രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

പാകിസ്ഥാൻ നിയന്ത്രണരേഖ ലംഘിച്ചത് സംബന്ധിച്ച്

Posted On: 20 DEC 2021 3:02PM by PIB Thiruvananthpuram

 

 

ന്യൂ ഡൽഹിഡിസംബർ 20, 2021
 

ജമ്മു കശ്മീരിൽ ഇന്ത്യൻ സൈന്യത്തിന്റെ പ്രവർത്തന നിയന്ത്രണത്തിനു കീഴിലുള്ള നിയന്ത്രണരേഖയിൽ 5,601 തവണ വെടിനിർത്തൽ ലംഘനങ്ങൾ (CFV) റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2019 നവംബർ 30 മുതൽ 2021 നവംബർ 29 വരെയുള്ള കാലയളവിലെ കണക്കുകളാണ് ഇത്ഫോർവേഡ് പോസ്റ്റുകളിൽ വിന്യസിച്ചിരിക്കുന്ന സൈനികർക്ക് പാകിസ്ഥാൻ വെടിനിർത്തൽ ലംഘനങ്ങളോട് പ്രതികരിക്കുന്നതിൽ പൂർണ്ണമായ പ്രവർത്തന സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടിയിൽ പാകിസ്ഥാൻ സൈനികർക്കും പോസ്റ്റുകൾക്കും  കാര്യമായ നാശനഷ്ടങ്ങളും സംഭവിച്ചു.


രക്ഷാ രാജ്യ മന്ത്രി ശ്രീ അജയ് ഭട്ട് ഇന്ന് രാജ്യ സഭയിൽ ഡോക്ടർ അനിൽ അഗർവാളിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. 

 

RRTN/SKY(Release ID: 1783450) Visitor Counter : 65


Read this release in: English , Urdu , Marathi , Tamil