദ്രങ്ങൾ വഴി വിവിധ ഗവൺമെന്റ്, സ്വകാര്യ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നു.2021 ഒക്ടോബർ 31 വരെ 6467 പൊതു സേവാ കേന്ദ്രങ്ങൾ അധികമായി ആരംഭിച്ചു. കോടതികളിൽ വാദികളുടേയും അഭിഭാഷകരുടെയും തിരക്ക് നിയന്ത്രിക്കുന്നതിനും വേഗത്തിൽ നീതി ലഭ്യമാക്കുന്നതിനും വെർച്വൽ കോടതി സംവിധാനം ആരംഭിച്ചു. കോവിഡ് 19 നിരീക്ഷണ വുമായി ബന്ധപ്പെട്ട 'ആരോഗ്യ സേതു', ഉൽപ്പന്ന  സേവനനികുതി സമാഹരണത്തിനും നികുതി വെട്ടിപ്പ് തടയുന്നതിനും ആയി 'ജി എസ് ടി പ്രൈം ', പൊതുഗതാഗത വാഹനങ്ങളുടെ സ്ഥാനം ജിപിഎസ് വഴി നിർണയിക്കുന്നതിനുള്ള വി എൽ ടി എസ് സംവിധാനം, ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്ക് പിഴ ചുമത്തുന്നതിനായി മൊബൈൽ ആപ്ലിക്കേഷൻ ആയ  'ഇ -ചലാൻ ',ജീവനക്കാരുടെ ഔദ്യോഗിക വിവരങ്ങൾ ഡിജിറ്റലായി സൂക്ഷിക്കുന്നതിനുള്ള ഇലക്ട്രോണിക് ഹ്യൂമൻറിസോഴ്സ് മാനേജ്മെന്റ് സിസ്റ്റം (eHRMS) ആപ്ലിക്കേഷൻ, എല്ലാ ഗവൺമെന്റ് സേവനങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്തുന്ന 'സർവീസ് പ്ലസ് ', എന്നിവ ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിന്റെ സഹായത്തോടെ ആവിഷ്കരിച്ച ചില പ്രധാന ഡിജിറ്റൽ സേവനങ്ങൾ ആണ്. കേന്ദ്ര സംസ്ഥാന ഗവൺമെന്റ് കളുടെ ഇലക്ട്രോണിക് സേവനങ്ങളെപ്പറ്റി മൂല്യനിർണയം നടത്തുന്നതിന് മലയാളം ഉൾപ്പെടെ ഒൻപത് ഭാഷകളിൽ  അഭിപ്രായം രേഖപ്പെടുത്തുന്നതിനുള്ള ഫീഡ് ബാക്ക് ഫോം നൽകിവരുന്നു.

