ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
azadi ka amrit mahotsav

2021- ടെക്‌സ്‌റ്റൈൽ മന്ത്രാലയത്തിന്റെ നിർണായക പരിഷ്‌കാരങ്ങളുടെ ഒരു വർഷം

Posted On: 27 DEC 2021 3:44PM by PIB Thiruvananthpuram40 ശതകോടി  യുഎസ് ഡോളറിന്റ കയറ്റുമതി ഉൾപ്പെടെ 140 ശതകോടി ഡോളർ മൂല്യമുള്ളതാണ് രാജ്യത്തെ  ആഭ്യന്തര തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും ഉത്പാദനം.  2019 ലെ ഇന്ത്യയുടെ മൊത്തത്തിലുള്ള ജിഡിപിയിൽ ടെക്സ്റ്റൈൽ, വസ്ത്ര വ്യവസായം 2% സംഭാവന ചെയ്തു.

 ഏകദേശം 105 ദശലക്ഷത്തോളം ആളുകൾക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭ്യമാക്കുന്ന  ഈ വ്യവസായത്തിന് , തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ രാജ്യത്തു രണ്ടാം സ്ഥാനമാണുള്ളത്. വസ്ത്രനിർമ്മാണ രംഗത്ത്  70 ശതമാനവും കൈത്തറി മേഖലയിൽ  73 ശതമാനവും സ്ത്രീകളാണ് ജോലി നോക്കുന്നത്.

 കേവലം മൂന്ന് മാസത്തിനുള്ളിൽ 7000 കോടി രൂപയുടെ പിപിഇ വ്യവസായം സ്ഥാപിക്കുകയും പിപിഇ കിറ്റുകളുടെ ഏറ്റവും വലിയ രണ്ടാമത്തെ ഉൽപാദകരായി മാറുകയും ചെയ്തതാണ് മന്ത്രാലയത്തിന്റെ എടുത്ത് പറയാവുന്ന ഒരു നേട്ടം.

മന്ത്രാലയത്തിന്റെ ഈ വർഷത്തെ  സമീപകാല പ്രധാന സംരംഭങ്ങൾ ഇനിപ്പറയുന്നവയാണ്:

പി എം  മിത്ര പാർക്കുകൾ:

 5 വർഷം കൊണ്ട് 4445 കോടി രൂപ ചെലവിൽ 7 പിഎം മിത്ര പാർക്കുകൾ സ്ഥാപിക്കുന്നതിന് ഗവൺമെന്റ്  അംഗീകാരം നൽകിയിട്ടുണ്ട്.    ഒരു പാർക്കിൽ ഏകദേശം 1 ലക്ഷം  പേർക്ക് നേരിട്ടും 2 ലക്ഷം പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്നു.

 തുണിത്തരങ്ങൾക്കായുള്ള പി എൽ ഐ സ്കീം:

 വിജ്ഞാപനം ചെയ്ത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിന് അഞ്ച് വർഷം കൊണ്ട് 10,683 കോടി രൂപ കിഴിവ് നൽകും.  ഇത് ഉയർന്ന മൂല്യമുള്ള എംഎംഎഫ് വിഭാഗത്തിന് വലിയ മുന്നേറ്റം നൽകും.

 RoSCTL പദ്ധതിയും നികുതി  ഘടനയും:

 ഇന്ത്യൻ വസ്ത്രങ്ങളുടെ കയറ്റുമതി മത്സരക്ഷമത വർധിപ്പിക്കുന്നതിനായി  RoSCTL പദ്ധതി 2024 മാർച്ച് വരെ തുടരാൻ ഗവൺമെന്റ്  അംഗീകരിച്ചിട്ടുണ്ട്.

പരിഷ്കരിച്ച സാങ്കേതിക വിദ്യ നവീകരണ ഫണ്ട് പദ്ധതി (ATUFS):

 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് പിന്തുണ നൽകുന്നതിന് 5151 കോടി രൂപ ചെലവിൽ സാങ്കേതിക വിദ്യ നവീകരണ ഫണ്ട് പദ്ധതി നടപ്പിലാക്കിവരുന്നു.


