രാജ്യരക്ഷാ മന്ത്രാലയം
ഇൻഡോ- ഫ്രാൻസ് സംയുക്ത സൈനികാഭ്യാസത്തിന്റെ ആറാം പതിപ്പ് ഫ്രാൻസിൽ സമാപിച്ചു
Posted On:
26 NOV 2021 1:20PM by PIB Thiruvananthpuram
രണ്ടു വർഷത്തിൽ ഒരിക്കലെത്തുന്ന ഇൻഡോ - ഫ്രാൻസ് സൈനികാഭ്യാസത്തിന്റെ ആറാം പതിപ്പ് "എക്‌സ് ശക്തി- 2021" തീവ്രവാദ ഗ്രൂപ്പുകൾക്ക് മേൽ തങ്ങളുടെ പോരാട്ട ശക്തിയും ആധിപത്യവും പ്രകടമാക്കി കൊണ്ട് , പന്ത്രണ്ട് ദിവസത്തെ തീവ്രമായ സംയുക്ത സൈനിക പരിശീലനത്തിന് ശേഷം 2021 നവംബർ 25-ന് സമാപിച്ചു, ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന് കീഴിൽ ഒരേ സാഹചര്യങ്ങളിൽ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ പരിശീലനം നേടുന്നതിന് ഈ അഭ്യാസം ഇരു സംഘങ്ങൾക്കും അവസരം നൽകി.
അർദ്ധ നഗര സാഹചര്യങ്ങളിലെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളുടെ നേരിടിൽ അവസ്ഥയും തന്ത്രപരമായ പരിശീലനവും ഉൾപ്പെടുന്ന രണ്ട് ഘട്ടങ്ങളിലായാണ് അഭ്യാസം നടത്തിയത്.രണ്ട് സംഘങ്ങളും തങ്ങളുടെ മികച്ച പ്രവർത്തന രീതികളും അനുഭവങ്ങളും പങ്കുവെച്ചു
***
(Release ID: 1775284)
Visitor Counter : 193