ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം

വർഷാന്ത്യ അവലോകനം


ഭക്ഷ്യപൊതുവിതരണ വകുപ്പിന് വൻ നേട്ടങ്ങളുടെ വര്‍ഷം

കോവിഡ് കാലത്ത് 80 കോടി ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കി

100% ഡിജിറ്റല്‍വല്‍ക്കരിച്ച റേഷന്‍കാര്‍ഡുകള്‍ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഇപ്പോള്‍ ലഭ്യമാണ്

Posted On: 27 DEC 2021 6:54PM by PIB Thiruvananthpuram

കേന്ദ്ര ഗവണ്‍മെന്റിന്റെ സുപ്രധാന പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന (പി.എം.ജി.കെ.എ.വൈ) കഴിഞ്ഞ ഒരുവര്‍ഷം ദുര്‍ബലവിഭാഗങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കി.
-കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരുവര്‍ഷമായി പാവപ്പെട്ടവര്‍ക്ക് പി.എം.ജി.കെ.എ.വൈയ്ക്ക് കീഴില്‍ സൗജന്യ റേഷന്‍ നല്‍കുന്നതിന് മന്ത്രാലയം തുടര്‍ച്ചയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
-80 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയ ഈ പദ്ധതിയുടെ ഒന്നുമുതല്‍ അഞ്ചുവരെയുള്ള ഘട്ടങ്ങള്‍ക്കായി ഏകദേശം 2.60 ലക്ഷം കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്.
-പദ്ധതിയുടെ ഭാഗമായി 80 കോടി വരുന്ന ഭക്ഷ്യസുരക്ഷാ ഗുണഭോക്താക്കള്‍ക്ക് 5 കിലോ വീതം സൗജന്യ ഭക്ഷ്യധാന്യ വിതരണത്തിനായി 79 ലക്ഷം മെട്രിക് ടണ്ണിലേറെ (എല്‍.എം.ടി) ധാന്യം അനുവദിച്ചു.
- തുടര്‍ന്ന് 2021 ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള കാലത്തേയ്ക്കായി 67,266.44 കോടി രൂപ ചെലവ് കണക്കാക്കുന്ന 198.78 എല്‍.എംടി ഭക്ഷ്യധാന്യവും അനുവദിച്ചു.
- കോവിഡിന്റെ സാഹചര്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡിസംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെ പദ്ധതി നീട്ടുകയും അതിനായി മൊത്തം 163 എല്‍.എം.ടി ഭക്ഷ്യധാന്യം സൗജന്യമായി അനുവദിക്കുകയും ചെയ്യും. ഇതിനായി 53,344.52 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്.
-പാവപ്പെട്ട സ്ത്രീകളിലും കുട്ടികളിലുമുള്ള പോഷകാഹാരകുറവ് പരിഹരിക്കുന്നതിനായി പാവപ്പെട്ടവര്‍ക്ക് പോഷകഗുണം വര്‍ദ്ധിപ്പിച്ച അരി വിതരണംചെയ്യുന്നതിനായി 2019-20 മുതല്‍ മൂന്നുവര്‍ഷത്തേയ്ക്ക് കേരളം ഉള്‍പ്പെടെ 15 സംസ്ഥാന ഗവണ്‍മെന്റുകളുടെ കീഴില്‍ അരിയുടെ പോഷകഗുണം വര്‍ദ്ധിപ്പിക്കലും പൊതുവിതരണ ശൃംഖലവഴിയുള്ള വിതരണവും പദ്ധതി ആവിഷ്‌ക്കരിച്ചു. ഇതില്‍ 11 സംസ്ഥാനങ്ങള്‍ പൈലറ്റ് അടിസ്ഥാനത്തില്‍ വിതരണം തുടങ്ങി.