 സാങ്കേതിക രംഗത്തെ മുന്നേറ്റം

 ഈ മേഖലയിലെ ഗവേഷണ-വികസന പ്രവർത്തനങ്ങൾ  പ്രോത്സാഹിപ്പിക്കുന്നതിനായി ഗവൺമെന്റ് ഒരു ദേശീയ സാങ്കേതിക ടെക്സ്റ്റൈൽസ് മിഷൻ ആരംഭിച്ചു.

സമർഥ് (SKILL DEVELOPMENT & CAPACITY BUILDING-നൈപുണ്യ വികസനവും ശേഷി വികസനവും):

  3.45 ലക്ഷം ഗുണഭോക്താക്കളെ ലക്ഷ്യമിട്ട് 71 ടെക്സ്റ്റൈൽ നിർമ്മാതാക്കൾ, 10 വ്യവസായ അസോസിയേഷനുകൾ, 13 സംസ്ഥാന ഗവൺമെന്റ്  ഏജൻസികൾ, 4 മേഖലാ സ്ഥാപനങ്ങൾ എന്നിവയെ ഇതുവരെ സമർഥ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 പ്രകൃതിദത്ത നാരുകൾ:

 തുണിത്തരങ്ങളുടെ പ്രകൃതിദത്ത നാരുകളുടെ ലഭ്യത ഇന്ത്യയ്ക്ക് മേൽക്കൈ നേടിത്തരുന്നു.

തുണിത്തരങ്ങളുടെ പരമ്പരാഗത ഉപജീവന മേഖല

 കൈത്തറി ഉൽപന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിനായി, ഹാൻഡ്‌ലൂം എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ (എച്ച്ഇപിസി) രാജ്യാന്തര മേളകളും ആഭ്യന്തര വിപണന പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. വസ്ത്ര മേഖലയെ, വിനോദസഞ്ചാര മേഖലയുമായി  ബന്ധിപ്പിക്കുന്ന 13 കരകൗശല ഗ്രാമങ്ങൾ കണ്ടെത്തി.

നെയ്ത്തുകാർ/കൈത്തൊഴിലാളികൾ എന്നിവർക്ക് നേരിട്ട്   വിപണി ലഭ്യമാക്കുന്നതിൽ  ശ്രദ്ധ കേന്ദ്രീകരിക്കുന്നു:

 കരകൗശല  തൊഴിലാളികൾക്കും നെയ്ത്തുകാർക്കും നേരിട്ടുള്ള വിപണന  വേദി നൽകുന്നതിന്, ടെക്സ്റ്റൈൽ മന്ത്രാലയം ഒരു ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോം വികസിപ്പിക്കുന്നു .  ആദ്യഘട്ടത്തിൽ, 205 കരകൗശല/കൈത്തറി ക്ലസ്റ്ററുകളിൽ നിന്നുള്ള കരകൗശല വിദഗ്ധരെ/നെയ്ത്തുകാരെ അവരുടെ ഉൽപ്പന്നങ്ങൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നതിനായി തിരഞ്ഞെടുത്തു.കൂടാതെ, അവരെ ജെം (GeM ) പോർട്ടലിൽ രജിസ്റ്റർ ചെയ്തു .  ജെം  പോർട്ടലിൽ ഇതുവരെ 1.50 ലക്ഷം നെയ്ത്തുകാരെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യൻ കളിപ്പാട്ടങ്ങളുടെ പ്രോത്സാഹനം

 14 കേന്ദ്ര മന്ത്രാലയങ്ങൾ/വകുപ്പുകൾ എന്നിവയുമായി സഹകരിച്ച് ഇന്ത്യൻ കളിപ്പാട്ട നിർമാണ മേഖലയ്ക്ക്  വേണ്ടി ഒരു ദേശീയ കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.(Release ID: 1785744) Visitor Counter : 105