റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

വാഹനങ്ങളുടെ ഓൾ  ഇന്ത്യ രജിസ്ട്രേഷൻ

Posted On: 22 DEC 2021 2:50PM by PIB Thiruvananthpuram

 


ന്യൂ ഡൽഹി: ഡിസംബർ 22, 2021  

 പുതിയ വാഹനങ്ങൾക്കായി റോഡ് ഗതാഗത & ഹൈവേ മന്ത്രാലയം 26.08.2021 ൽ പുറത്തിറക്കിയ     G.S.R 594 (E),  പ്രകാരം ,  "ഭാരത് സീരീസ് (BH-സീരീസ്) " എന്ന ഒരു പുതിയ രജിസ്ട്രേഷൻ മാർക്ക് അവതരിപ്പിച്ചു. ഈ രജിസ്ട്രേഷൻ മാർക്ക് ഉള്ള ഒരു വ്യക്തിഗത വാഹനത്തിന് വാഹനത്തിന്റെ ഉടമ ഒരു സംസ്ഥാനത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോൾ ഒരു പുതിയ രജിസ്ട്രേഷൻ മാർക്ക് നൽകേണ്ട ആവശ്യമില്ല.

"ഭാരത് സീരീസ് (ബിഎച്ച്-സീരീസ്)" എന്നതിന് കീഴിലുള്ള ഈ വാഹന രജിസ്ട്രേഷൻ സൗകര്യം   പ്രതിരോധ ഉദ്യോഗസ്ഥർ, കേന്ദ്ര ഗവൺമെന്റ്/സംസ്ഥാന സർക്കാരുകൾ/കേന്ദ്ര/സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യമേഖലാ കമ്പനികൾ/ ജീവനക്കാർ എന്നിവർക്ക് സ്വമേധയാ ലഭ്യമാകും.നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ/കേന്ദ്ര ഭരണ പ്രദേശങ്ങളിൽ അവരുടെ ഓഫീസുകൾ ഉണ്ടായിരിക്കണം .

മോട്ടോർ വാഹന നികുതി രണ്ട് വർഷത്തേക്ക് അല്ലെങ്കിൽ രണ്ടിന്റെ ഗുണിതമായി ഈടാക്കും.പതിനാലാം വർഷം പൂർത്തിയാകുമ്പോൾ, മോട്ടോർ വാഹന നികുതി വർഷം തോറും ഈടാക്കണം, അത് ആ വാഹനത്തിന് നേരത്തെ ഈടാക്കിയിരുന്ന തുകയുടെ പകുതിയായിരിക്കും.

കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി ശ്രീ നിതിൻ ഗഡ്കരി രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്

 

*****************


(Release ID: 1784214) Visitor Counter : 183
Read this release in: English , Urdu , Marathi , Tamil