ശാസ്ത്ര സാങ്കേതിക മന്ത്രാലയം
azadi ka amrit mahotsav

വര്‍ഷാന്ത്യ അവലോകനം


കേന്ദ്ര ശാസ്ത്ര വ്യവസായ ഗവേഷണ കൗണ്‍സില്‍

Posted On: 31 DEC 2021 1:07PM by PIB Thiruvananthpuram

കൗണ്‍സിലിന്റെ 75-ാമത് സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് അളവു ശാസ്ത്രം രാഷ്ട്രത്തിന്റെ സമഗ്ര വളര്‍ച്ചയ്ക്ക് എന്ന വിഷയത്തെ കുറിച്ച് സംഘടിപ്പിച്ച മെറ്ററോളജി കൊണ്‍ക്ലേവ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.  ഉപരാഷ്ട്രപതി, കേന്ദ്ര ശാസ്ത്ര സാങ്കേതിക, ഭൗമശാസ്ത്ര, ആരോഗ്യ കുടുംബക്ഷേമ  മന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍, മുഖ്യ ശാത്ര ഉപദേഷ്ടാവ് ഡോ. കെ വിജയ രാഘവന്‍ എന്നിവര്‍ സന്നിഹിതരായി. 2021 ജൂണ്‍ 4-ന് നടന്ന കൗണ്‍സില്‍ യോഗത്തില്‍ ബഹുമാന്യനായ പ്രധാനമന്ത്രി വിഡിയോ കോണ്‍ഫറണ്‍സിലൂടെ ആധ്യക്ഷ്യം വഹിച്ചു. നൂറ്റാണ്ടു  നേരിടുന്നു ഏറ്റവും വലിയ വെല്ലുവിളിയായി കൊറോണ മഹാമാരി ആവിര്‍ഭവിച്ചിരിക്കുന്നു എന്ന് തദവസരത്തില്‍ പ്രധാനമന്ത്രി പ്രസ്താവിച്ചു. കൃത്യമായ മാര്‍ഗ്ഗരേഖയോടെ സമൂഹത്തിനും വ്യവസായത്തിനുമൊപ്പം വ്യക്തമായ പാതയിലൂടെ മുന്നേറാന്‍ അദ്ദേഹം കൗണ്‍ലിനെ ആഹ്വാനം ചെയ്തു.
ജമ്മുവില്‍ ഡ്രോണുകള്‍ വഴിയുള്ള കോവിഡ് വാക്‌സിന്റെ ആകാശവിതരണം ബഹുമാന്യ കേന്ദ്ര മന്ത്രി ഡോ.ജിതേന്ദ്ര സിംങ് ഉദ്ഘാടനം  ചെയ്തു. ശാസ്ത്ര വ്യവസായ ഗവേഷണ കൗണ്‍സില്‍ നാഷണല്‍ എയ്‌റോസ്‌പേസ് ലബോറട്ടറിയുമായി ചേര്‍ന്ന വികസിപ്പിച്ചതാണ് ഈ ഒക്ടാകോപ്റ്റര്‍ ഡ്രോണുകള്‍. ഭാരം കുറഞ്ഞ കാര്‍ബണ്‍ ഫൈബര്‍ നിര്‍മ്മിതമായ ഇവ മടക്കിയെടുത്ത് വളരെ എളുപ്പത്തില്‍ ഒരു സ്ഥലത്തു നിന്ന്്് മറ്റൊരു സ്ഥലത്തേയ്ക്കു കൊണ്ടുപോകാവുന്നതാണ്. മര്‍ മേഖലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് ഈ ഡ്രോണ്‍ ആദ്യ ലോഡായ 50 വയല്‍ കോവിഡ് വാക്‌സിന്‍ താഴെയ്ക്ക് നിക്ഷേപിച്ചത്.
കമ്മിഷന്‍ വികസിപ്പിച്ച വെന്റിലേറ്ററായ സ്വസ്ഥ് വായുവിന്റെ സാങ്കേതിക വിദ്യ വ്യാവസായിക ഉല്‍പാദനത്തിനായി  ആഴ്ച്ചയില്‍ 300 യൂണിറ്റ് ഉല്‍പാദന ശേഷിയുള്ള ആറ് സ്വകാര്യ കമ്പനികള്‍ക്കു കൈമാറി. കോവിഡ് മഹാമാരിയുടെ ആദ്യതരംഗത്തിനിടെയാണ് രാജ്യത്ത് വെന്റിലേറ്ററുകളുടെ ക്ഷാമം അനുഭവപ്പെട്ടത്. ഈ മേഖലയില്‍ രാജ്യത്തെ സ്വയം പര്യാപ്തമാക്കുന്നതിനാണ് സവിശേഷ പ്രത്യേകതകളോടു കൂടിയ സ്വസ്ഥ്‌വായു വികസിപ്പിച്ചത്.
ഡെറാഡൂണിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയവുമായി ചേര്‍ന്ന് കമ്മിഷന്‍ 108 ഓക്‌സിജന്‍ പ്ലാന്റുകള്‍ കമ്മിഷന്‍ ചെയ്തു. മിനിറ്റില്‍ 500 ലിറ്റര്‍ മെഡിക്കല്‍ ഓക്‌സിജനാണ്  ഇവയുടെ ഉല്‍പാദന ശേഷി. ഭട്ടിന്തയില്‍ കമ്മിഷന്‍ നിര്‍മ്മിച്ച 100 കിടക്കകളുള്ള താല്‍ക്കാലിക കോവിഡ് ആശുപത്രി പഞ്ചാബ് മുഖ്യ മന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിംങ് വിഡിയോ കോണ്‍ഫറണ്‍സിങ്ങ് വഴി ഉദ്ഘാടനം ചെയ്തു. റൂര്‍ക്കിയിലെ കേന്ദ്ര കെട്ടിട ഗവേഷണ സ്ഥാപനവുമായി സഹകരിച്ച് നിര്‍മ്മിച്ച ഈ ആശുപത്രി ഒന്നര മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.  ന്യൂഡല്‍ഹിയിലെ സഫ്ദര്‍ജിംങ് ആശുപത്രിയ്ക്കു വേണ്ടിയും 44  കിടക്കകളുള്ള ഇത്തരം ആശുപത്രി നിര്‍മ്മിച്ചു നല്‍കി.ബഹുമാന്യനായ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ശ്രീ.മന്‍സുഖ് മാണ്ഡവ്യ ഈ ആശുപത്രി യുദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ സയന്റിഫിക് ഇന്‍ട്രുമെന്റ്‌സ് ഓര്‍ഗനൈസേഷനുമായി ചേര്‍ന്ന് വലിയ ഓഡിറ്റോറിയങ്ങള്‍, കോണ്‍ഫറണ്‍സ് ഹാളുകള്‍, ക്ലാസ് മുറികള്‍, മാളുകള്‍ തുടങ്ങിയവ അണുവിമുക്തമാക്കുന്നതിനുള്ള ഉപകരണം വികസിപ്പിക്കുകയും സാങ്കേതിക വിദ്യ 28 കമ്പനികള്‍ക്കു കൈമാറുകയും ചെയ്തു. കോവിഡ് വൈറസിനെ നിര്‍വീര്യമാക്കുന്നതിനായി ഇത്തരം ഒരു ഉപകരണം പാര്‍ലമെന്റിന്റെ സെന്‍്ട്രല്‍ ഹാളിലും  സ്ഥാപിച്ചിട്ടുണ്ട്.
ഉപയോഗം കഴിഞ്ഞ പിപിഇ മാലിന്യം മറ്റ് ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നതിനുള്ള സാങ്കേതിക വിദ്യ കമ്മിഷന്‍ വികസിപ്പിച്ചു. തുടക്കം എന്ന നിലയില്‍ പുനെയില്‍ 100 കിലോഗ്രാം ശേഷിയുള്ള പൈലറ്റ് പ്ലാന്റ് സ്ഥാപിച്ചു കഴിഞ്ഞു. കോവിഡ് 19 സാമ്പിളുകള്‍ പരിശോധിക്കുന്നതിന് രോഗിസൗഹൃദ ആര്‍ ടി പിസിആര്‍ രീതിയും കമ്മിഷന്‍ വികസിപ്പിച്ചു. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കോവാക്്്‌സിന്‍ വികസിപ്പിക്കുന്നതില്‍ കമ്മിഷന്റെ പങ്ക് സുപ്രധാനമാണ്.
സുപ്രധാന നേട്ടങ്ങള്‍
ഹെലികോപ്റ്റര്‍ ഉപയോഗിച്ച് സര്‍വെ നടത്തി ഭൂഗര്‍ഭജലം കണ്ടുപിടിക്കുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചു. ഇതിന്റെ ഉദ്ഘാടനം 2021 ഒക്ടോബര്‍ 5 ന് നടന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി ഡോ.ജിതേന്ദ്ര സിങ് ഉഘാടനം ചെയ്തു. ജലശക്തി മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തും സന്നിഹിതനായിരുന്നു. കമ്മിഷനു കീഴിലുള്ള പെട്രോളിയം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ജൈവ ജറ്റ് ഇന്ധന ഉല്‍പാദന സാങ്കേതിക വിദ്യയ്ക്ക് വ്യോമ സേനയുടെ ഔപചാരിക അംഗീകാരം ലഭിച്ചു.  വ്യേമ മേഖലയില്‍ ഇന്ത്യയുടെ ആത്മ വീര്യം വളര്‍ത്തുന്നതിന് ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായിട്ടാണ് ഇത് വികസിപ്പിച്ചത്.  ഇന്ത്യയുടെ പ്രഥമ ഹൈഡ്രജന്‍ ബസിന്റെ ഉദ്ഘാടനം 2021 ഡിസംബര്‍ 15 ന് പുനെയില്‍ നടന്നു. ഡെറാഡൂണിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയവും ഇന്‍ഡിഗൊയും തമ്മില്‍ സുസ്ഥിര വ്യോമ ഇന്ധന നിര്‍മ്മാണത്തിലും ഉപയോഗത്തിലും ധാരണാപത്രം ഒപ്പു വച്ചു. കാര്‍ബണ്‍ നിര്‍ഗ്ഗമനം നിയന്ത്രിക്കാന്‍ ഈ ഇന്ധനം സഹായകരമാണ്.
