രാഷ്ട്രപതിയുടെ കാര്യാലയം

ക്രിസ്മസ് തലേന്ന് രാഷ്ട്രപതി രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു

Posted On: 24 DEC 2021 5:35PM by PIB Thiruvananthpuram

ക്രിസ്മസ് തലേന്ന് രാജ്യത്തുള്ള എല്ലാ സഹ പൗരന്മാർക്കും രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് ആശംസകൾ നേർന്നു

ജനങ്ങളുടെ ജീവിതത്തിൽ സമാധാനം, സന്തുലനം, അനുകമ്പ തുടങ്ങിയവ ഉളവാക്കുന്ന ക്രിസ്മസ്, സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ ഐക്യം, സാഹോദര്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നത് ആയും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

യേശുക്രിസ്തുവിന്റെ ആദർശങ്ങൾ, ഉപദേശങ്ങള്‍ എന്നിവ സ്വന്തം ജീവിതത്തിൽ സ്വീകരിച്ചുകൊണ്ട് നീതി, സ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കാൻ അദ്ദേഹം എല്ലാവരോടും ആവശ്യപ്പെട്ടു.

****(Release ID: 1784943) Visitor Counter : 162