-അയേണ്‍, ഫോളിക് ആസിഡ്, വൈറ്റമിന്‍ ബി-12 എന്നിവയുടെ അഭാവത്തിനെതിരെ പോരാടുന്നതിന് ഈ വകുപ്പ് വനിതാ ശിശുവികസന മന്ത്രാലായവും സ്‌കൂള്‍ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പുമായി ചേര്‍ന്ന് ഐ.സി.ഡി.എസ്, പി.എം. പോഷന്‍ എന്നീ പദ്ധതികള്‍ക്ക് കീഴില്‍ രാജ്യവ്യാപകമായി പോഷകഗുണങ്ങള്‍ വര്‍ദ്ധിപ്പിച്ച അരി വിതരണം ചെയ്തു. രാജ്യത്താകമാനം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമായി ഇത്തരത്തില്‍ 18.89 എല്‍.എം.ടി പോഷകഗുണം വര്‍ദ്ധിപ്പിച്ച അരി വിതരണം ചെയ്തു.
-ദേശീയ ഭക്ഷസുരക്ഷാ നിയമനത്തിന് കീഴില്‍ 100% ഡിജിറ്റല്‍വല്‍ക്കരിച്ച റേഷന്‍ കാര്‍ഡുകളും/ഗുണഭോക്തൃവിവരങ്ങളും 80 ഗുണഭോക്താക്കള്‍ ഉള്‍ക്കൊള്ളുന്ന ഏകദേശം 23.5 കോടി റേഷന്‍ കാര്‍ഡുകള്‍ ലഭ്യമാണ്.
- റേഷന്‍കാര്‍ഡുകളെ ആധാറുമായി ബന്ധിപ്പിക്കല്‍ 93% ലേറെയായി. 90% ലേറെ ഗുണഭോക്താക്കളെ ബന്ധിപ്പിച്ചുകഴിഞ്ഞു.
-ഇപോസ് യന്ത്രങ്ങള്‍ ഉപയോഗിച്ച് രാജ്യത്തെ 95%ലേറെ (5.33 ലക്ഷത്തില്‍ 5.09 ലക്ഷവും) ന്യായവില ഷോപ്പുകളെ ഓട്ടോമാറ്റിക്ക് ആക്കി.
- രാജ്യത്തെ സംസ്ഥാനങ്ങളിലൂം കേന്ദ്രഭരണപ്രദേശങ്ങളിലും ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിലുള് വിതരണം 88%വും ബയോമെട്രിക്/ആധാര്‍ അധിഷ്ഠിതമായി.
- സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ 2013 മുതല്‍ 2021 വരെ ഏകദേശം 4.74 കോടി അനധികൃത റേഷന്‍ കാര്‍ഡുകള്‍ ഒഴിവാക്കി.
- 2019ല്‍ ആരംഭിച്ച ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി 34 സംസ്ഥാനങ്ങളിലും/കേന്ദ്രഭരണപ്രദേശങ്ങളിലും 2021 ല്‍ നല്ലരീതിയില്‍ പുരോഗമിക്കുന്നു. 75 കോടി ഗുണഭോക്താക്കള്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടമുള്ള ഏത് ന്യായവില കേന്ദ്രത്തില്‍ നിന്നും ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാം. അസ്സമും ഛത്തീസ്ഗഡും ഉടന്‍ തന്നെ ഇതില്‍ ഉള്‍പ്പെടും.
- കോവിഡ് കാലത്ത് 80 കോടി ഗുണഭോക്താക്കള്‍ക്കായി 2021 മേയ് മുതല്‍ ഡിസംബര്‍ വരെ ഏകദേശം 665 ലക്ഷം എം.ടി ഭക്ഷ്യധാന്യങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക്/കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്ക് നല്‍കി. നവംബര്‍ വരെയുള്ള 94% ഭക്ഷ്യധാന്യങ്ങളും വിതരണം ചെയ്തുകഴിഞ്ഞു. ഡിസംബറിലേക് പുരോഗമിക്കുകയാണ്.
