നിയമ, നീതി മന്ത്രാലയം
azadi ka amrit mahotsav g20-india-2023

നോട്ടറി (ഭേദഗതി) ബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു
നോട്ടറി പബ്ലിക്കായി സേവനമനുഷ്ഠിക്കാന്‍ ആഭിലഷിക്കുന്ന യോഗ്യരായ യുവ നിയമ പ്രാക്ടീഷണര്‍മാര്‍ക്ക് അവസരം നല്‍കുന്നതിന്, നോട്ടറിമാരുടെ പ്രാക്ടീസ് സര്‍ട്ടിഫിക്കറ്റുകളുടെ പുതുക്കല്‍ രണ്ട് ടേം വരെയാക്കി പരിമിതപ്പെടുത്താന്‍ കരട് ബില്‍ നിര്‍ദ്ദേശിക്കുന്നു

Posted On: 07 DEC 2021 11:26AM by PIB Thiruvananthpuram

നോട്ടറിമാരുടെ തൊഴില്‍ നിയന്ത്രിക്കുന്നതിനായാണ് പാര്‍ലമെന്റ് 1952-ലെ നോട്ടറി നിയമം പാസ്സാക്കിയത് . നിശ്ചിത യോഗ്യതയുള്ള നോട്ടറികളെ നിയമിക്കാന്‍ കേന്ദ്ര ഗവണ്മെന്റിനും അതോടൊപ്പം സംസ്ഥാന ഗവണ്മെന്റുകള്‍ക്കും അധികാരം നല്‍കുന്നതാണ് 1952-ലെ നോട്ടറി നിയമത്തിലെ വ്യവസ്ഥകളും അതിന് കീഴില്‍ രൂപീകരിച്ച ചട്ടങ്ങളും.

നോട്ടറി ആക്ട്, 1952 ന്റെ നിലവിലുള്ള വ്യവസ്ഥകളും അതിന് കീഴില്‍ രൂപീകരിച്ച ചട്ടങ്ങളും അനുസരിച്ച്, പ്രാരംഭ നിയമനത്തിന് ശേഷം ഒരു നോട്ടറിയുടെ പ്രാക്ടീസ് സര്‍ട്ടിഫിക്കറ്റുകള്‍ പുതുക്കുന്നതിനുള്ള തവണകള്‍ അനിയന്ത്രിതമാണ്. നോട്ടറി നിയമങ്ങള്‍, 1956-ലെ നോട്ടറി ചട്ടങ്ങളിലെ ഷെഡ്യൂളില്‍ പ്രതിഫലിപ്പിക്കുന്നതുപോലെ, കേന്ദ്ര-സംസ്ഥാന ഗവണ്മെന്റ്കള്‍ക്ക് നിശ്ചിത എണ്ണം നോട്ടറിമാരെ മാത്രേേ നിയമിക്കാനാകുകയുള്ളു. അതിുപുറമെ, നോട്ടറിമാരുടെ ഒഴുക്ക് ഒഴിവാക്കുന്നതിനായി വാണിജ്യ പ്രാധാന്യവും നോട്ടറിമാരുടെ ആവശ്യകതയും കണക്കിലെടുത്ത് ഈ നോട്ടറികളെ ഒരു പ്രത്യേക പ്രദേശത്ത് നിയമിക്കുകയാണ് ചെയ്യുന്നത്.

നോട്ടറി പബ്ലിക്കായി സേവനമനുഷ്ഠിക്കാന്‍ അഭിലഷിക്കുന്ന യോഗ്യരായ യുവ നിയമ പ്രാക്ടീഷണര്‍മാര്‍ക്ക് അവരുടെ നിയമസേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായ രീതിയില്‍ നല്‍കുന്നതിനായി അവരുടെ പ്രൊഫഷണല്‍ മികവ് വളര്‍ത്തിയെടുക്കുന്നതിന് സഹായിക്കുന്നതിനായി ഒരു അവസരം അവര്‍ക്ക് നല്‍കേണ്ടതുണ്ടെന്ന് കരുതുന്നു.
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് അനിയന്ത്രിതമായ കാലാവധികളില്‍ പുതുക്കാം എന്നത് വെട്ടിക്കുറച്ചുകൊണ്ട് നോട്ടറിമാരുടെ മൊത്തത്തിലുള്ള കാലാവധി പതിനഞ്ച് വര്‍ഷം വരെ (അഞ്ച് വര്‍ഷത്തെ പ്രാരംഭ കാലാവധിയും അഞ്ച് വര്‍ഷം വീതം രണ്ട് പുതുക്കല്‍ കാലാവധികളും) പരിമിതപ്പെടുത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അങ്ങനെ യുവ നിയമപ്രാക്ടീഷണര്‍മാര്‍ക്ക് നോട്ടറിയായി സേവനം അനുഷ്ഠിക്കുന്നതിന് അവസരം ലഭിക്കുന്നു. നോട്ടറി പബ്ലിക് ഏറ്റെടുക്കുന്ന നോട്ടറി ജോലികളുടെ മികച്ച വികാസത്തിനും നിയന്ത്രണത്തിനും ഇത് വഴിയൊരുക്കുകയും തൊഴിലിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യും.

