പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ്ജ മന്ത്രാലയം
പുനരുപയോഗ ഊർജ്ജ ശേഷിയിൽ ഇന്ത്യ കൈവരിച്ച നേട്ടം
Posted On:
21 DEC 2021 1:27PM by PIB Thiruvananthpuram
ന്യൂ ഡൽഹി, ഡിസംബർ 21 , 2021
ഇന്ത്യയുടെ സ്ഥാപിതമായ പുനരുപയോഗ ഊർജ്ജ ശേഷി ലോകത്തിലെ തന്നെ നാലാമത്തെ ഏറ്റവും വലുത് ആണ്. 2021 നവംബർ 30-ന് രാജ്യത്ത് മൊത്തം 150.54 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി (വലിയ ജലവൈദ്യുതി ഉൾപ്പെടെ) സ്ഥാപിച്ചു. കൂടാതെ, 2021-22 വർഷത്തിൽ (2021 ഒക്‌ടോബർ വരെ) വിവിധ പുനരുപയോഗ ഊർജ സ്രോതസ്സുകളിൽ നിന്ന് മൊത്തം 2,19,817.14 ദശലക്ഷം യൂണിറ്റ് വൈദ്യുതി ആണ് ഉല്പാദിപ്പിച്ചത്.
രാജ്യത്തെ ഭൂരിഭാഗം പുനരുപയോഗ ഊർജ പദ്ധതികളും സുതാര്യമായ ലേലത്തിലൂടെ തിരഞ്ഞെടുത്ത സ്വകാര്യ മേഖലയിലെ സംരംഭകർ ആണ് സ്ഥാപിക്കുന്നത്. ചെലവ് കുറഞ്ഞ രീതിയിൽ മത്സരാധിഷ്ഠിത നിരക്കിൽ വൈദ്യുതി വാങ്ങാൻ വിതരണ ലൈസൻസികളെ പ്രാപ്തരാക്കുന്നതിന് ഗവണ്മെന്റ് മാതൃകാ ലേല മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
കേന്ദ്ര ഗവൺമെന്റ് മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ചെറുകിട സംരംഭകരുടെ താൽപ്പര്യം സംരക്ഷിക്കുന്നതിന്, സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സൗരോർജ പദ്ധതികളിൽ നിന്നും (5 മെഗാവാട്ടിൽ താഴെ ശേഷി), കാറ്റിൽ നിന്നുള്ള പദ്ധതികളിൽ നിന്നും (25 മെഗാവാട്ടിൽ താഴെ ശേഷി) വൈദ്യുതി വാങ്ങാം. അതാത് സംസ്ഥാന ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനുകൾ നിർണ്ണയിക്കുന്ന ഫീഡ്-ഇൻ താരിഫ് (എഫ്‌ഐടി) വഴി മത്സരാധിഷ്ഠിത ബിഡ്ഡിംഗ് മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ വരാത്ത പദ്ധതികളിൽ നിന്നുമാണ് വാങ്ങാവുന്നത്.
ഇന്ന് ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര ഊർജ, നവ, പുനരുപയോഗ ഊർജ മന്ത്രി ശ്രീ ആർ.കെ.സിംഗ് അറിയിച്ചതാണ് ഇക്കാര്യം
RRTN/SKY
(Release ID: 1783813)
Visitor Counter : 203