-ഭക്ഷ്യധാന്യങ്ങളുടെ നീക്കത്തിന് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്.സി.ഐ) ബഹുതല ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ചു.
-കോവിഡ് പ്രതിസന്ധിക്കിടയിലും 2020 മാര്‍ച്ച് 24 മുതല്‍ 2021 ഡിസംബര്‍ 12 വരെ എഫ്.സി.ഐ ഏകദേശം 818.43 എല്‍.എം.ടി ഭക്ഷ്യധാന്യങ്ങള്‍ ആവശ്യക്കാര്‍ക്ക് വേണ്ടി ഗോഡൗണുകളില്‍ നിന്നും അയച്ചു.
-ധാന്യങ്ങളുടെ സംഭരണവും വളരെ സുഗമമായി നടന്നു. 2021-22 ഖാരിഫ് വിപണ സീസണില്‍ 2021 ഡിസംബര്‍ 19 വരെ (കെ.എം.എസ്) 396.77 എല്‍.എം.ടി നെല്ല് സംഭരിച്ചു. 38.40 ലക്ഷം കര്‍ഷകര്‍ക്ക് ഗുണമുണ്ടായി. 77,766.76 കോടി രൂപ വിതരണം ചെയ്തു.
- റാബി വിപണ സീസണില്‍ (ആര്‍.എം.എസ്) 433.44 എല്‍.എം.ടി ഗോതമ്പ് സംഭരിച്ചു. 49.20 ലക്ഷം കര്‍ഷകര്‍ക്ക് 85,603.57 കോടി രൂപയുടെ ഗുണമുണ്ടായി.
-പരിഷ്‌ക്കരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നാടന്‍ ധാന്യങ്ങള്‍ സംഭരിക്കുന്നതിനുള്ള വിവിധ സംസ്ഥാനങ്ങളുടെ പദ്ധതിക്ക് വകുപ്പ് അംഗീകാരം നല്‍കി. ചില സംസ്ഥനങ്ങള്‍ അഭിമുഖീകരിച്ചിരുന്ന വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പീന്നീട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി പുറപ്പെടുവിക്കുകയും ചെയ്തു.
-പൊതുവിപണി വിപണ പദ്ധതി (ആഭ്യന്തരം) (ഒ.എം.എസ്.എസ്) പ്രകാരം 2021-22 കാലത്ത് മൊത്തം 60.88 എല്‍.എം.ടി ഗോതമ്പും 7.87 എല്‍.എം.ടി അരിയും 2021 ഡിസംബര്‍ 2 വരെ വിപണനം നടത്തി.
-ഈ പദ്ധതിയുടെ ഉപ പദ്ധതി പ്രകാരം ചാരിറ്റബിള്‍/ഗവണ്‍ശമന്റിത സംഘടനകള്‍ തുടങ്ങിയവയ്ക്ക് ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നതില്‍ ഏര്‍പ്പെട്ടു. പ്രത്യേക വിതരണം 2020 ജൂണ്‍ വരെയായിരുന്നെങ്കിലും 2020-21 കാലത്തെ ബാക്കി സമയത്ത് അതേവിലയ്ക്ക് അത്രയൂം ധാന്യം വിതരണം നല്‍കാന്‍ തീരുമാനിച്ചു. ഇത് 2022 മാര്‍ച്ച് 31 വരെ നീട്ടുകയും ചെയ്തു.
-2021-22 സാമ്പത്തികവര്‍ഷത്തില്‍ ഈ മാസം 8 വരെ 34 സംഘടനകള്‍ 847 എം.ടി അരിയും ആറു സംഘടനകള്‍ 10 എം.ടി ഗോതമ്പും എടുത്തു.
-മാനവികത സഹായത്തിന്റെ അടിസ്ഥാനത്തില്‍ മെഡഗാസ്‌ക്കറിനും കോമറോസിനും 1000 എം.ടി ബസുമതി ഇതര അരി വീതം വിതരണം ചെയ്തു.
