രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

എൻഡിഎ പരീക്ഷയ്ക്കുള്ള വനിതാ അപേക്ഷകർ

प्रविष्टि तिथि: 13 DEC 2021 2:59PM by PIB Thiruvananthpuram

 


ന്യൂഡൽഹി ,ഡിസംബർ 13, 2021


2021 ലെ നാഷണൽ ഡിഫൻസ് അക്കാദമി പരീക്ഷക്കായി  (NDA (II) - 2021)  ആകെ ലഭിച്ച അപേക്ഷകളുടെ എണ്ണം  5,75,856 ആണ് . ഇതിൽ 
 വനിതാ    ഉദ്യോഗാർത്ഥികളിൽ നിന്ന് ലഭിച്ച  അപേക്ഷകളുടെ എണ്ണം - 1,77,654. വനിതാ ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും പരിശീലന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.  മെഡിക്കൽ മാനദണ്ഡങ്ങൾ യുപിഎസ്‌സി വിജ്ഞാപനത്തിൽ  ഉൾക്കൊള്ളിച്ചിട്ടുണ്ട് .കൂടാതെ പരിശീലനം ആരംഭിക്കുന്നതിന് മുമ്പ് ശാരീരിക മാനദണ്ഡങ്ങളും   അന്തിമമാക്കും.

2021 ലെ നാഷണൽ ഡിഫൻസ് അക്കാദമി പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്ന സ്ത്രീ അപേക്ഷകരുടെ എണ്ണത്തിൽ യാതൊരു നിയന്ത്രണവും ഏർപെടുത്തിയിട്ടില്ലെന്നും  ഇന്ന് രാജ്യസഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി രക്ഷാ രാജ്യ മന്ത്രി ശ്രീ അജയ് ഭട്ട്  അറിയിച്ചു .


(रिलीज़ आईडी: 1780897) आगंतुक पटल : 205
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Tamil