പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

വര്‍ഷാന്ത്യ അവലോകനം: പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം


പ്രധാനമന്ത്രി ഉജ്ജ്വല യോജന (പിഎംയുവൈ) 2.0 പ്രകാരം ഇതുവരെ 80.5 ലക്ഷം കണക്ഷനുകള്‍ നല്‍കി


ഗതാഗത ഇന്ധനങ്ങള്‍ വിപണനം ചെയ്യുന്നതിനു പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് 10 കമ്പനികള്‍ക്ക് അധികാരം


101 പിഎസ്എ ( പ്രഷര്‍ സ്വിംഗ് അഡോര്‍പ്ഷന്‍ ) പ്ലാന്റുകള്‍ കമ്മീഷന്‍ ചെയ്തു

Posted On: 23 DEC 2021 10:21AM by PIB Thiruvananthpuram


എണ്ണ, പ്രകൃതി വാതകത്തിന്റെ പര്യവേക്ഷണം, ഉത്പാദനം, ശുദ്ധീകരണം, വിതരണം, വിപണനം, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി, കയറ്റുമതി, സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം,  ഊര്‍ജ്ജ ലഭ്യത, ഊര്‍ജ്ജ കാര്യക്ഷമത, ഊര്‍ജ്ജ സുസ്ഥിരത, ഊര്‍ജ്ജ സുരക്ഷ തുടങ്ങിയ മുന്‍ഗണനകള്‍ പരിഹരിക്കുന്നതിനായി എല്ലാ ആഭ്യന്തര പെട്രോളിയം വിഭവങ്ങളുടെയും ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനു നിരവധി സംരംഭങ്ങള്‍ നടപ്പാക്കുന്നു: നമ്മുടെ സമ്പദ്വ്യവസ്ഥയുടെ പ്രധാന ഇറക്കുമതി എണ്ണയും വാതകവുമാണ്.

പ്രധാനമന്ത്രി ഉജ്ജ്വല യോജന: പാവപ്പെട്ട സ്ത്രീകള്‍ക്ക് 8 കോടി സൗജന്യ കണക്ഷനുകള്‍ നല്‍കുന്നതിനായി 2016 മെയ് മാസത്തില്‍ ആരംഭിച്ചു. പിഎംയുവൈ  പദ്ധതിയുടെ രണ്ടാം ഘട്ടം ഉജ്ജ്വല 2.0 ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയില്‍ 2021 ഓഗസ്റ്റ് 10-ന് പാന്‍-ഇന്ത്യ അടിസ്ഥാനത്തില്‍ ഒരു കോടി അധിക എല്‍പിജി കണക്ഷനുകളും സൗജന്യ ഫില്‍ റീഫില്ലും സ്റ്റൗവും നല്‍കുന്നതിനായാണ് ആരംഭിച്ചത്. 2021 ഡിസംബര്‍ 1 വരെ, ഈ സ്‌കീമില്‍ 80.5 ലക്ഷം കണക്ഷനുകള്‍ അനുവദിച്ചു.

റീഫില്‍ ബുക്കിംഗ് സമയത്ത് ഉപഭോക്താവിന് വിതരണക്കാരനെ തിരഞ്ഞെടുക്കാന്‍ പ്രാപ്തമാക്കുന്ന റീഫില്‍ പോര്‍ട്ടബിലിറ്റി നടപ്പാക്കി. അത്തരമൊരു സാഹചര്യത്തില്‍, തന്റെ മാതൃ വിതരണക്കാരന്റെ സേവനങ്ങളില്‍ തൃപ്തനാകാത്ത ഉപഭോക്താവിന് പ്രദേശത്തെ അതേ കമ്പനിയുടെ വിതരണക്കാരുടെ പട്ടികയില്‍ നിന്ന് ഏതെങ്കിലും വിതരണക്കാരനെ തിരഞ്ഞെടുക്കാം. ഇത് മികച്ച ഉപഭോക്തൃ സംതൃപ്തിയും മികച്ച സേവനം നല്‍കുന്നതിന് വിതരണക്കാര്‍ക്ക് പ്രചോദനവും നല്‍കും.  ഓരോ റീഫില്ലിനും വിതരണക്കാരനെ തിരഞ്ഞെടുക്കാനുള്ള സൗകര്യം എല്‍പിജി ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഡിജിറ്റല്‍ സേവനങ്ങള്‍ വിപുലീകരിക്കുന്നു.

