ശാസ്ത്ര സാങ്കേതിക മന്ത്രാലയം

വർഷാന്ത്യ അവലോകനം-2021 - ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിനു വൻ  നേട്ടം ..

Posted On: 28 DEC 2021 12:56PM by PIB Thiruvananthpuram




ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ 2021-ലെ പ്രധാന വിജയഗാഥകൾ
 

1. ആഗോള ശാസ്ത്ര സാങ്കേതിക (S&T) സൂചികകളിൽ ഇന്ത്യയുടെ റാങ്കിംഗ് തുടർച്ചയായി മെച്ചപ്പെടുന്നു

ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്‌സ് (GII) പ്രകാരം ആഗോളതലത്തിലെ മികച്ച 50 നൂതന സമ്പദ്‌വ്യവസ്ഥകളിൽ ഇന്ത്യ 46-ാം സ്ഥാനത്തേക്ക് ഉയർന്നു. 

2. സൂപ്പർകമ്പ്യൂട്ടിംഗ് ദൗത്യത്തിൽ ഇന്ത്യ കുതിക്കുന്നു
 
ദേശീയ സൂപ്പർ കമ്പ്യൂട്ടർ ദൗത്യത്തിന് (National Super-Computer Mission - NSM) കീഴിൽ 2021 ജൂലൈ മാസത്തിന് ശേഷം 4 പുതിയ സൂപ്പർ കമ്പ്യൂട്ടറുകൾ സ്ഥാപിച്ചു.

3. ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ പരിശ്രമത്താൽ സ്ഥാപനങ്ങളിലുടനീളം ശാസ്ത്രീയമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നു

ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള തടസ്സമില്ലാത്ത പ്രവേശനത്തിലൂടെ മാനവ വിഭവശേഷി വികസിപ്പിക്കുന്നതിനായി STUTI എന്ന പുതിയ കാര്യപരിപാടി അടുത്തിടെ പ്രഖ്യാപിച്ചു. ഉന്നത ഗവേഷണത്തിനായി അത്യാധുനിക സൗകര്യങ്ങളുള്ള 3 SATHI കേന്ദ്രങ്ങളെ പിന്തുണയ്ക്കുന്നതിന് SATHI പദ്ധതിയ്ക്ക് കീഴിൽ നിർദ്ദേശങ്ങൾ ക്ഷണിച്ചു. PURSE പദ്ധതിയ്ക്ക് കീഴിൽ, മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന സർവ്വകലാശാലകളുടെ ഗവേഷണ വികസന (R&D) അടിത്തറ ശക്തിപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ ക്ഷണിച്ചു.

4. വനിതാ ശാസ്ത്രജ്ഞർക്ക് ശാസ്ത്ര സാങ്കേതിക വകുപ്പ് സ്ഥാപനപരമായ പിന്തുണ നൽകുന്നു

ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ വനിതാ ശാസ്ത്ര കാര്യപരിപാടിയായ (The Women Science Programme) CURIE പ്രോഗ്രാമിന് കീഴിൽ, വനിതാ PG കോളേജുകളെ പിന്തുണയ്ക്കുന്നതിനുള്ള ഒരു പുതിയ സംരംഭത്തിന്  തുടക്കം കുറിച്ചു. 30 സ്ഥാപനങ്ങളിൽ  വർഷം GATI പൈലറ്റ് പ്രോഗ്രാം ആരംഭിച്ചു. ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള സംയുക്ത ഗവേഷണ-വികസന പദ്ധതികളിൽ വനിതാ ഗവേഷകർക്ക് ലാറ്ററൽ പ്രവേശനത്തിനുള്ള പദ്ധതി ആദ്യമായി ആരംഭിച്ചു.