നോട്ടറിമാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഏതെങ്കിലും ശൂന്യത ഒഴിവാക്കുന്നതിനുമായി, നോട്ടറി (ഭേദഗതി) നിയമം 2021 പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് കാലഹരണപ്പെടുന്നതിന് മുമ്പ് പ്രാക്ടീസ് സര്‍ട്ടിഫിക്കറ്റുകള്‍ മൂന്നാമത്തേതോ അതിലധികമോ കാലാവധികളിലേക്ക് തുടര്‍ച്ചയായി പുതുക്കുന്നതിനായി ലഭിച്ചഅപേക്ഷകള്‍ ഒരു തവണത്തേയ്ക്കുകൂടി പരിഗണിക്കും. അതിനുപുറമെ നോട്ടറികളുടെ (ഭേദഗതി) നിയമം, 2021 പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ഇതിനകം പുതുക്കുകയും വിതരണം ചെയ്യുകയും ചെയ്ത നോട്ടറിമാരുടെ പ്രാക്ടീസ് സര്‍ട്ടിഫിക്കറ്റുകള്‍ അത്തരം പുതുക്കല്‍ കാലാവധി അവസാനിക്കുന്നത് വരെയും സാധുവായിരിക്കും.

1952ലെ നോട്ടറി നിയമത്തിലെ വകുപ്പ് 10 പ്രകാരം, ഒരു നോട്ടറി പബ്ലിക്കിന്റെ പേര് അത് പരിപാലിക്കുന്ന നോട്ടറി രജിസ്റ്ററില്‍ നിന്ന് നീക്കം ചെയ്യാന്‍ ഉചിതമായ ഗവണ്‍മെന്റിന് അധികാരമുണ്ട്, നിര്‍ദ്ദിഷ്ട രീതിയില്‍ നടത്തുന്ന ഒരു അന്വേഷണത്തില്‍ ആ ജോലിയിൽ കുറ്റക്കാരനാണെന്നോ അല്ലെങ്കില്‍ ഗവണ്‍മെന്റിന്റെ അഭിപ്രായത്തില്‍ മറ്റ് തെറ്റായ പെരുമാറ്റമുണ്ടെന്നോ കണ്ടെത്തിയാല്‍ അദ്ദേഹത്തെ നോട്ടറിയായി പ്രാക്ടീസ് ചെയ്യാന്‍ അയോഗ്യനാക്കാം. എന്നിരുന്നാലും, ഒരു പരാതി പരാതി ലഭിച്ചതുകൊണ്ടുമാത്രമോ അല്ലെങ്കില്‍ അദ്ദേഹത്തിനെതിരെ ആരംഭിച്ച അന്വേഷണം പൂര്‍ത്തിയാകുന്നതുവരെയോ ഒരു നോട്ടറിയുടെ പ്രാക്ടീസ് സര്‍ട്ടിഫിക്കറ്റ് സസ്‌പെന്‍ഡ് ചെയ്യുന്നതിനോ നോട്ടറി നിയമത്തില്‍ വ്യവസ്ഥയില്ല. അതിന്റെ ഫലമായി, ചില കേസുകളില്‍, പ്രഥമദൃഷ്ട്യാ മോശമായ പെരുമാറ്റമുണ്ടായി എന്ന പരാതി ഉണ്ടായിരുന്നിട്ടും അന്വേഷണ നടപടികള്‍ മുടങ്ങിക്കിടക്കുന്നതിനാല്‍ ആ കാലാവധിയിലും നോട്ടറി പ്രവര്‍ത്തനം തുടരുന്നു.

