വനിതാ, ശിശു വികസന മന്ത്രാലയം
azadi ka amrit mahotsav

വർഷാന്ത്യ  അവലോകനം 2021 : വനിതാ ശിശു വികസന മന്ത്രാലയം

Posted On: 27 DEC 2021 6:28PM by PIB Thiruvananthpuram

 




 2021 ൽ വനിതാ ശിശു വികസന മന്ത്രാലയം സ്വന്തമാക്കിയ നേട്ടങ്ങൾ/ നടപ്പാക്കിയ മുന്നേറ്റങ്ങൾ എന്നിവ താഴെ പറയുന്നു

 സ്ത്രീകളുടെ വിവാഹപ്രായം : ബാലവിവാഹ നിരോധന ( ഭേദഗതി ) നിയമം 2021 സംബന്ധിച്ച ബിൽ ലോക്സഭയിൽ അവതരിപ്പിക്കപ്പെട്ടു. സ്ത്രീകളുടെ വിവാഹ പ്രായം 18 ഇൽ നിന്നും 21 ആയി വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ളതാണ് ബിൽ

 
 രാജ്യത്തെ 640 ജില്ലകളിൽ (2011 ലെ സെൻസസ് അനുസരിച്ച് ) ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി. ജനനസമയത്തെ സ്ത്രീ പുരുഷ അനുപാതം ദേശീയതലത്തിൽ 19 പോയിന്റ്  വർദ്ധിച്ചു. 2014 -15ൽ  കാലയളവിൽ 918 ആയിരുന്നത് 2020- 21ൽ  937 ആയി ഉയർന്നു (HMIS, വനിതാ ശിശു വികസന മന്ത്രാലയം ).

പോഷൺ  ട്രാക്കർ ആപ്ലിക്കേഷൻ : 2021 ഡിസംബർ 24 വരെയുള്ള കണക്കുകൾ പ്രകാരം  12.27 ലക്ഷം അംഗനവാടികൾ 9. 85 കോടി ഗുണഭോക്താക്കളുടെ വിവരങ്ങൾ പോഷൺ  ട്രാക്കറിൽ നൽകി വരുന്നു  

 പ്രധാനമന്ത്രി മാതൃ വന്ദന യോജന (PMMVY)

 2021 ഡിസംബർ 24 വരെയുള്ള കണക്കുകൾ പ്രകാരം 2.17 കോടി ഗുണഭോക്താക്കൾക്ക് 9457/-crs രൂപ നിരക്കിൽ തുക നൽകി കഴിഞ്ഞു

 കോവിഡ് 19  മൂലം ദുരിതത്തിലായ കുട്ടികൾക്കുള്ള പി എം കെയർസ്  ഫണ്ട്‌:

പി എം കെയെർസ്  ഫോർ  ചിൽഡ്രൻ  പദ്ധതിയ്ക്കായി   pmcaresforchildren.in  എന്ന പേരിൽ 2021 ജൂലൈയിൽ ഒരു വെബ്പോർട്ടലിന് തുടക്കമിട്ടിരുന്നു . 2020 മാർച്ച് 11 മുതലുള്ള കാലയളവിൽ കോവിഡിനെ തുടർന്ന് മാതാവിനെയും പിതാവിനെയും / രക്ഷകർത്താവ് /ദത്തു മാതാപിതാക്കൾ  തുടങ്ങിയവരെ നഷ്ടമായ കുട്ടികളെ സംരക്ഷിക്കുന്നതിനായുള്ള പദ്ധതിയുടെ ഗുണഭോക്താക്കളെ തിരിച്ചറിയുന്നത് ലക്ഷ്യമിട്ടായിരുന്നു നടപടി. 2021 ഡിസംബർ 24 വരെയുള്ള കണക്കുകൾ പ്രകാരം 6098 അപേക്ഷകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.പദ്ധതിയുടെ മാർഗ്ഗ നിർദ്ദേശങ്ങൾ താഴെ പറയുന്ന ലിങ്കിൽ ലഭ്യമാണ്.
 https://wcd.nic.in/acts/pm-cares-children-scheme-guidelines


 അക്രമങ്ങൾക്ക് ഇരയാക്കപ്പെട്ട സ്ത്രീകൾക്ക് സഹായം ആവശ്യമെങ്കിൽ ഒരു മേൽക്കൂരയ്ക്കു കീഴിൽ സംയോജിതമായി വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി രാജ്യത്തെ 34 സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിലായി 704 വൺ സ്റ്റോപ്പ് സെന്ററുകൾ / സഖി കേന്ദ്രങ്ങൾ.  ടോൾഫ്രീ വനിത ഹെൽപ് ലൈൻ നമ്പറായ 181 വഴി സഹായം ലഭ്യമാക്കുന്നു. 2021 ഡിസംബർ 24 വരെയുള്ള കണക്കുകൾ പ്രകാരം 54 ലക്ഷത്തിലേറെ വനിതകൾക്കാണ് സഹായം ലഭ്യമാക്കിയത്


നിർഭയ നിധി: വിവിധ മേഖലകളിൽ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള 16 പദ്ധതികൾക്ക് തത്വത്തിൽ അനുമതി  .

