രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

തദ്ദേശീയമായി വികസിപ്പിച്ച, കരയിൽ നിന്നും കരയിലെ ലക്ഷ്യങ്ങളിലേക്ക് തന്നെ തൊടുക്കാനാവുന്ന പുതുതലമുറ മിസൈൽ, പ്രളയിന്റെ രണ്ടാമത് വിക്ഷേപണവും ഡിആർഡിഒ വിജയകരമായി പൂർത്തീകരിച്ചു

Posted On: 23 DEC 2021 12:13PM by PIB Thiruvananthpuramന്യൂ ഡൽഹി: ഡിസംബർ 23, 2021  

കരയിൽ നിന്നും കരയിലെ ലക്ഷ്യങ്ങളിലേക്ക് തന്നെ വിക്ഷേപിക്കാൻ ആകുന്ന പുതുതലമുറ മിസൈൽ, പ്രളയിന്റെ രണ്ടാമത് പരീക്ഷണ വിക്ഷേപണവും ഡിആർഡിഒ വിജയകരമായി പൂർത്തീകരിച്ചു. തദ്ദേശീയമായി വികസിപ്പിച്ച മിസൈലിന്റെ രണ്ടാമത് പരീക്ഷണം 2021 ഡിസംബർ 23 ന് ഒഡീഷ തീരത്തുള്ള ഡോ. എപിജെ അബ്ദുൽ കലാം ദ്വീപിലാണ് നടന്നത്.

 
ഇതാദ്യമായാണ് തുടർച്ചയായി ഒരു ബാലിസ്റ്റിക് മിസൈലിന്റെ രണ്ട് പരീക്ഷണങ്ങൾ അടുത്തടുത്ത ദിവസങ്ങളിൽ വിജയകരമായി പൂർത്തീകരിക്കുന്നത്. ദൗത്യത്തിന്റെ എല്ലാ പ്രഖ്യാപിത ലക്ഷ്യങ്ങളും പൂർത്തീകരിക്കാൻ പരീക്ഷണത്തിൽ സാധിച്ചു. മിസൈലിന്റെ രണ്ട് കൺഫിഗറേഷനിലുള്ള സംവിധാനങ്ങളുടെയും പരീക്ഷണം വിജയകരമായിരുന്നു.


അധിക ഭാരം വഹിച്ചുകൊണ്ട് മറ്റൊരു ദൂരത്തേക്ക് ആണ് ഇന്നത്തെ പ്രളയ് മിസൈൽ വിക്ഷേപണം നടന്നത്. മിസൈലിന്റെ കൃത്യത, പോർമുനയുടെ പ്രഹരശേഷി എന്നിവ വിലയിരുത്തുന്നതിനായിരുന്നു ഇത്.

കിഴക്കൻ തീരത്തെ വിവിധ ഭാഗങ്ങളിലും, ലക്ഷ്യസ്ഥാനങ്ങൾക്ക് സമീപം സ്ഥാപിച്ചിരുന്ന കപ്പലുകളിലും വിന്യസിച്ചിരുന്ന ടെലിമെറ്ററി, റഡാർ, ഇലക്ട്രോ-ഒപ്റ്റിക് ട്രാക്കിങ് സംവിധാനം അടക്കമുള്ള എല്ലാ സെൻസറുകളും ഉപകരണങ്ങളും വിക്ഷേപണം കൃത്യമായി നിരീക്ഷിച്ചു.

മിസൈലിന്റെ തുടർച്ചയായുള്ള പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ DRDO, അനുബന്ധ സ്ഥാപനങ്ങൾ എന്നിവരെ രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് അഭിനന്ദിച്ചു 

 
RRTN/SKY
 


(Release ID: 1784590) Visitor Counter : 78