ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
20 DEC 2021 9:27AM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഡിസംബർ 20, 2021
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 137.67 കോടി ഡോസ് വാക്സിൻ
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 82,267 പേർ; 572 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്ക്
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെ; നിലവിലെ നിരക്ക് 0.24%; 2020 മാർച്ച് മുതൽ ഏറ്റവും കുറഞ്ഞ നിരക്ക്
രോഗമുക്തി നിരക്ക് 98.39%; 2020 മാർച്ച് മുതൽ ഏറ്റവും ഉയർന്ന നിരക്ക്
കഴിഞ്ഞ 24 മണിക്കൂറിനിടെ 8,077 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,41,87,017 ആയി
കഴിഞ്ഞ 24 മണിക്കൂറിൽ 6,563 പുതിയ കേസുകൾ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.75 ശതമാനമാണ്; കഴിഞ്ഞ 77 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ്
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.60%) – 36 ദിവസമായി 1% ത്തിൽ താഴെ
ആകെ നടത്തിയത് 66.51 കോടി പരിശോധനകൾ
(Release ID: 1783320)