പ്രശ്നരഹിതമായ സബ്സിഡിരഹിത എല്‍പിജി കണക്ഷന്‍: പുതിയ കണക്ഷന്‍ വിതരണം ചെയ്യുന്ന പ്രക്രിയ എളുപ്പമാക്കുന്നതിന്, ഐഡിയുടെ ആവശ്യമായ തെളിവും വിലാസത്തിന്റെ സ്വയം പ്രഖ്യാപനവും സ്വീകരിച്ചുകൊണ്ട് എല്‍പിജി സബ്സിഡിയില്ലാത്ത ഗാര്‍ഹിക കണക്ഷന്‍ നല്‍കുന്നു. സബ്സിഡിയില്ലാത്ത കണക്ഷന്‍ എടുത്തതിന് ശേഷം സബ്സിഡി ലഭിക്കുന്നതിന് ഉപഭോക്താവ് രേഖകള്‍ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഒഎംസി, എന്‍ഐസി ഡി ഡ്യൂപ്പ് ക്ലിയറന്‍സിന് വിധേയമായി സ്വയം പ്രഖ്യാപനം ഒഴികെയുള്ള വിലാസത്തിന്റെ തെളിവ് സമര്‍പ്പിച്ച് സബ്സിഡിയുള്ള കണക്ഷനിലേക്ക് മാറ്റാനുള്ള വ്യവസ്ഥയും നടപ്പാക്കി.

Graphical user interface, websiteDescription automatically generatedApplicationDescription automatically generated

ധന സമ്പാദനോദ്ദേശ്യമില്ലാത്ത കണ്ടുപിടുത്തങ്ങളുടെ വികസനം: ഗതാഗത ഇന്ധനങ്ങള്‍ വിപണനം ചെയ്യുന്നതിന് അംഗീകാരത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, വ്യവസായം എളുപ്പമാക്കുകയും ചില്ലറ വില്‍പന മേഖലയില്‍ നിക്ഷേപം നടത്താന്‍ സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. 2019 നവംബര്‍ 8നു മന്ത്രാലയമെടുത്ത തീരുമാനം മൊത്തമായും ചില്ലറ വില്‍പനയ്ക്കായുമുള്ള മോട്ടോര്‍ സ്പിരിറ്റിന്റെയും അതിവേഗ ഡീസലിന്റെയും മാത്രം വിപണനത്തിന് ബാധകമാണ്. കൂടാതെ, പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് കീഴില്‍, 2021 ഡിസംബര്‍ 16-ന് 10 കമ്പനികള്‍ക്ക് അംഗീകാരം നല്‍കി.

ഗ്യാസ് ഗ്രിഡ്: ഗ്യാസ് ഗ്രിഡിന്റെ ഭാഗമായി 2021 സെപ്റ്റംബര്‍ വരെ മൊത്തം 21735 കിലോമീറ്റര്‍ പൈപ്പ് ലൈനുകള്‍ സ്ഥാപിച്ചു.

എത്തനോള്‍ ബ്ലെന്‍ഡഡ് പെട്രോള്‍ (ഇബിപി) പ്രോഗ്രാം: 2020- 21 എത്തനോള്‍ വിതരണ വര്‍ഷത്തില്‍ 2021 നവംബര്‍ 30 വരെ 302.30 കോടി ലിറ്റര്‍ എത്തനോള്‍ ഒഎംസികള്‍ സംഭരിച്ചു.