-കഴിഞ്ഞ മൂന്നുവര്‍ഷത്തെ അമിത ഉല്‍പ്പാദനം മൂലം പഞ്ചസാര മില്ലുകള്‍ നേരിട്ട പ്രതിസന്ധിപരിഹരിക്കുന്നതിനും പഞ്ചസാരയുടെ വില സ്ഥായി നിലനിര്‍ത്തുന്നതിനുമായി വിവിധ നടപടികള്‍ സ്വീകരിച്ചു
- പഞ്ചസാര കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുന്നതിന് 60 എല്‍.എം.ടി വരെയുള്ള പഞ്ചസാര കയറ്റുമതിക്ക് സഹായം ലഭ്യമാക്കുന്ന പദ്ധതി.
-പഞ്ചാരയിലും/പഞ്ചസാര സിറപ്പില്‍ നിന്നും കരിമ്പിന്‍ ജ്യൂസിന് പുറമെ എഥനോള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് ഗവണ്‍മെന്റ് അനുമതി നല്‍കി. എത്തനോളിന്റെ വിലയും നിശ്ചയിച്ചു.
-ഇന്ധന നിലവാരത്തിലുള്ള എഥനോളിന്റെ ഉല്‍പ്പാദനത്തിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡിസ്റ്റലറികള്‍ക്ക് എഫ്.സി.ഐയില്‍ നിന്നും ലഭിക്കുന്ന ചോളം, അരി എന്നിവയില്‍ നിന്നും എത്തനോള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് അനുമതി നല്‍കി.
-ഇതിന്റെ ഫലമായി കരിമ്പ് കര്‍ഷകര്‍ക്ക് കുടിശികയുണ്ടായിരുന്ന 92,880 കോടി രൂപയില്‍ ഈ മാസം 9 വരെ 88,889 കോടി രൂപ നല്‍കാനായി.
-കോവിഡിന്റെ പശ്ചാത്തലത്തില്‍ ഹാന്‍ഡ് സാനിറ്റൈസറുകളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിച്ചു. കൂട്ടായ പരിശ്രമത്തിലൂടെ 912 ഡിസ്റ്റലറികള്‍/വ്യക്തിഗത ഉല്‍പ്പാദകര്‍ എന്നിവര്‍ക്ക് നിര്‍മ്മാണ അനുമതി നല്‍കി.
-കോവിഡ്-19ന് മുമ്പായി സാനിറ്റൈസറുകളുടെ വില്‍പ്പന പ്രതിവര്‍ഷം 10 ലക്ഷം ലിറ്റര്‍ മാത്രമായിരുന്നു.
-സാനിറ്റൈസറിന്റെ നിര്‍മ്മാണ സ്ഥാപിത ശേഷി പ്രതിദിനം 30 ലക്ഷം ലിറ്ററായി വര്‍ദ്ധിപ്പിച്ചു. 2021 നവംബര്‍ 30 വരെ അഞ്ചു കോടി ലക്ഷം ലിറ്റര്‍ സാനിറ്റൈസര്‍ ഉല്‍പ്പാദിപ്പിച്ചു.
- എഥനോള്‍ പെട്രോളുമായി യോജിപ്പിക്കുന്ന (ഇ.ബി.പി) പദ്ധതിയുടെ കീഴില്‍ അധിക പഞ്ചാസാരയെ എഥനോള്‍ ആക്കി മാറ്റുന്നതിനും എത്തനോള്‍ ഉല്‍പ്പാദനശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമായി കുറഞ്ഞ പലിശയ്ക്ക് ബാങ്ക് വായ്പ ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ നടപ്പാക്കി.
ഇന്ധനവുമായി സംയോജിപ്പിക്കുന്നതിന് 2013-14ല്‍ 38 കോടി ലിറ്റര്‍ എഥനോളാണ് വിതരണംചെയ്തിരുന്നത്. അത് 2021-21ല്‍ 302.30 കോടി ലിറ്ററായി ഉയര്‍ന്നു.



(Release ID: 1785756) Visitor Counter : 240


Read this release in: English , Urdu , Hindi , Kannada