വനിതാ, ശിശു വികസന മന്ത്രാലയം
azadi ka amrit mahotsav g20-india-2023

ഇരകളായ സ്ത്രീകൾക്കായി 'വൺ സ്റ്റോപ്പ് സെന്റർ' പദ്ധതി

Posted On: 15 DEC 2021 2:37PM by PIB Thiruvananthpuram
 
 

ന്യൂ ഡൽഹി: ഡിസംബർ 15, 2021
 

സ്വകാര്യ ഇടങ്ങളിലും പൊതു ഇടങ്ങളിലും അതിക്രമങ്ങളും ദുരിതങ്ങളും നേരിടേണ്ടി വന്ന / അനുഭവിക്കുന്ന സ്ത്രീകൾക്ക് പോലീസ് സേവന സൗകര്യം ഉൾപ്പെടെയുള്ള പിന്തുണയും സഹായവും നൽകുന്നതിനായി 2015 ഏപ്രിൽ 1 മുതൽ കേന്ദ്ര ഗവണ്മെന്റ് 'വൺ സ്റ്റോപ്പ് സെന്റർ' (OSC) പദ്ധതി നടപ്പിലാക്കുന്നു. ഇതിലൂടെ വൈദ്യസഹായം, നിയമസഹായം, കൗൺസിലിങ്ങ്, മാനസിക പിന്തുണ, താത്കാലിക അഭയം എന്നിവ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നു.
 
നിലവിൽ, 733 ഒഎസ്‌സി-കൾ അംഗീകരിച്ചിട്ടുണ്ട്. അതിൽ 704 എണ്ണം 35 സംസ്ഥാനങ്ങളിൽ/കേന്ദ്ര ഭരണ പ്രദേശങ്ങളിൽ (പശ്ചിമ ബംഗാൾ  ഒഴികെ) പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. ഇത് രാജ്യത്തെ 4.50 ലക്ഷത്തിലധികം സ്ത്രീകളെ സഹായിച്ചിട്ടുണ്ട് (2021 സെപ്റ്റംബർ വരെയുള്ള കണക്ക്).


'വൺ സ്റ്റോപ്പ് സെന്റർ' പദ്ധതിയ്ക്ക് കീഴിൽ, കേന്ദ്ര ഗവണ്മെന്റ് നേരിട്ട് 100% ധനസഹായം നിർഭയ ഫണ്ടിൽ നിന്ന് ജില്ലാ അധികാരികൾക്ക് നൽകുന്നു.

കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി ശ്രീമതി സ്മൃതി സുബിൻ ഇറാനിയാണ് ഈ വിവരം ഇന്ന് രാജ്യ സഭയിൽ രേഖാമൂലം നൽകിയത്.



(Release ID: 1782539) Visitor Counter : 118


Read this release in: English , Urdu , Marathi , Telugu