ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം

സമൂഹ അടുക്കള പദ്ധതിയുടെ ചട്ടക്കൂടിനെക്കുറിച്ച് ആലോചിക്കുന്നതിന് കേരളം ഉൾപ്പെടെ 8 സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്ഷ്യ സെക്രട്ടറിമാരുടെ സമിതി കേന്ദ്രം രൂപീകരിച്ചു

Posted On: 25 NOV 2021 3:46PM by PIB Thiruvananthpuram

 

സമൂഹ അടുക്കള പദ്ധതിയുടെ ചട്ടക്കൂടിനെക്കുറിച്ച് ആലോചിക്കുന്നതിനായി മുതിർന്ന കേന്ദ്ര ഗവണ്മെന്റ് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി, സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്ഷ്യ സെക്രട്ടറിമാരുടെ സമിതി കേന്ദ്ര ഗവണ്മെന്റ് രൂപീകരിച്ചു.

 
ലളിതവും സുതാര്യവും ജനങ്ങൾക്ക് പ്രയോജനകരവുമായ സമൂഹ അടുക്കള പദ്ധതി തയ്യാറാക്കേണ്ടതുണ്ടെന്ന് സമിതിയുടെ പ്രഖ്യാപന വേളയിൽ കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രി ശ്രീ പിയൂഷ് ഗോയൽ പറഞ്ഞു.

ഇന്ന് ന്യു ഡൽഹിയിൽ നടന്ന അഖിലേന്ത്യാ ഭക്ഷ്യ മന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട്,
 കൊവിഡ്-19 ന്റെ ഏറ്റവും പ്രതിസന്ധി ഘട്ടത്തിലും ഭക്ഷ്യധാന്യ വിതരണം സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്രവുമായി ഏകോപിപ്പിച്ചതിന് എല്ലാ സംസ്ഥാനങ്ങൾക്കും ശ്രീ ഗോയൽ നന്ദി പറഞ്ഞു.
 
മാതൃകാ സമൂഹ അടുക്കള പദ്ധതി സമൂഹത്തിന്റെ ക്ഷേമത്തിനുവേണ്ടി നടത്തുന്നതായിരിക്കണം. ഇത്തരം അടുക്കളകൾ സമൂഹം തന്നെ ഏറ്റടുത്ത് നടത്തണം. ഗുണനിലവാരം, ശുചിത്വം, വിശ്വാസ്യത, സേവന തത്പരത എന്നിവയുടെ നാല് സ്തംഭങ്ങളിൽ  ഇത് നിർമ്മിക്കേണ്ടതുണ്ട് എന്ന് ശ്രീ പിയൂഷ് ഗോയൽ കൂട്ടിച്ചേർത്തു

ഭക്ഷ്യ സെക്രട്ടറിമാരുടെ സംഘത്തിൽ കേരളം ഉൾപ്പെടെ 8 സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്ഷ്യ സെക്രട്ടറിമാരുണ്ട്. മധ്യപ്രദേശിലെ ഭക്ഷ്യ സെക്രട്ടറിയാണ് സംഘത്തിന്റെ തലവൻ. ചട്ടക്കൂട് ചർച്ച ചെയ്യുന്നതിനായി ഓഫീസർ തലത്തിലുള്ള അടുത്ത യോഗം നവംബർ 29-ന് വിര്ച്വലായി നടക്കും.
 

ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ സഹമന്ത്രി ശ്രീ അശ്വിനി കുമാർ ചൗബെ യോഗത്തിൽ പങ്കെടുത്തു.

കേരള ഭക്ഷ്യമന്ത്രി ശ്രീ ജി ആർ അനിൽ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു.

 

*** 



(Release ID: 1775041) Visitor Counter : 159


Read this release in: English , Marathi , Hindi , Tamil