വ്യോമയാന മന്ത്രാലയം
azadi ka amrit mahotsav

രാജ്യത്തുടനീളം 21 ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ സ്ഥാപിക്കുന്നതിന് കേന്ദ്ര വ്യോമയാന മന്ത്രാലയം ഇതുവരെ തത്വത്തിൽ അനുമതി നൽകി

प्रविष्टि तिथि: 13 DEC 2021 2:51PM by PIB Thiruvananthpuram



ന്യൂ ഡൽഹി, ഡിസംബർ 13, 2021

അടുത്ത നാല് മുതൽ അഞ്ചു വർഷ കാലം കൊണ്ട്, 25,000 കോടി രൂപ പ്രതീക്ഷിത ചെലവിൽ പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കാനും, നിലവിലുള്ളവ ആധുനീകരിച്ചു ശേഷി വർധിപ്പിക്കാനുമുള്ള ശ്രമത്തിന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ തുടക്കം കുറിച്ചിരുന്നു. നിലവിലുള്ള ടെർമിനലുകൾ, റൺവേകൾ, എയർപോർട്ട് നാവിഗേഷൻ സംവിധാനങ്ങൾ, കണ്ട്രോൾ ടവറുകൾ എന്നിവ ആധുനികവൽക്കരിക്കാനും വികസിപ്പിക്കാനുമടക്കമുള്ള പ്രവർത്തനങ്ങൾ ഇതിലുൾപ്പെടുന്നു.
 
രാജ്യത്ത് പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ സ്ഥാപിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളടങ്ങിയ, ഒരു ഗ്രീൻഫീൽഡ് വിമാനത്താവള നയം 2008 ന് ഇന്ത്യ ഗവണ്മെന്റ് രൂപം നൽകിയിരുന്നു. നയപ്രകാരം, ഒരു വിമാനത്താവളം സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന സംസ്ഥാന ഭരണകൂടങ്ങൾ ഉൾപ്പെടെയുള്ള വിമാനത്താവള വികസന സംരംഭങ്ങൾ ഇതുമായി ബന്ധപ്പെട്ട ഒരു അപേക്ഷ വ്യോമയാന മന്ത്രാലയത്തിന് സമർപ്പിക്കേണ്ടതാണ്. ഇങ്ങനെ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾക്ക് അംഗീകാരം നൽകുന്നത് 'സൈറ്റ് - ക്ലീയറൻസ്' ഘട്ടം, 'ഇൻ-പ്രിൻസിപ്പിൾ' (തത്വത്തിൽ) അനുമതി ഘട്ടം എന്നിങ്ങനെ രണ്ടു ഘട്ടങ്ങൾ ഉൾപ്പെടുന്ന നടപടിയിലൂടെയാണ്.

കേരളത്തിലെ കണ്ണൂർ ഉൾപ്പെടെ രാജ്യത്ത് 21 ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ സ്ഥാപിക്കുന്നതിനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം തത്വത്തിൽ അനുമതി നൽകിയിട്ടുള്ളത്. ഇവയിൽ കണ്ണൂർ ഉൾപ്പെടെ 8 വിമാനത്താവളങ്ങൾ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.

 

കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രി ജനറൽ (ഡോ.) വി. കെ. സിംഗ് (റിട്ടയേർഡ്) രാജ്യ സഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.
 
RRTN/SKY

(रिलीज़ आईडी: 1780940) आगंतुक पटल : 197
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Bengali , Telugu