: എല്ലാവരെയും ഉൾച്ചേർത്ത് കൊണ്ടുള്ള ഡിജിറ്റൽ ശാക്തീകരണത്തിനായി മന്ത്രാലയം നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഒരു കുടുംബത്തിലെ ഒരാൾക്ക് എന്ന നിലയിൽ ഗ്രാമീണ മേഖലയിലെ  ആറുകോടി കുടുംബങ്ങൾക്ക്  ഡിജിറ്റൽ സാക്ഷരത നൽകുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി ഗ്രാമീണ ഡിജിറ്റൽ സാക്ഷരത- പിഎം ദിശ -  പദ്ധതി ആരംഭിച്ചിരിക്കുന്നു. നിലവിൽ 5.36 കോടി പേർ ഇതിന്റെ ഭാഗമാവുകയും 3.37 കോടി പേർക്ക് സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു. ഇലക്ട്രോണിക് സംവിധാനങ്ങളുടെ രൂപകല്പന, ഉത്പാദന നൈപുണ്യ വികസന പദ്ധതിയുടെ കീഴിൽ രാജ്യമെമ്പാടും 4.06ലക്ഷത്തോളം പേർക്ക് പരിശീലനം നൽകി. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർക്ക് വിവിധ ഐടി കോഴ്സുകൾക്ക് സൗജന്യ പരിശീലനം നൽകി. ഐടി പ്രൊഫഷണലുകൾക്ക് നൂതന ഐടി സാങ്കേതികവിദ്യയിൽ പരിശീലനം നൽകുന്നത് ഫ്യൂച്ചർ സ്കിൽ പ്രൈം പോർട്ടൽ ആരംഭിച്ചിരിക്കുന്നു. ചിപ്പ് ടു സിസ്റ്റം ഡിസൈൻ പദ്ധതിയുടെ കീഴിൽ മനുഷ്യവിഭവശേഷി വികസനത്തിനായുള്ള   (SMDP-C2SD) പ്രവർത്തനങ്ങൾ നടന്നുവരുന്നു. രാജ്യമെമ്പാടുമുള്ള 60 സ്ഥാപനങ്ങളിൽ നൂതന വി എൽ എസ് ഐ ലബോറട്ടറികൾ സ്ഥാപിച്ചിട്ടുണ്ട് . ഇതിനായി ബിടെക്, എംടെക്, പിഎച്ച്ഡി തലത്തിൽ 52,000 പേർക്ക് പ്രത്യേക  പരിശീലനം നൽകി. ഇതുമായി ബന്ധപ്പെട്ട് 21 പേറ്റന്റ്കളും ഫയൽ ചെയ്തിട്ടുണ്ട്.

BHIM,UPI,BHRAT QR, ആധാർ തുടങ്ങി ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങളിൽ വമ്പിച്ച മുന്നേറ്റം ഉണ്ടായിട്ടുണ്ട്.ഡിജിറ്റൽ ഇടപാടുകളുടെ എണ്ണം 2016-17 സാമ്പത്തിക വർഷത്തിലെ 1085 കോടിയിൽ നിന്ന് 2020-21ൽ 5,554 കോടിയായി വർധിച്ചു,.

ലോകത്തിലെ ഏറ്റവും വലിയതും വേഗത്തിൽ വളരുന്നതുമായ വ്യവസായമാണ് ഇലക്ട്രോണിക്സ്. ഇലക്ട്രോണിക്സ് സംവിധാനങ്ങളുടെ രൂപകല്പനയിലും ഉൽപാദനത്തിലും രാജ്യത്തെ  ആഗോള ഹബ്ബ് ആക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പ്രവർത്തനങ്ങൾ ഇലക്ട്രോണിക്സ് മന്ത്രാലയത്തിന് കീഴിൽ  നടന്നുവരുന്നു.  ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെയും ഐടിസി ഹാർഡ് വെയറുകളുടെയും വൻതോതിലുള്ള ഉൽപാദനത്തിന്, നിർമ്മാണ അധിഷ്ഠിത കിഴിവ്  (PLI ) പദ്ധതി നടപ്പാക്കുന്നു. ഇലക്ട്രോണിക് ഘടകങ്ങളുടെയും സെമി കണ്ടക്ടറുടേയും ഉൽപാദന പ്രോത്സാഹന പദ്ധതിയാണ്(SPECS )മറ്റൊന്ന്. പുതുതലമുറ ഇൻകുബേഷൻ പദ്ധതി, സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം നൽകുന്നു. വനിതാ സംരംഭകർക്ക് പ്രാധാന്യം നൽകികൊണ്ടുള്ള സ്റ്റാർട്ടപ്പ് ചലഞ്ച്(CHUNAUTI 2.0) 2021 ഓഗസ്റ്റ് 6 ന് ആരംഭിച്ചു. ചെറിയ നഗരങ്ങളിലും പട്ടണങ്ങളിലും ഐടി/ഐടിഇഎസ് വ്യവസായം വ്യാപിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി ഇന്ത്യ ബിപിഒ പ്രോത്സാഹന പദ്ധതിയും  (ഐബിപിഎസ്), നോർത്ത് ഈസ്റ്റ് ബിപിഒ പ്രൊമോഷൻ പദ്ധതിയും  (എൻഇബിപിഎസ്) കേന്ദ്ര ഇലക്ട്രോണിക്സ് ഐടി മന്ത്രാലയം  ആരംഭിച്ചിരിക്കുന്നു.നിലവിൽ, ഏകദേശം 247 BPO/ITES യൂണിറ്റുകൾ  പ്രവർത്തനക്ഷമമാണ്. ഇവയ്ക്ക് കീഴിൽ 45,500 പേർക്ക് നേരിട്ട് തൊഴിൽ നൽകുന്നുണ്ട്.
2021-21 സാമ്പത്തിക വർഷത്തിൽ എസ്ടിപി/ഇഎച്ച്ടിപി പദ്ധതികൾക്ക്  കീഴിൽ രജിസ്റ്റർ ചെയ്ത യൂണിറ്റുകൾ 5,03,260.69 കോടി രൂപയുടെ സോഫ്റ്റ്‌വെയർ  കയറ്റുമതി നടത്തി.2,650-ലധികം സ്റ്റാർട്ടപ്പുകൾ, 418 ഇൻകുബേറ്ററുകൾ, 347 മെന്റർമാർ, 22 അത്യാധുനിക കേന്ദ്രങ്ങൾ (CoEs) എന്നിവ ഉൾപ്പെടുന്നതാണ് മന്ത്രാലയത്തിന്റെ സ്റ്റാർട്ടപ്പ് ഹബ്.

