ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഔദ്യോഗിക ചുമതലകൾക്കും കുടുംബ ഉത്തരവാദിത്തങ്ങൾക്കും തുല്യ പ്രാധാന്യം നൽകുക - ഉപരാഷ്‌ട്രപതി
Posted On:
27 DEC 2021 2:39PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഡിസംബർ 27, 2021
തൊഴിൽ-കുടുംബ സന്തുലിതാവസ്ഥ നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഒരാളുടെ ഔദ്യോഗിക കടമകൾക്കും കുടുംബ ഉത്തരവാദിത്തങ്ങൾക്കും തുല്യ പ്രാധാന്യം നൽകേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ചും ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു ഇന്ന് ഊന്നിപ്പറഞ്ഞു.
ചെന്നൈയിൽ, ശ്രീമതി വി എൽ ഇന്ദിരാ ദത്ത് രചിച്ച ‘ഡോ വി എൽ ദത്ത്: ഗ്ലിംപ്‌സസ് ഓഫ് എ പയനിയേഴ്‌സ് ലൈഫ് ജേർണി’ എന്ന പുസ്തകം പ്രകാശനം ചെയ്ത ശേഷം സദസ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാർക്ക് അവരുടെ തൊഴിൽ-കുടുംബ സന്തുലിതാവസ്ഥ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന തരത്തിൽ നയങ്ങൾ രൂപപ്പെടുത്താൻ എല്ലാ ബിസിനസ്സ് നേതാക്കളോടും അദ്ദേഹം അഭ്യർത്ഥിച്ചു. ഇത് ജീവനക്കാരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് മാത്രമല്ല, നമ്മുടെ സമൂഹത്തിൽ വർദ്ധിച്ചുവരുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമ്മർദ്ദം വർദ്ധിച്ചുവരുന്ന ഇക്കാലത്ത്, ശാരീരിക ആരോഗ്യത്തോടൊപ്പം മാനസികാരോഗ്യത്തിനും പ്രാധാന്യം ഉണ്ടെന്ന് ശ്രീ നായിഡു അഭിപ്രായപ്പെട്ടു. മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള മാർഗമായി പ്രകൃതിയോടൊപ്പവും കായിക വിനോദങ്ങളിലും സമയം ചെലവഴിക്കേണ്ടതിന്റെ ആവശ്യകതയെ അദ്ദേഹം എടുത്തു പറഞ്ഞു.
RRTN/SKY
(Release ID: 1785534)
Visitor Counter : 161