അതിനാല്‍, ഒരു പരാതി ലഭിച്ചാലും അല്ലെങ്കില്‍ പ്രൊഫഷണലായ മോശം പെരുമാറ്റം അന്വേഷണത്തിന് അനുയോജ്യമാണെങ്കിലും ആ കാലഘട്ടത്തില്‍ നോട്ടറി പബ്ലിക്കിന്റെ പ്രാക്ടീസ് സര്‍ട്ടിഫിക്കറ്റ് സസ്‌പെന്‍ഡ് ചെയ്യുന്നതിന് ഉചിതമായ ഗവണ്‍മെന്റിന് അധികാരം നല്‍കുന്ന വ്യവസ്ഥകള്‍ കൂട്ടിചേര്‍ത്ത് 1952-ലെ നോട്ടറി നിയമം ശക്തമാക്കുന്നതിനുള്ള നിര്‍ദ്ദേശവുമുണ്ട്.
ഡിജില്‍വല്‍ക്കരണത്തിന്റെ ആവിര്‍ഭാവത്തോടെ, നോട്ടറൈസേഷ(നോട്ടറിവല്‍ക്കരണം)നുമായി ബന്ധപ്പെട്ട മോശമായ പെരുമാറ്റം തടയുന്നതിനും പൊതുജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമായി, ചട്ടങ്ങളില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതനുസരിച്ച് നോട്ടറി പബ്ലിക്കിന്റെ രേഖകകളും ഡിജിറ്റല്‍ രൂപത്തില്‍ ഡിജിറ്റല്‍വല്‍ക്കരിച്ച് സംരക്ഷിക്കണമെന്നും കരുതുന്നു. ഇത് ഏതെങ്കിലും തരത്തിലുള്ള വഞ്ചന, തട്ടിപ്പ്, രേഖകളില്‍ കൃത്രിമം കാണിക്കല്‍, നോട്ടറൈസേഷന്റെ പഴയതീയതി വയ്ക്കുക (ബാക്ക് ഡേറ്റിംഗ്) മുതലായവ ഒഴിവാക്കാന്‍ ഇത് സഹായിക്കും. മേല്‍പ്പറഞ്ഞ ആവശ്യത്തിനായി, നോട്ടറികള്‍ ഏറ്റെടുക്കുന്ന നോട്ടറി ജോലികളുടെ ഡിജില്‍വല്‍ക്കരണത്തിനും ഓട്ടോമേഷനു (യന്ത്രവല്‍ക്കരണം)മുള്ള വ്യവസ്ഥകള്‍ നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.

നിശ്ചിത ലക്ഷ്യം കൈവരിക്കുന്നതിനായി 1952-ലെ നോട്ടറി നിയമം ഭേദഗതി ചെയ്യാന്‍ നിര്‍ദ്ദേശിക്കപ്പെട്ടു, നിര്‍ദ്ദിഷ്ട ബില്ലിന്റെ പ്രധാന സവിശേഷതകള്‍ ഇനിപ്പറയുന്ന രീതിയില്‍ സംഗ്രഹിക്കാം:

  • നോട്ടറിമാരുടെ പ്രാക്ടീസ് സര്‍ട്ടിഫിക്കറ്റുകളുടെ പുതുക്കല്‍ രണ്ട് തവണ വരെയായി നിജപ്പെടുത്താന്‍ കരട് ബില്‍ നിര്‍ദ്ദേശിക്കുന്നു, അതായത്, യഥാര്‍ത്ഥ കാലാവധിയായ അഞ്ച് വര്‍ഷവും അഞ്ചുവര്‍ഷം വീതമുള്ള രണ്ട് പുതുക്കല്‍ തവണകളും;
  • ജോലിയിലെ മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട കേസുകളില്‍ അന്വേഷണം നടത്തുന്നതിനായി പ്രാക്ടീസ് സര്‍ട്ടിഫിക്കറ്റ് സസ്‌പെന്‍ഡ് ചെയ്യുന്നതിന് ബന്ധപ്പെട്ട ഗവണ്‍മെന്റുകള്‍ക്കുള്ള അധികാരം;
  • നോട്ടറികള്‍ ഏറ്റെടുത്ത നോട്ടറി ജോലിയുടെ ഡിജില്‍വല്‍ക്കരണം.

നിയമനിര്‍മ്മാണത്തിന് മുമ്പുള്ള കൂടിയാലോചന പ്രക്രിയയുടെ ഭാഗമായി, മേല്‍പ്പറഞ്ഞ കരട് ബില്ലിന്റെ ഒരു പകര്‍പ്പ് നിയമകാര്യ വകുപ്പിന്റെ വെബ്‌സൈറ്റില്‍  ( https://legalaffairs.gov.in/ )  അഭിപ്രായങ്ങള്‍/ വീക്ഷണങ്ങള്‍ എന്നിവയ്ക്കായി അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഇവ 2021 ഡിസംബര്‍ 15നകം ലഭിക്കണം.

****(Release ID: 1778789) Visitor Counter : 264