ഗ്രാമീണ വികസന മന്ത്രാലയം
azadi ka amrit mahotsav

ദേശീയ റൂറൽ ലൈവ്‌ലിഹുഡ് മിഷൻ, ഫ്ലിപ്കാർട്ട് എന്നിവർ തമ്മിലുള്ള ധാരണാപത്രം

Posted On: 01 DEC 2021 2:50PM by PIB Thiruvananthpuram
ഗ്രാമീണ വികസന മന്ത്രാലയം, ഫ്ലിപ്കാർട്ട് ഇന്റർനെറ്റ്‌ പ്രൈവറ്റ് ലിമിറ്റഡ് എന്നിവ തമ്മിൽ 2021 നവംബർ രണ്ടിന് ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നു. ഫ്ലിപ്കാർട്ടിന്റെ 'സമർഥ്' (Samarth') പ്രോഗ്രാമിലൂടെ, കരകൗശല വിദഗ്ധർ, നെയ്ത്തുകാർ തുടങ്ങിയ സ്വയംസഹായ സംഘ നിർമാതാക്കൾക്ക് ദേശീയ വിപണിയിലേക്കുള്ള പ്രവേശനം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടായിരുന്നു ധാരണാപത്രം.
 
ധാരണ പത്രത്തിലെ പ്രധാന വ്യവസ്ഥകൾ താഴെ പറയുന്നു:
 
1) തങ്ങളുടെ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത് സംബന്ധിച്ച് സ്വയം സഹായ സംഘ അംഗങ്ങൾ, ക്ലസ്റ്ററുകൾ (ഭൗമശാസ്ത്ര അടിസ്ഥാനത്തിലുള്ള സ്വയംസഹായസംഘ തരംതിരിക്കൽ) എന്നിവർക്ക് പരിശീലനം നൽകും 
 
2) ആറുമാസ കാലത്തേക്ക് ഈ പ്ലാറ്റ്ഫോമിലൂടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നത് മേൽ യാതൊരുവിധ കമ്മീഷൻ നിരക്കുകളും ഈടാക്കുന്നതല്ല 
 
3) ഒരു വ്യാപാരിക്ക് പരമാവധി 100 ഉൽപ്പന്നങ്ങൾ എന്ന കണക്കിൽ, വിപണന വസ്തുക്കളുടെ തരംതിരിക്കൽ അടക്കമുള്ളവയ്ക്ക് പ്രത്യേക സഹായം 
 
4) ഉല്പന്നങ്ങളുടെ സംഭരണം, കണക്കുകൾ സൂക്ഷിക്കൽ തുടങ്ങിയവയ്ക്കുള്ള പിന്തുണ 
 
സ്വയം സഹായ സംഘങ്ങളുടെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിനായി ഗവണ്മെന്റ്  e-മാർക്കറ്റ്പ്ലസ്  (GeM)-മായി ചേർന്നുകൊണ്ട് 'സാറാസ് കളക്ഷൻ' എന്ന പേരിൽ മന്ത്രാലയം ഒരു പുതിയ സംവിധാനത്തിന് രൂപം നൽകിയിരുന്നു. 
 
കേരളം ഉൾപ്പെടെയുള്ള നിരവധി സംസ്ഥാനങ്ങൾ GeM പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിന് സ്വയംസഹായ സംഘങ്ങൾക്ക് പ്രത്യേക സഹായം ഏർപ്പെടുത്തിയിരുന്നു. ആമസോണിൽ രജിസ്റ്റർ ചെയ്യുന്നതിന് സ്വയംസഹായ സംഘങ്ങൾക്ക് കേരളം പ്രത്യേക അവസരവും ലഭ്യമാക്കിയിരുന്നു.
 
സ്വയംസഹായ സംഘങ്ങളെ പിന്തുണയ്ക്കുന്നതിന്റ്റെ ഭാഗമായി കേരളം ഉൾപ്പെടെയുള്ള നാല് സംസ്ഥാനങ്ങൾ പ്രത്യേക e-വിപണന പ്ലാറ്റ്ഫോമുകളും രൂപീകരിച്ചിരുന്നു. 'കുടുംബശ്രീ ബസാർ' എന്ന പേരിലാണ് കേരളം സൈറ്റ് വികസിപ്പിച്ചത്.
 
ഗ്രാമീണ വികസന മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി Ms. സാധ്വി നിരഞ്ജൻ ജ്യോതി ഇന്നലെ ലോക്സഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.

 

*** 


(Release ID: 1776869)
Read this release in: English , Urdu , Telugu