ഉരുക്ക് മന്ത്രാലയം
വര്‍ഷാന്ത്യ അവലോകനം 2021 - ഉരുക്ക് മന്ത്രാലയം
നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ എട്ടു മാസങ്ങളില്‍ ഉരുക്കിന്റെ ഉല്‍പാദനം ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതായിരുന്നു
പ്രത്യേക ഉരുക്കിന്റെ ആഭ്യന്തര ഉല്‍പാദനത്തിന് 6322 കോടിയുടെ ഉല്‍പാദനാനുബന്ധ ഉത്തേജന പദ്ധതിക്ക് അനുമതി നല്‍കുകയും വിശദമായ മാര്‍ഗ്ഗരേഖ പുറപ്പെടുവിക്കുകയും ചെയ്തു.
കോവിഡ് രണ്ടാം തരംഗ കാലത്ത് രാജ്യത്ത് ദ്രവീകൃത മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യമാക്കുന്നതില്‍ ഉരുക്കു മേഖലയുടെ സംഭാവന വളരെ വലുതായിരുന്നു.
ആസാദി കാ അമൃത് മഹോത്സവത്തില്‍ പൊതുമേഖലാ ഉരുക്കു കമ്പനികള്‍ വിവിധ കര്‍മ പരിപാടികള്‍ ഏറ്റെടുത്ത് നടപ്പിലാക്കി.
Posted On:
28 DEC 2021 10:54AM by PIB Thiruvananthpuram
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, വാഹനങ്ങള്‍, പ്രതിരോധം, റെയില്‍വെ, തുടങ്ങി രാജ്യത്തിന്റെ എല്ലാ മേഖലകളുടെയും സുസ്ഥിരമായ പാരിസ്ഥിതിക സാമ്പത്തിക വികസനത്തിന് ശക്തമായ ആഭ്യന്തര ഉരുക്ക് വ്യവസായം അത്യന്താപേക്ഷിതമാണ്. കൂടാതെ ഇത് തൊഴിലവസരങ്ങള്‍ സുഷ്ടിക്കുകയും സാമ്പത്തിക വളര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ഇരുമ്പയിര് ഉല്‍പാദനത്തില്‍ ലോകത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്.
ഈ സാമ്പത്തിക വര്‍ഷത്തില്‍ ആദ്യത്തെ എട്ടുമാസം ഏപ്രില്‍ മുതല്‍ നവംബര്‍ വരെ ഇന്ത്യ 76.44 മെട്രിക് ടണ്‍ ഇരുമ്പയിരും 72. 07 മെട്രിക് ടണ്‍ ഉരുക്കും ഉല്‍പാദിപ്പിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത് കൂടുതലാണ്. കോവിഡ് മഹാമാരിക്കു മധ്യേയും കമ്പനികള്‍ പൂട്ടി കിടന്നിട്ടും ഈ വളര്‍ച്ചാ നേട്ടം എടുത്തു പറയേണ്ടിയിരിക്കുന്നു.
2021 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ രാജ്യത്തെ ഉരുക്ക് കയറ്റുമതി 9.53 മെട്രിക് ടണ്ണും ഇറക്കുമതി 3.06 മെട്രിക് ടണ്ണും ആണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് യഥാക്രമം 10.78 ഉം 4.75 ഉം ആയിരുന്നു. 2019 -20 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ ഇത് യഥാക്രമം 8.36 ഉം 6.77 ഉം ആയിരുന്നു.
ആഭ്യന്തര ഉരുക്ക് വ്യവസായ വളര്‍ച്ച ലക്ഷ്യമാക്കി രാജ്യത്തിന്റെ ഇരുമ്പ് ഉരുക്ക് നയം 2021 ഡിസംബറില്‍ പുതുക്കുകയുണ്ടായി. തത്ഫലമായ 25 മെട്രിക് ടണ്‍ ഉല്‍പാദനം വര്‍ധിച്ചു. കൂടുതലായി 40000 കോടി രൂപയുടെ നിക്ഷേപവും 25 ലക്ഷം തൊഴിലവസരങ്ങളും ഉണ്ടായി. റഷ്യയുമായി ഉരുക്കു മന്ത്രാലയം 2021 ല്‍ സഹകരണ കരാറില്‍ ഒപ്പു വച്ചു. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ഉരുക്കിന്റെ മൊത്തം മൂലധന വ്യയം 5781.1 കോടിയാണ്. ഇത് തൊട്ടു തലേ വര്‍ഷത്തെക്കാള്‍ 75.7 ശതമാനം കൂടുതലാണ്. കേന്ദ്ര സംസ്ഥാന മന്ത്രാലയങ്ങളും വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ദേശീയ അടിസ്ഥാന വികസന പൈപ്പ് ലൈന്‍ പദ്ധതി പ്രശ്‌നങ്ങള്‍ ഉരുക്കു മന്ത്രാലയം ഏറ്റെടുത്തിട്ടുണ്ട്. മേഖലയുടെ ഈ സാമ്പത്തിക വര്‍ഷത്തെ ഇതുവരെയുള്ള ചരക്കു സേവന ഓര്‍ഡര്‍ മൂല്യം 4943 കോടിയാണ് ഇത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ കാലയളവിനെക്കാള്‍ 14 ശതമാനം കൂടുതലാണ്. ഗവണ്‍മെന്റിലേയ്ക്കു വാങ്ങുന്നതിന് ഇരുമ്പ് ഉരുക്ക് ഉല്‍പ്പന്നങ്ങളുടെ ആഭ്യന്തര നിര്‍മ്മിതിക്ക് മുന്‍ഗണന നല്‍കുവാന്‍ 2017 മെയ് 8 ന് മന്ത്രാലയം പ്രത്യേക നയം രൂപീകരിച്ചിരുന്നു. ചെറുകിട സൂക്ഷ്മ ഇടത്തരം സംരംഭകര്‍ക്ക് മന്ത്രാലയത്തില്‍ നിന്നുള്ള പണം നല്‍കല്‍ ആഴ്ച തോറും നിരീക്ഷിച്ച് പരമാവധി 45 ദിവസത്തിനുള്ളില്‍ ഇത് നല്‍കി വരുന്നു. ഈ ഏപ്രില്‍ നവംബര്‍ കാലയളവില്‍ 97.4 ശതമാനം പണമിടപാടുകളും 30 ദിവസത്തിനുള്ളില്‍ നടത്തി. ഇതിനായി ഈ കാലയളവില്‍ 3358.61 കോടി രൂപ ചെലവഴിച്ചു. ഇത് കഴിഞ്ഞ വര്‍ഷം ഇക്കാലയളവിനെ അപേക്ഷിച്ച് 64.5 ശതമാനം കൂടുതലാണ്. വിവധ മേഖലകളില്‍ ഉരുക്കിന്റെ ആഭ്യന്തര ഉപയോഗം ഉയര്‍ത്തുന്നതിനായി മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ ശില്പശാലകളും വെബിനാറുകളും നടത്തി. 30 മീറ്റര്‍, 35 മീറ്റര്‍, 40 മീറ്റര്‍ വരെ നീളുമുള്ള ഉരുക്കു പാലങ്ങള്‍ രൂപകല്‍പന ചെയ്തു വികസിപ്പിക്കുന്നതിന് വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തി മന്ത്രാലയം ഒരു കമ്മിറ്റിക്ക് രൂപം കൊടുത്തിട്ടുണ്ട്. എണ്ണ പ്രകൃതി വാതക മേഖലയില്‍ ആഭ്യന്തരമായി ഉല്‍പാദിപ്പിച്ച ഉരുക്ക് ഉപയോഗിക്കുന്നതിനുള്ള മാര്‍ഗ്ഗ രേഖ തയാറാക്കാന്‍ പെട്രോളിയം മന്ത്രാലയവുമായി ഉരുക്കു മന്ത്രാലയം ഒരു സംയുക്ത കമ്മിറ്റി രൂപീകരിച്ചിരുന്നു. റിപ്പോര്‍ട്ട് കഴിഞ്ഞ ഓഗസ്റ്റില്‍ സമര്‍പ്പിച്ചു. ഭവന നിര്‍മ്മാണ മേഖലയില്‍ നിലവാരമുള്ള പ്ലാനും മറ്റും തയാറാക്കി ഉരുക്കിന്റെ ഉപയോഗം വ്യാപകമാക്കാന്‍ വിവിധ മന്ത്രാലയങ്ങളിലെയും സാങ്കേതിക സ്ഥാപനങ്ങളിലെയും, വ്യവസായങ്ങളിലെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി സംയുക്ത പ്രവര്‍ത്തന സമിതി രൂപീകരിച്ചു മുന്നോട്ടു പോകുന്നു. കോവിഡ് വ്യാപന കാലത്ത് രാജ്യത്തെ വിവിധ ഉരുക്കു പ്ലാന്റുകളില്‍ നിന്ന് 2021 ഏപ്രില്‍ വരെ 538 ടണ്‍ ദ്രവീകൃത മെഡിക്കല്‍ ഓക്‌സിജന്‍ വിതരണം ചെയ്തു. ഇത് 2021 മെയില്‍ 4749 ടണ്ണില്‍ എത്തി. മാത്രവുമല്ല, വിവിധ പ്ലാന്റുകളില്‍ 5500 ബെഡുകളുമായി കോവിഡ് ചികിത്സാ കേന്ദ്രങ്ങളും ഒരുക്കുകയുണ്ടായി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോമായ ആസാദി ക മഹോത്സവത്തില്‍ വിവിധ പൊതുമേഖലാ സ്വകാര്യ മേഖല ഉരുക്കു കമ്പനികള്‍ പങ്കെടുത്തു. ഗാന്ധിജിയുടെ ദണ്ഡി യാത്ര നടത്തിയ സബര്‍മതി മുതല്‍ ദണ്ഡി വരെ 2021 മാര്‍ച്ച് 12 മുതല്‍ ഗാന്ധിജിയുടെ സ്വദേശി പ്രസ്ഥാനത്തെ പ്രദര്‍ശിപ്പിക്കുന്ന വിവിധ ടാബ്ലോകളും ഫ്‌ളോട്ടുകളും മറ്റും ഇവര്‍ ഒരുക്കുകയുണ്ടായി. പൊതു മേഖലാ ഉരുക്കു കമ്പനികള്‍ അവരുടെ വളപ്പിലും ഖനികളിലും ടൗണ്‍ഷിപ്പുകളിലും വൃക്ഷങ്ങള്‍ നട്ടു. കൂടാതെ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചു, കൂട്ടയോട്ടം നടത്തി, ഏകതാ ദിനം ആചരിച്ചു, വിദ്യാര്‍ത്ഥികള്‍ക്കായി വിനോദ യാത്രകളും സ്‌കൂളുകളില്‍ വിവിധ കലാ സാംസ്‌കാരിക പരിപാടികളും ഒരുക്കുകയും ചെയ്തു.
(Release ID: 1785906)
Visitor Counter : 241