 ബാഗംളൂരിലെ നാഷണല്‍ എയ്‌റോ സ്‌പേസ് ലബോറട്ടറീസ്  പുതു തലമുറ ഹന്‍സ വിമാനം രൂപകല്‍പന ചെയ്തു. 2021 സെപ്റ്റംബര്‍ 3 ന്  ബാംഗളൂരിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍സ് ലിമിറ്റഡ് എയര്‍പോര്‍ട്ടില്‍ നിന്ന് ഉച്ചകഴിഞ്ഞ് 2.9 ന് ഈ വിമാനം കന്നിപ്പറക്കല്‍ നടത്തി. 4000 അടി ുയരത്തില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ 20 മിനിറ്റ് പറന്ന ശേഷം വിജയകരമായി തിരിച്ചിറങ്ങി.
ഡന്‍മാര്‍ക്ക് പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശന വേളയില്‍ ശാസ്ത്ര വ്യവസായ ഗവേഷണ കൗണ്‍സിലുമായി  ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ രണ്ടു ധാരണാപത്രങ്ങള്‍ ഒപ്പു വച്ചു. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി കമ്മിഷന്‍ ഒരു യന്ത്രവത്കൃത സംവിധാനം വികസിപ്പിച്ചു. രണ്ടാം നിര, മൂന്നാം നിര നഗരങ്ങള്‍ക്കായി ഇതിന്റെ രണ്ടു പതിപ്പുകള്‍ കൂടി വികസനപ്പിച്ചു വരുന്നു. ക്രമസമാധാന പാലന രംഗത്ത് ജനക്കൂട്ടം അക്രമാസക്തമാകുമ്പോള്‍ നിയന്ത്രി്ക്കുന്നതിന് കമ്മിഷന്‍ പ്രത്യേക തരം വാഹനത്തിന്റെ മാതൃക വികസിപ്പിക്കുകയും അത് സിആര്‍പിഎഫിന്റെ ഗുര്‍ഗവോണിലുള്ള പരേഡ് ഗ്രൗണ്ടില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
സുഗന്ധമിഷന്‍ ഘട്ടം 2 -ന്റെ ഭാഗമായി കൂടുതല്‍ കര്‍ഷകര്‍ ലാവണ്ടര്‍ കൃഷിയിലേയ്ക്ക് കടന്നു വരണം എന്ന സന്ദേശവുമായി ജമ്മുവില്‍ കൃഷിക്കാര്‍, കാര്‍ഷിക നവസംരംഭകര്‍,  യുവ സംരംഭകര്‍ എന്നിവരെ ഉള്‍്‌പ്പെടുത്തി സംഘടിപ്പിച്ച ഏകദിന ബോധവല്‍ക്കരണ ശില്‍പശാല  കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്രസിംങ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യയുടെ പാരമ്പര്യ വിജ്ഞാനം സംരക്ഷിക്കുന്നതിന് കമ്മിഷന്‍ സ്ഥാപിച്ച ഡിജിറ്റല്‍ ലൈബ്രറി രണ്ടു പതിറ്റാണ്ട് പിന്നിട്ടതിന്റെ അനുസ്മരണാര്‍ത്ഥം  ഒരു വെബിനാര്‍ സംഘടിപ്പിക്കുകയുണ്ടായി. മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. എ രഘുനാഥ്  ഉള്‍പ്പെടെയുള്ള വിശിഷ്ട വ്യക്തികള്‍ വെബിനാറില്‍ പങ്കെടുത്തു.


(Release ID: 1786721) Visitor Counter : 218


Read this release in: English , Urdu , Hindi , Telugu