ബയോഡീസല്‍ ബ്ലെന്‍ഡിംഗ് പ്രോഗ്രാം: 2021 മെയ് 4-ന്, ഇഒഐ സ്‌കീമിന് കീഴിലുള്ള യുസിഒ (ഉപയോഗിച്ച പാചക എണ്ണ) അടിസ്ഥാനമാക്കിയുള്ള ബയോഡീസല്‍ കലര്‍ന്ന ഡീസലിന്റെ ആദ്യ വിതരണം പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഓണ്‍ലൈനില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഡീസലുമായി സംയോജിപ്പിക്കുന്നതിനായി എണ്ണ വിപണന കമ്പനികള്‍ക്ക് വില്‍ക്കുന്ന ബയോഡീസലിന്റെ ജിഎസ്ടി നിരക്ക് ധനമന്ത്രാലയം 12% ല്‍ നിന്ന് 5% ആയി കുറച്ചു.

താങ്ങാനാവുന്ന ഗതാഗതത്തിലേക്കുള്ള സുസ്ഥിര ബദല്‍:  'താങ്ങാനാവുന്ന ഗതാഗതത്തിലേക്കുള്ള സുസ്ഥിര ബദല്‍' സംരംഭം 2018 ഒക്ടോബര്‍ 1-ന് ആരംഭിച്ചു. അതില്‍ എണ്ണ, വാതക വിപണന കമ്പനികള്‍ താല്‍പ്പര്യം പ്രകടിപ്പിക്കാന്‍ ക്ഷണിച്ചു. ഈ സംരംഭത്തിന് കീഴില്‍, 2021 ഡിസംബര്‍ 15 വരെ 2700 ലെറ്റര്‍ ഓഫ് ഇന്റന്റ് നല്‍കി.

നടപടിക്രമങ്ങള്‍ ലളിതമാക്കല്‍, 'വ്യാപാരം നടത്താനുള്ള എളുപ്പം' മെച്ചപ്പെടുത്തല്‍ എന്നിവ പെട്രോളിയം, പ്രകൃതി വാതക മേഖലയിലെ തുടര്‍ പ്രക്രിയയാണ്.  

2021 ഡിസംബര്‍ 1 വരെ, ഉജ്ജ്വല 2.0 പ്രകാരം 1.29 കോടി തീര്‍പ്പാക്കിയ അപേക്ഷകളില്‍ 80.5 ലക്ഷം എല്‍പിജി കണക്ഷനുകള്‍ നല്‍കി.  ഇന്ത്യന്‍ ഗ്യാസ് എക്സ്ചേഞ്ച് 2020 ജൂണില്‍ ആരംഭിച്ചു. 2021 സെപ്റ്റംബര്‍ വരെ 21,735 കിലോമീറ്റര്‍ ഗ്യാസ് പൈപ്പ്ലൈന്‍ സ്ഥാപിച്ചു. 2021 ഒക്ടോബര്‍ 31 വരെ മൊത്തം 83.7 ലക്ഷം പിഎന്‍ജി (ഡി) കണക്ഷനുകളും 3532 സിഎന്‍ജി സ്റ്റേഷനുകളും നല്‍കി.

ഡിസ്‌കവേഡ് സ്‌മോള്‍ ഫീല്‍ഡ് (ഡിഎസ്എഫ്) ഒന്നും രണ്ടും 2021 ജൂണ്‍ 10-ന് പെട്രോളിയം, പ്രകൃതി വാതക മന്ത്രി ശ്രീ ഹര്‍ദീപ് സിംഗ് പുരി വിക്ഷേപിച്ചു. അതിനുശേഷം 2021 ജൂലൈ 30ന് മന്ത്രിയുടെ സാന്നിധ്യത്തില്‍ ഡിഎസ്എഫ്-III-ല്‍ ഒരു പ്രൊമോഷണല്‍ റോഡ് ഷോ സംഘടിപ്പിച്ചു.

