പ്രധാനമന്ത്രിയുടെ ഓഫീസ്‌

കാർഷിക, ഭക്ഷ്യ സംസ്കരണം സംബന്ധിച്ച ദേശീയ ഉച്ചകോടിയിൽ പ്രധാനമന്ത്രി ഡിസംബർ 16 ന് കർഷകരെ അഭിസംബോധന ചെയ്യും


സ്വാഭാവിക കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും അതിന്റെ നേട്ടങ്ങളെ കുറിച്ച് കർഷകർക്ക് വിവരങ്ങൾ നൽകുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഉച്ചകോടി


കർഷക ക്ഷേമത്തിനും അവരുടെ വരുമാനം വർധിപ്പിക്കുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമാണിത്‌

Posted On: 14 DEC 2021 4:41PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഡിസംബർ 16-ന് ഗുജറാത്തിലെ ആനന്ദിൽ രാവിലെ 11 മണിക്ക് കാർഷിക, ഭക്ഷ്യ സംസ്കരണ ദേശീയ ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ വീഡിയോ കോൺഫറൻസിംഗിലൂടെ കർഷകരെ അഭിസംബോധന ചെയ്യും. സ്വാഭാവിക കൃഷിയിൽ ഊന്നൽ നൽകുന്ന ഉച്ചകോടി,  പ്രകൃതിദത്ത കൃഷിരീതി അവലംബിക്കുന്നതിന്റെ ഗുണഫലങ്ങൾ വിശദമാക്കുന്ന ആവശ്യമായ എല്ലാ വിവരങ്ങളും കർഷകർക്ക് നൽകും.

കർഷക ക്ഷേമത്തിനായുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടാണ് ഗവണ്മെന്റിനെ  നയിക്കുന്നത്. ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിന് ഇത് പ്രതിജ്ഞാബദ്ധമാണ്. അതുവഴി കർഷകർക്ക് അവരുടെ കാർഷിക സാധ്യതകൾ പരമാവധി വർദ്ധിപ്പിക്കാൻ കഴിയും. കൃഷിയെ പരിവർത്തനം ചെയ്യുന്നതിനും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുമായി ഗവണ്മെന്റ്  നിരവധി നടപടികൾ ആരംഭിച്ചിട്ടുണ്ട്. വ്യവസ്ഥയുടെ സുസ്ഥിരത, ചെലവ് കുറയ്ക്കൽ, വിപണി പ്രവേശനം, കർഷകർക്ക് മെച്ചപ്പെട്ട മൂല്യബോധം എന്നിവയിലേക്ക് നയിക്കുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമുള്ള ശ്രമങ്ങൾ നടക്കുന്നു.

സീറോ ബജറ്റ് സ്വാഭാവിക  കൃഷി  എന്നത് കർഷകർ വാങ്ങുന്ന ഉൽപന്നങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും, മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന പരമ്പരാഗതമായാ  പാട  അധിഷ്ഠിത സാങ്കേതികവിദ്യകളെ ആശ്രയിച്ച് കാർഷിക ചെലവ് കുറയ്ക്കുന്നതിനുള്ള ഒരു വാഗ്ദാനമായ ഉപകരണമാണ്. നാടൻ  പശുവും അതിന്റെ ചാണകവും മൂത്രവും ഒരു പ്രധാന പങ്ക് വഹിക്കുന്നു, അതിൽ നിന്ന് ഫാമിൽ വിവിധ ഘടകങ്ങൾ  നിർമ്മിക്കുകയും മണ്ണിന് ആവശ്യമായ പോഷകങ്ങൾ നൽകുകയും ചെയ്യുന്നു. വളരെ കുറഞ്ഞ ജലലഭ്യതയുള്ള സാഹചര്യങ്ങളിൽ പോലും, ജൈവാംശം ഉപയോഗിച്ച് മണ്ണ് പുതയിടുകയോ അല്ലെങ്കിൽ വർഷം മുഴുവനും മണ്ണ് പച്ചപ്പ് കൊണ്ട് മൂടുകയോ ചെയ്യുന്ന മറ്റ് പരമ്പരാഗത രീതികൾ,  ആദ്യ വർഷം മുതൽ തന്നെ സുസ്ഥിരമായ ഉൽപാദനക്ഷമത ഉറപ്പാക്കുന്നു.

അത്തരം തന്ത്രങ്ങൾക്ക് ഊന്നൽ നൽകാനും രാജ്യത്തുടനീളമുള്ള കർഷകർക്ക് സന്ദേശം നൽകാനും ലക്ഷ്യമിട്ടാണ് ഗുജറാത്ത് ഗവണ്മെന്റ് സ്വാഭാവിക  കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കാർഷിക, ഭക്ഷ്യ സംസ്കരണത്തെക്കുറിച്ചുള്ള ദേശീയ ഉച്ചകോടി സംഘടിപ്പിക്കുന്നത് .  2021 ഡിസംബർ 14 മുതൽ 16 വരെയാണ് ത്രിദിന ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഐ സി എ ആർ , കൃഷി വിജ്ഞാന കേന്ദ്രങ്ങൾ, തുടങ്ങിയ കേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ടുകൾ, കാർഷിക സാങ്കേതികവിദ്യ മാനേജ്‌മന്റ് ഏജൻസി (എ ടി എം എ ) യുടെ സംസ്ഥാനങ്ങളിലെ ശൃംഖല എന്നിവ വഴി കർഷകർ തത്സമയം ബന്ധപ്പെടുന്നതിന് പുറമെ, ഉച്ചകോടിയിൽ  5000-ലധികം കർഷകർ പങ്കെടുക്കും. 

***



(Release ID: 1781419) Visitor Counter : 238