മന്ത്രാലയത്തിന് കീഴിലെ ഗവേഷണ വികസന പ്രവർത്തനങ്ങൾ:

 ഇൻറർനെറ്റിലെ ഭരണ-നയ സംബന്ധിയായ അറിവിന്റെ സമ്പത്ത് പ്രധാന ഇന്ത്യൻ ഭാഷകളിൽ ലഭ്യമാക്കാൻ നാഷണൽ ലാംഗ്വേജ് ട്രാൻസ്ലേഷൻ മിഷൻ (NTLM) സഹായിക്കും . ക്വാണ്ടം കമ്പ്യൂട്ടിംഗ്, സൂപ്പർ  കമ്പ്യൂട്ടിംഗ് എന്നിവയിലെ ദൗത്യങ്ങൾ നടന്നുവരുന്നു. നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള 'പരം സിദ്ധി' സൂപ്പർ കമ്പ്യൂട്ടർ, സി-ഡാക് വികസിപ്പിച്ച തദ്ദേശ ആഭ്യന്തര സെർവർ പ്ലാറ്റ്ഫോമായ 'രുദ്ര ', വിവിധ മൈക്രോപ്രോസസറുകൾ എന്നിവ മന്ത്രാലയത്തിന്റെ എടുത്ത് പറയാവുന്ന ഗവേഷണ-വികസന  നേട്ടങ്ങളാണ്.