പിഎസ്എ ( പ്രഷര്‍ സ്വിങ് അഡോര്‍പ്ഷന്‍) പ്ലാന്റുകള്‍ സ്ഥാപിക്കല്‍ : കൊവിഡ്-19 ന്റെ രണ്ടാം തരംഗവും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഓക്സിജന്‍ വിതരണത്തിന്റെ കുറവും കാരണം സൃഷ്ടിച്ച അസ്വസ്ഥമായ സാഹചര്യം കണക്കിലെടുത്ത്, ആരോഗ്യ,കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം, ഉത്തര്‍പ്രദേശിലെ 13 പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 110 ആശുപത്രികള്‍ നല്‍കി. ബീഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഒഡീഷ, കര്‍ണാടക, കേരളം, ഗുജറാത്ത്, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, ഡല്‍ഹി, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഒരു പ്രഷര്‍ സ്വിംഗ് അഡോര്‍പ്ഷന്‍ (പിഎസ്എ) സ്ഥാപിക്കുന്നതിനായി സിഎസ്ആര്‍ പ്രവര്‍ത്തനത്തിന് കീഴില്‍ മതിയായ ശേഷിയുള്ള ഓക്‌സിജന്‍ പ്ലാന്റുകള്‍ക്ക് അനുമി നല്‍കി. ആകെ 101 പ്ലാന്റുകള്‍ കമ്മീഷന്‍ ചെയ്തു, മറ്റുള്ളവ കമ്മീഷന്‍ ചെയ്യുന്നതിന്റെ അവസാന ഘട്ടത്തിലാണ്.

ജംബോ സൗകര്യങ്ങളുടെ സജ്ജീകരണം: ചില റിഫൈനറികളില്‍, എല്‍എംഒ (ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍) ഉല്‍പ്പാദിപ്പിക്കപ്പെടുന്നില്ല, എന്നാല്‍ കുറഞ്ഞ മര്‍ദ്ദത്തില്‍ ഓക്സിജന്‍ ലഭ്യമാണ്.  ഇത് ദ്രവീകരിക്കാനോ സിലിണ്ടറുകള്‍ വഴി കൊണ്ടുപോകാനോ കഴിയില്ല.  ഈ ഓക്സിജന്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്നതിനാല്‍ സംസ്ഥാന സര്‍ക്കാരുകളുടെ ഏകോപനത്തോടെ റിഫൈനറി പരിസരത്തോട് ചേര്‍ന്ന് ജംബോ കൊവിഡ് പരിരക്ഷാ സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.

PLANT NAME

 

LOCATION

 

OXYGENATED BED CAPCITY SUPPORTED

STATUS

 

PANIPAT NAPTHA CRACKER, IOCL

Panipat, Haryana

 

500 Beds

 

Operational

 

CPCL (IOCL)

Chennai, T.N.

60 Beds

Operational

Bina Refinery

Bina, Madhya Pradesh

200 Beds

Operational

Kochi Refinery

Kochi, Kerala

350 Beds

Operational

HMEL

Kanakwal, Bathinda

100 Beds

Operational

 

ചെന്നൈ പെട്രോളിയം കോര്‍പറേഷന്‍ ഇന്ധന ഗുണനിലവാരം ഉയര്‍ത്തുന്നതിനുള്ള പദ്ധതിക്ക് കീഴില്‍ ഗ്യാസോലിന്‍ ഡീസല്‍ഫറൈസേഷന്‍ (ജിഡിഎസ്) യൂണിറ്റ് പ്രധാനമന്ത്രി 2021 ഫെബ്രുരി 17ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ഐഒസിഎല്ലിന്റെ ബോംഗൈഗാവ് റിഫൈനറിയിലെ ഇന്‍ഡ്മാക്‌സ് പദ്ധതി 2021 ഫെബ്രുവരി 22ന് രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ബിപിസിഎല്ലിന്റെ കൊച്ചി റിഫൈനറിയിലെ പ്രൊപിലീന്‍ ഡെറിവേറ്റീവ്‌സ് പെട്രോകെമിക്കല്‍ പദ്ധതി 2021 ഫെബ്രുവരി 14ന് രാഷ്ട്രത്തിന് സമര്‍പ്പിച്ചു.

*****


(Release ID: 1784726) Visitor Counter : 213