5. ശാസ്ത്ര സാങ്കേതിക കേന്ദ്രങ്ങൾ (STI ഹബ്ബുകൾ), തത്സമയ രോഗനിർണയ കിറ്റുകൾ (പോയിന്റ് ഓഫ് കെയർ ഡയഗ്നോസ്റ്റിക് കിറ്റുകൾ),  സംരംഭകത്വ പ്രോത്സാഹന ഉദ്യമങ്ങൾ  എന്നിവയിലൂടെ ശാക്തീകരിക്കപ്പെട്ട ജനസമൂഹങ്ങൾ  

സമത്വപൂർണ്ണവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സാമ്പത്തിക വളർച്ച ഉറപ്പാക്കുന്നതിനായി Techनींव@75 പ്രോഗ്രാമുകൾ ആരംഭിച്ചു. 2022 ഓഗസ്റ്റ് വരെ, ഓരോ മാസവും തെരഞ്ഞെടുക്കപ്പെടുന്ന പ്രമേയം ആധാരമാക്കി, ആസാദി കാ അമൃത് മഹോത്സവിനോടനുബന്ധിച്ച് 'വിജ്ഞാൻ ഉത്സവ്' എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടിയ്ക്ക് തുടക്കം കുറിച്ചു.

സാമൂഹികമായ കമ്മ്യൂണിറ്റി കോവിഡ് റെസിലിയൻസ് റിസോഴ്‌സ് സെന്ററുകൾ (CCRRCs) സ്ഥാപിക്കുന്നതിന് വകുപ്പ് തുടക്കമിട്ടിരുന്നു. പട്ടികജാതി /പട്ടികവർഗ്ഗ വിഭാഗങ്ങളുടെ സമഗ്രവികസനത്തിനായി ഏഴ് എസ്‌സി/എസ്‌ടി സെല്ലുകളും ഏഴ് ശാസ്ത്ര സാങ്കേതിക നൂതന കേന്ദ്രങ്ങളും  (STI ഹബുകളും) സ്ഥാപിച്ചു.

6. വടക്കുകിഴക്കൻ മേഖല കുങ്കുമപ്പൂ കൃഷിയിലൂടെ രാജ്യത്തിന്റെ 'കുങ്കുമ പാത്രം' ആകുന്നു
 
7. ഇന്ത്യയിൽ ആഴത്തിലുള്ള സാങ്കേതിക-അധിഷ്‌ഠിത ഗവേഷണം മുന്നോട്ട് കൊണ്ടുപോകുന്നതിന് ആദ്യ ഉദ്യമം  എന്ന നിലയിൽ  ഇന്റൽ ഇന്ത്യയുമായി SERB-DST പങ്കാളിത്തം
 

8. ഐഐടി മദ്രാസും സോണി ഇന്ത്യയും സംഘടിപ്പിച്ച ദേശീയ ഹാക്കത്തോൺ IoT സെൻസർ ബോർഡ് ഉപയോഗിച്ച് പരിഹാരങ്ങൾ കണ്ടെത്തുന്നതിന് പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നു
 

9. സാങ്കേതിക ഭവൻ കാമ്പസിൽ നിർമ്മിച്ച പുതിയ അത്യാധുനിക കെട്ടിടമായ ഓഫീസ് ബ്ലോക്ക്-I ഉദ്ഘാടനം ചെയ്തു
 
10. INSPIRE Manak വിദൂര സ്ഥലങ്ങളിലെ വിദ്യാർത്ഥികളിൽപ്പോലും എത്തിച്ചേരുകയും പങ്കാളികളാകുന്നവരുടെ എണ്ണത്തിൽ വർദ്ധന രേഖപ്പെടുത്തുകയും ചെയ്യുന്നു

3,92,486 വിദ്യാർത്ഥികളിൽ നിന്ന് തിരഞ്ഞെടുത്ത മികച്ച 60 നൂതന ആശയങ്ങൾക്ക്  പുരസ്‌ക്കാരങ്ങൾ നൽകി.

11. ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ പിന്തുണയോടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയ്ക്ക് കീഴിൽ തദ്ദേശീയമായതും ചിലവ് കുറഞ്ഞതുമായ ഒട്ടേറെ സ്മാർട്ട് സാങ്കേതികവിദ്യകൾ ആത്മനിർഭർ ഭാരത് ലക്‌ഷ്യം സാക്ഷാത്കരിക്കാൻ  സഹായകമാകുന്നു

12. കാർബൺ ബഹിർഗമനം കുറയ്ക്കുന്ന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സുസ്ഥിരതയിലേക്ക് കുതിക്കുന്നു: വൈദ്യുത വാഹനങ്ങൾ (EV), ശുദ്ധമായ ബദൽ ഊർജ്ജ മാർഗ്ഗങ്ങൾ

13. ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ പിന്തുണയോടെയുള്ള  ഗവേഷണം എല്ലാവർക്കും കുറഞ്ഞ ചെലവിൽ ആരോഗ്യ സൗകര്യങ്ങളും ക്ഷേമവും ഉറപ്പാക്കാൻ സഹായിക്കുന്നു

14. അടിസ്ഥാന തല നൂതന ആശയങ്ങൾ (Grassroots Innovations): വോക്കൽ ഫോർ ലോക്കൽ
 
നാഷണൽ ഇന്നൊവേഷൻ ഫൗണ്ടേഷനുമായി (NIF) ചേർന്ന് ശാസ്ത്ര സാങ്കേതിക വകുപ്പ് നിരവധി അടിസ്ഥാന തല നൂതന ആശയങ്ങളെ (Grassroots Innovations) പിന്തുണയ്ക്കുന്നു

15. ശാസ്ത്ര സാങ്കേതിക വകുപ്പ് പിന്തുണയോടെയുള്ള  ഗവേഷണം, സംസ്ഥാനതല അപകടസാധ്യത, ആരോഗ്യം, കാലാവസ്ഥാ വ്യതിയാനത്തിന്റെ മറ്റ് സ്വാധീനങ്ങൾ എന്നിവ വിലയിരുത്തുന്നു

16. ശാസ്ത്ര സാങ്കേതിക വകുപ്പ് പിന്തുണ മെച്ചപ്പെട്ട ദുരന്തനിവാരണ സംവിധാനങ്ങൾ സാധ്യമാകുന്നു

17. എല്ലാവർക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാൻ  ശാസ്ത്ര സാങ്കേതിക വകുപ്പ് പിന്തുണയേകുന്നു
 
18. കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിന് അടിസ്ഥാനതലം മുതൽ ലാബുകൾ വരെ നീളുന്ന കാർഷിക സാങ്കേതികവിദ്യകളെ ശാസ്ത്ര സാങ്കേതിക വകുപ്പ് (DST) പിന്തുണയ്ക്കുന്നു

19. ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ (DST) പിന്തുണയോടെയുള്ള മാലിന്യ സംസ്‌ക്കരണ സാങ്കേതികവിദ്യകൾ മാലിന്യത്തെ സമ്പത്താക്കി മാറ്റാൻ സഹായിക്കുന്നു

20. വൻതോതിൽ പുതുതലമുറ സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ പിന്തുണ സഹായകമാകുന്നു

21. ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സ്വയംഭരണ സ്ഥാപനങ്ങൾ ആരോഗ്യം, മെഡിക്കൽ ഉപകരണങ്ങൾ, ഊർജ്ജം എന്നിവയിൽ തുടങ്ങി പ്രപഞ്ചത്തിന്റെ നിഗൂഢതകൾ അനാവരണം ചെയ്യുന്നത് വരെയുള്ള വിവിധ ഗവേഷണങ്ങൾക്ക് സംഭാവന നൽകുന്നു

തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST) ബാംഗ്ലൂരിലെ നാഷണൽ എയ്റോസ്പേസ് ലബോറട്ടറീസുമായി (CSIR-NAL) സഹകരിച്ച് രണ്ട് ബയോമെഡിക്കൽ ഇംപ്ലാന്റ് ഉപകരണങ്ങൾ വികസിപ്പിച്ചെടുത്തു. ഈ രണ്ട് ബയോമെഡിക്കൽ ഇംപ്ലാന്റ് ഉപകരണങ്ങൾക്കായി ബയോറാഡ് മെഡിസിസുമായി SCTIMST സാങ്കേതിക കൈമാറ്റ കരാറുകളിലും ഏർപ്പെട്ടു.

 


(Release ID: 1786044) Visitor Counter : 598


Read this release in: English , Tamil , Marathi , Hindi