: സൈബർ സുരക്ഷയുടെ വെല്ലുവിളികൾ നേരിടാൻ മന്ത്രാലയത്തിന് കീഴിൽ നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു.
കേന്ദ്ര/സംസ്ഥാന ഗവണ്മെന്റുകളുടെയും ബാങ്കുകളുടെയും മുഖ്യ വിവര സുരക്ഷാ ഓഫീസർമാരെയും (CISOs) വിശാലമായ ഐടി സമൂഹത്തെയും  ബോധവൽക്കരിക്കുന്നതിന് ലക്ഷ്യമിട്ട്  സൈബർ സുരക്ഷിത് ഭാരത് (CSB) ആരംഭിച്ചു. സൈബർ സുരക്ഷാ പരിഹാരം കണ്ടെത്തുന്നതിന് സ്റ്റാർട്ടപ്പുകൾക്ക്ആയി പ്രത്യേകം മത്സരം സംഘടിപ്പിച്ചു.2021 നവംബർ 18ന് പ്രഖ്യാപിച്ച മത്സരവിജയികൾക്ക് ഒരുകോടി രൂപ വരെയുള്ള  അവാർഡ് തുക നൽകി.കേന്ദ്ര ഗവൺമെന്റിന്റെ എല്ലാ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും  സൈബർ സുരക്ഷയിൽ (ബോധവൽക്കരണ പരിശീലനം)  ഓൺലൈൻ പരിശീലനം നൽകി .  2021 ഒക്‌ടോബർ 31- വരെ   76 മന്ത്രാലയങ്ങൾ/വകുപ്പുകളിൽ നിന്നുള്ള 9,145 ഗവണ്മെന്റ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് വിദ്യാഭ്യാസ ഗവേഷണ പ്രവർത്തനങ്ങൾക്കുള്ള ഇന്റർനെറ്റ്‌ (ERNET)പദ്ധതി 2021ഓഗസ്റ്റിൽ പൂർത്തിയായി.
ലക്ഷദ്വീപ് ഇൻഫർമേഷൻ ടെക്നോളജി സർവീസസ് സൊസൈറ്റിയ്ക്കായി ഉയർന്ന ബാൻഡ്  വിഡ്ത്തിൽ ഇന്റർനെറ്റ് ഉപഗ്രഹ സേവന സംവിധാനം ലഭ്യമാക്കി. ദിവ്യാംഗർക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്ന വിധത്തിൽ സംസ്ഥാന ഗവൺമെന്റ് കളുടെ വെബ്സൈറ്റുകൾ പരിഷ്കരിക്കുന്നു.

ഇന്ത്യയിലെ നദീ തീരദേശങ്ങളിലെ  വെള്ളപ്പൊക്കം പ്രവചിക്കുന്നതിനുള്ള  മുന്നറിയിപ്പ് സംവിധാനം (EWS),
 എണ്ണ, വാതക പര്യവേക്ഷണത്തെ സഹായിക്കുന്നതിന് സീസ്മിക് ഇമേജിംഗിനുള്ള HPC സോഫ്‌റ്റ്‌വെയർ സ്യൂട്ട് എന്നിവ സി ഡാക്ക് വികസിപ്പിച്ചിട്ടുണ്ട്.

 ഇ - രക്തകോശ്, ഇ - ശുശ്രുത്,ഇ - ഔഷധി, ഇ - സഞ്ജീവനി, ആകാംക്ഷ, കോ വിൻ, ആരോഗ്യ സേതു തുടങ്ങിയവ  ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന് വേണ്ടി ഇലക്ട്രോണിക്സ് മന്ത്രാലയം രൂപകല്പനചെയ്ത ചില ആപ്പുകൾ ആണ്.2021-2022 സാമ്പത്തിക വർഷം, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി (NIELIT) വഴി വിവിധ ഔപചാരിക/ഔപചാരികേതര/ഡിജിറ്റൽ സാക്ഷരതാ കോഴ്‌സുകൾക്ക് കീഴിൽ (ഓൺലൈൻ / വിദൂര പരിശീലന മോഡ് ഉൾപ്പെടെ) 3.85 ലക്ഷം ആളുകൾ  പരിശീലനം നേടി. പ്രതിരോധം, സാമൂഹ്യനീതി,ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം, റെയിൽവേ തുടങ്ങി നിരവധി വകുപ്പുകൾ ക്കായുള്ള ഇ - ഗവേണൻസ്  പ്രവർത്തനങ്ങൾ കേന്ദ്ര ഇലക്ട്രോണിക്സ് ഐടി മന്ത്രാലയം  നടത്തി വരുന്നു.



(Release ID: 1786723) Visitor Counter : 233


Read this release in: Tamil , English , Hindi , Kannada