വാണിജ്യ വ്യവസായ മന്ത്രാലയം
LogiXtics - യൂണിഫൈഡ് ലോജിസ്റ്റിക്സ് ഇന്റർഫേസ് പ്ലാറ്റഫോം (ULIP) ഹാക്കത്തോണിനു തുടക്കം കുറിച്ച് കേന്ദ്രം
Posted On:
17 DEC 2021 1:53PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഡിസംബർ 17, 2021
'LogiXtics' എന്ന പേരിൽ ഒരു യൂണിഫൈഡ് ലോജിസ്റ്റിക്സ് ഇന്റർഫേസ് പ്ലാറ്റഫോം (ULIP) ഹാക്കത്തോണിനു
വ്യവസായ ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (DPIIT) തുടക്കം കുറിച്ചു. രാജ്യത്തെ ചരക്കുനീക്കമേഖലയ്ക്ക് ഗുണകരമാകുന്ന ആശയങ്ങൾ സമാഹരിക്കുന്നത് ലക്ഷ്യമിട്ടാണ് നീക്കം.
ഈ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്ക്, ഏറ്റവും പുതിയ വിവരങ്ങൾ ലഭ്യമാകുന്ന ഒരു സുതാര്യ സംവിധാനത്തിന് രൂപം നൽകിക്കൊണ്ട്, രാജ്യത്തെ ചരക്കുനീക്ക മേഖലയുടെ മികവ് വർദ്ധിപ്പിക്കാനും, ചരക്കുനീക്ക നടപടികളുടെ ചിലവ് കുറയ്ക്കാനും ലക്ഷ്യമിട്ടുള്ളതാണ് ULIP.
നിതി ആയോഗ്, അടൽ ഇന്നോവഷൻ മിഷൻ എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന
LogiXtics-നു NICDC, NICDC ലോജിസ്റ്റിക്സ് ഡാറ്റാ ബാങ്ക് സെർവിസസ് ലിമിറ്റഡ് (NLDSL) എന്നിവയുടെ പിന്തുണയുണ്ട്. നിതി ആയോഗ് സിഇഒ ശ്രീ അമിതാഭ് കാന്ത് ഹാക്കത്തോണിനു തുടക്കം കുറിച്ചു
ഇന്ത്യയിലെ ചരക്കുനീക്ക നടപടികളുടെ ചെലവ് ഏകദേശം 14 ശതമാനം ആണ്. ഇത് മറ്റ് ലോക രാജ്യങ്ങളെക്കാൾ കൂടുതലാണ്. സ്വകാര്യമേഖലയിലെ മികച്ച ഇന്ത്യൻ സാങ്കേതിക സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട് ചരക്കുനീക്ക നടപടികളുടെ ചെലവ് കുറയ്ക്കുന്നതിന് സഹായകരമായ പരിഹാരങ്ങൾ കണ്ടെത്താൻ ULIP ലക്ഷ്യമിടുന്നു.
ചരക്കുനീക്കമേഖലയിലെ ഒരു സാങ്കേതിക വിദ്യ സംവിധാനമായാണ് ULIP വികസിപ്പിച്ചിരിക്കുന്നത്.
വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ എന്നിവയ്ക്ക് കീഴിൽ പരസ്പര ബന്ധമില്ലാതെ പ്രവർത്തിക്കുന്ന നിലവിലെ സംവിധാനങ്ങൾ തമ്മിൽ ബഹുമുഖ തല സമ്പർക്കം യഥാർത്ഥ്യമാക്കാൻ ഇത് സഹായിക്കും. പൂർത്തിയാകുന്നതോടെ ആഗോള വ്യാപാര മേഖലയിലെ ഇന്ത്യയുടെ മത്സരക്ഷമത വർദ്ധിക്കുന്നതിന് ഇത് ഗുണം ചെയ്യും.
ചരക്കു നീക്ക വ്യവസായ മേഖലയിൽ നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി, ഒരു ദേശീയതല പ്ലാറ്റ്ഫോമിൽ കോഡിങ്, പ്രത്യേക മേഖലകളിലെ പരിജ്ഞാനം, തന്ത്രപ്രധാന കഴിവുകൾ തുടങ്ങി തങ്ങളുടെ മികവ് പ്രദർശിപ്പിക്കാൻ ULIP യ്ക്ക് കീഴിലുള്ള മത്സര ഇനമായ LogiXtics ഏവരെയും ക്ഷണിക്കുന്നു.
RRTN/SKY
****************
(Release ID: 1782702)
Visitor Counter : 248