ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഐക്യരാഷ്ട്ര രക്ഷാ സമിതിയിലും മറ്റ് പ്രധാന അന്താരാഷ്ട്ര സംഘടനകളിലും പരിഷ്‌കാരങ്ങൾ കൊണ്ടുവരണമെന്ന് ഉപരാഷ്ട്രപതി

प्रविष्टि तिथि: 25 NOV 2021 4:13PM by PIB Thiruvananthpuram

സമകാലിക യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതും സമകാലിക വെല്ലുവിളികൾ നേരിടാൻ പര്യാപ്തവുമായ പരിഷ്കാരങ്ങൾ  ഐക്യരാഷ്ട്ര രക്ഷാ സമിതിയിലും മറ്റ് പ്രധാന അന്താരാഷ്ട്ര സംഘടനകളിലും അത്യാവശ്യമാണെന്ന് ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു.

13-ാമത് ASEM ഉച്ചകോടിയുടെ ആദ്യ സമ്പൂർണ്ണ സമ്മേളനത്തെ ഇന്ന് ന്യൂഡൽഹിയിൽ വിർച്വലായി അഭിസംബോധന ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി. ദ്രുതഗതിയിൽ പ്രതികരണം ആവശ്യപ്പെടുന്ന സാമ്പത്തിക, സാങ്കേതിക, സുരക്ഷാ വെല്ലുവിളികൾക്ക് ലോകം സാക്ഷ്യം വഹിക്കുകയും അവയെ നേരിടുകയും ചെയ്യുകയാണെന്നും ഇതിനോട് ഫലപ്രദമായി പ്രതികരിക്കുന്നതിൽ നിലവിലെ ബഹുമുഖ  സംവിധാനം പരാജയപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലുള്ള അന്താരാഷ്ട്ര ഘടനകളുടെ സോദ്ദേശ പൂർണമായ പരിഷ്കരണത്തിനായി ഇന്ത്യ പിന്തുടരുന്ന ഒരു പ്രധാന ചാലക തത്വം നവോത്ഥാന ബഹുമുഖത്വം ആണെന്ന്  അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട ദ്വിദിന വെർച്വൽ ഉച്ചകോടിക്ക്  കംബോഡിയ ആതിഥേയത്വം വഹിക്കുന്നു, “പങ്കാളിത്ത വളർച്ചയ്‌ക്കായി ബഹുമുഖത്വം ശക്തിപ്പെടുത്തുക” എന്നതാണ്  ഉച്ചകോടിയുടെ പ്രമേയം. ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കുന്നത്  ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡുവാണ്. ഉച്ചകോടിയുടെ സമാപന സമ്മേളനത്തെ നാളെ അദ്ദേഹം അഭിസംബോധന ചെയ്യും.

സാമ്പത്തിക പ്രവർത്തനങ്ങളും ഉപജീവന സുരക്ഷയും  പ്രോത്സാഹിപ്പിക്കുന്നതിനും വർദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ വേണമെന്ന് ശ്രീ നായിഡു ആഹ്വാനം ചെയ്തു. കോവിഡ് -19 മഹാമാരി പ്രതികൂലമായി ബാധിച്ച രാജ്യങ്ങളുടെ തിരിച്ചുവരവിന് ഇത് വളരെയധികം സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

ആഗോള വിതരണ ശൃംഖലകളിലെ പിഴവുകളും വാക്സിൻ വിതരണത്തിലെ അസമത്വവും മഹാമാരി  തുറന്നുകാട്ടി. ആഗോള ഐക്യത്തിന്റെ ആവശ്യകത കൂടുതൽ അടിവരയിടുകയും ബഹുരാഷ്ട്രവാദം ശക്തിപ്പെടുത്തുകയും ചെയ്തു. അന്താരാഷ്ട്ര സാമ്പത്തിക സഹകരണത്തിനുള്ള നാല് പ്രധാന മേഖലകൾ അദ്ദേഹം എടുത്തു പറഞ്ഞു. വർദ്ധിത ശേഷിയുള്ളതും വിശ്വസനീയവുമായ വിതരണ ശൃംഖല, ആരോഗ്യ സുരക്ഷ, ഡിജിറ്റൽ വികസനം, പ്രകൃതി സൗഹൃദവും സുസ്ഥിരവുമായ വീണ്ടെടുപ്പ് എന്നിവയാണവ.

1996-ൽ സ്ഥാപിതമായ ASEM ന്റെ ഗുണപരമായ പരിണാമത്തിന് 25-ാം വാർഷികത്തിൽ പങ്കെടുത്ത എല്ലാ അംഗങ്ങളെയും ഉപരാഷ്ട്രപതി അഭിനന്ദിച്ചു.


(रिलीज़ आईडी: 1775081) आगंतुक पटल : 149
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Punjabi , Tamil