രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

പാനക്സ്-21 ന് തിരശ്ശീലയുയരുന്നു

Posted On: 07 DEC 2021 12:40PM by PIB Thiruvananthpuram

 

ബിംസ്‌റ്റെക് അംഗരാജ്യങ്ങളിലെ  മാനുഷിക സഹായവും ദുരന്ത നിവാരണവും ലക്ഷ്യമിട്ടുള്ള പരിശീലന പരിപാടിക്ക് മുന്നോടിയായി സംഘടിപ്പിച്ച ഹ്രസ്വരംഗാവിഷ്‌കരണം, പാനെക്സ് -21, ന്യൂഡൽഹിയിലെ ഡി ആർ ഡി ഓ ഭവനിൽ ഇന്ന് (2021 ഡിസംബർ 07 ന്) നടന്നു. പരിശീലനം 2021 ഡിസംബർ 20 മുതൽ 22 വരെ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ, ശ്രീലങ്ക, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള വിഷയ വിദഗ്ധരുടെയും പ്രതിനിധികളുടെയും പങ്കാളിത്തത്തോടെ പൂനെയിലാണ് പരിപാടി.

സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്ത്, ഇന്ത്യയുടെ മൂന്ന് സൈനിക വിഭാഗങ്ങളുടെയും മേധാവിമാർ, ബിംസ്‌റ്റെക്  ഹൈക്കമ്മീഷണർമാർ, അംബാസഡർമാർ തുടങ്ങിയവരുൾപ്പെടെ ഒട്ടേറെ സൈനിക-സിവിലിയൻ വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ആദരണീയനായ പ്രതിരോധ സഹ മന്ത്രി ശ്രീ അജയ് ഭട്ട് അധ്യക്ഷത വഹിച്ചു.

നൈപുണ്യ വികസനത്തിനും പരിശീലനത്തിനുമായി സമഗ്രമായ ബിംസ്റ്റെക് ഘടന വികസിപ്പിക്കാനും, ദുരന്തങ്ങൾക്കെതിരായ സംയുക്ത പ്രതികരണങ്ങൾക്കായി വിഭവങ്ങൾ സമാഹരിക്കുന്നതിനുള്ള സ്ഥാപനാധിഷ്ഠിത സംഘടനകൾ, ഘടനകൾ, പ്രോട്ടോക്കോളുകൾ, നിയമ ചട്ടക്കൂടുകൾ എന്നിവയിലൂന്നി, പ്രാദേശിക ദുരന്തനിവാരണ വിദഗ്ധരുടെ ഒരു സംഘം രൂപീകരിക്കാനും 
 പ്രതിരോധ സഹ മന്ത്രി   തന്റെ പ്രസംഗത്തിൽ രാഷ്ട്രങ്ങളോട് അഭ്യർത്ഥിച്ചു.

സെമിനാർ, ദ്രുത വ്യായാമങ്ങൾ, മൾട്ടി ഏജൻസി എക്സർസൈസ് എന്നിവയ്ക്ക് ഈ പരിശീലനം സാക്ഷ്യം വഹിക്കും. മാനുഷിക സഹായം, ദുരന്ത നിവാരണ പ്രവർത്തനങ്ങൾ എന്നിവയുടെ ആസൂത്രണം, സജ്ജീകരണം, നിർവ്വഹണം എന്നിവയിൽ സർക്കാർ ഏജൻസികളെ സഹായിക്കുന്നതിന്, ലഭ്യമായ കഴിവുകളും നവീന സമ്പ്രദായങ്ങളും ഉൽപ്പന്ന ശ്രേണിയും പ്രദർശിപ്പിക്കുന്നതിന് FICCI യുമായി സഹകരിച്ച് ഇന്ത്യൻ വ്യവസായങ്ങൾ നടത്തുന്ന പ്രദർശനത്തോടെ പരിപാടി പര്യവസാനിക്കും.

 

****


(Release ID: 1778826) Visitor Counter : 234