 1098 -ചൈൽഡ് ലൈൻ വിപുലീകരണം : റെയിൽവേ സ്റ്റേഷനുകൾക്ക് പുറമേ ഈ വർഷം ഒമ്പത് ബസ് സ്റ്റാൻഡുകളിലും ചൈൽഡ് ലൈൻ സേവനങ്ങൾക്ക് തുടക്കംകുറിച്ചു

ICDS നു കീഴിൽ അനുബന്ധ പോഷണ പരിപാടി : സ്ത്രീകൾ, കുട്ടികൾ എന്നിവർക്കിടയിലെ പോഷകക്കുറവ് പരിഹരിക്കുന്നതിനായി സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവർക്ക് 100% പോഷകമൂല്യം വർധിപ്പിച്ച അരി  ലഭ്യമാക്കാൻ മന്ത്രാലയം തീരുമാനിച്ചു

 ജുവനൈൽ ജസ്റ്റിസ് ഭേദഗതിനിയമം: ജുവനൈൽ ജസ്റ്റിസ്( കുട്ടികളുടെ പാലനവും  സംരക്ഷണവും )ഭേദഗതിനിയമം 2021, സർക്കാർ 2021 ഓഗസ്റ്റ് 9ന് വിജ്ഞാപനം ചെയ്തു. ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ പാലനവും സംരക്ഷണവും ) നിയമം 2015 നു  കീഴിലുള്ള നിലവിലെ നിരീക്ഷണ / നടപ്പാക്കൽ സംവിധാനങ്ങളെ ശാക്തീകരിക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി

 ദത്തെടുക്കൽ  നടപടിക്രമങ്ങൾ ലളിതമാക്കൽ  :

   i.   ജില്ലാ മജിസ്ട്രേറ്റ്,  അഡീഷണൽ ജില്ല മജിസ്ട്രേറ്റ്  എന്നിവർക്ക് ദത്തെടുക്കൽ ഉത്തരവ് പുറപ്പെടുവിക്കാൻ അധികാരം നൽകുന്ന വിധത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് 2015 ൽ ഭേദഗതി വരുത്തി

 ദത്തെടുക്കൽ നടപടിക്രമങ്ങളിൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് പരാതിപരിഹാര അധികാരിയായും, ഡിവിഷണൽ കമ്മീഷണർ അപ്പീൽ അധികാരിയായും പ്രവർത്തിക്കേണ്ടതാണ്


    ii. വിദേശത്തേക്ക് കുട്ടികളെ പോകാൻ താല്പര്യപ്പെടുന്ന, 1956 ലെ ഹിന്ദു ദത്തെടുക്കൽ പാലന നിയമപ്രകാരം കുട്ടികളെ ദത്തെടുക്കുന്ന വ്യക്തികൾ പാലിക്കേണ്ട നടപടിക്രമങ്ങൾ   2021 സെപ്റ്റംബർ 17ന് കേന്ദ്രസർക്കാർ വിജ്ഞാപനം  ചെയ്തു


 iii  2021 മാർച്ച് നാലിന് പുറപ്പെടുവിച്ച നോട്ടീസ് പ്രകാരം രജിസ്റ്റർഡ്  ഓവർസീസ്  സിറ്റിസൺസ്  ഓഫ്  ഇന്ത്യ (OCI) വിഭാഗത്തിൽപെടുന്നവർക്ക് ദത്തെടുക്കലിനായി     NRI വിഭാഗക്കാർ പിന്തുടരുന്ന അതേ നടപടികൾ തന്നെ   സ്വീകരിക്കാം.

  2021 മാർച്ച് 16 മുതൽ 31 വരെ പോഷണ  ദ്വൈവാരം സംഘടിപ്പിച്ചു  

 നാലാമത് രാഷ്ട്രീയ പോഷണ മാസം  2021 സെപ്റ്റംബറിൽ ആഘോഷിച്ചു. സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ 20.3 കോടി പരിപാടികൾ സംഘടിപ്പിച്ചു

 ആസാദി കാ  അമൃത മഹോത്സവത്തിന്റെ  ഭാഗമായി  2021 നവംബർ 14 മുതൽ 21 വരെ കുട്ടികളുടെ ആശയങ്ങൾ, അവകാശങ്ങൾ, പോഷണം എന്ന പ്രമേയം അടിസ്ഥാനമാക്കി മന്ത്രാലയം പ്രത്യേക വാരാചരണം നടത്തി

 2021 ഡിസംബർ 16ന് ആരോഗ്യകുടുംബക്ഷേമ മന്ത്രാലയവുമായി ചേർന്ന് കൊണ്ട് ക്ഷയരോഗം സംബന്ധിച്ച ഒരു ദേശീയസമ്മേളനം വനിതാ ശിശു വികസന മന്ത്രാലയം ന്യൂഡൽഹിയിൽ സംഘടിപ്പിച്ചു

 
 
 
***************

(Release ID: 1786045) Visitor Counter : 423