ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
azadi ka amrit mahotsav

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ ആന്‍ യോജന (പി.എം.ജി.കെ.എ. വൈ) നാല് മാസത്തേക്ക് കൂടി നീട്ടുന്നതിന് (ഡിസംബര്‍ 2021-മാര്‍ച്ച് 2022) മന്ത്രിസഭയുടെ അംഗീകാരം


അഞ്ചാം ഘട്ടത്തിന് കീഴിലുള്ള ഭക്ഷ്യധാന്യത്തിന് ഏകദേശം 53,344,52 കോടി രൂപ ഭക്ഷ്യസബ്‌സിഡിക്ക് വേണ്ടിവരും

അഞ്ചാം ഘട്ടത്തില്‍ മൊത്തം 163 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ പുറത്തേയ്ക്ക് പോകുമെന്നാണ് പ്രതീക്ഷ

നാലാംഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം, 2021 ഡിസംബര്‍ 1 മുതല്‍ അഞ്ചാംഘട്ടം ആരംഭിക്കും

ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന് (എന്‍.എഫ്.എസ്.എ) കീഴില്‍ വരുന്ന എല്ലാ ഗുണഭോക്താക്കള്‍ക്കും പ്രതിമാസം ഒരാള്‍ക്ക് 5 കിലോ സൗജന്യമായി ഭക്ഷ്യധാന്യം വിതരണം 2022 മാര്‍ച്ച് വരെ തുടരും

Posted On: 24 NOV 2021 3:47PM by PIB Thiruvananthpuram

രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് 2021 ജൂണ്‍ 7ന് പ്രധാനമന്ത്രി നടത്തിയ ജനപക്ഷ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍, കോവിഡ് -19-നുള്ള സാമ്പത്തിക പ്രതികരണത്തിന്റെ ഭാഗമായി, പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പി.എം.ജി.കെ.എ.വൈ) നാലുമാസത്തേയ്ക്ക് കൂടി അതയാത് 2021 ഡിസംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെ ദേശീയ ഭക്ഷ്യഭദ്രതാനിയമത്തിന് (എന്‍.എഫ്.എസ്.എ) കീഴില്‍ വരുന്ന ജില്ലാ ആനുകൂല്യ കൈമാറ്റ പദ്ധതി (ഡി.ബി.ടി)യിലുള്‍പ്പെടെയുള്ള ഗുണഭോക്താക്കള്‍ക്ക് (അന്തോദയ അന്ന യോജന മുന്‍ഗണനാ കുടുംബങ്ങള്‍) ആളൊന്നിന് പ്രതിതമാസം 5 കിലോ അരി വീതം സൗജന്യമായി നീട്ടുന്നതിന് തീരുമാനിച്ചു.

ഈ പദ്ധതിയുടെ ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും യഥാക്രമം 2020 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയും 2020 ജൂലൈ മുതല്‍ നവംബര്‍ വരെയും ആയിരുന്നു നടന്നിരുന്നത്. സ്‌കീമിന്റെ മൂന്നാം ഘട്ടം 2021 മേയ് മുതല്‍ ജൂണ്‍ വരെ പ്രവര്‍ത്തനക്ഷമമായിരുന്നു. പദ്ധതിയുടെ നാലാം ഘട്ടം നിലവില്‍ 2021 ജൂലൈ-നവംബര്‍ മാസങ്ങളില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

2021 ഡിസംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള അഞ്ചാം ഘട്ടത്തിനായുള്ള പി.എം.ജി.കെ.എ.വൈ പദ്ധതിക്ക് അധിക ഭക്ഷ്യസബ്‌സിഡിയായി 53,344.52 കോടി രൂപയാണ് കണക്കാക്കുന്നത്.
പി.എം.ജി.കെ.എ.വൈ ഘട്ടം അഞ്ചില്‍ മൊത്തം 163 ലക്ഷം മെട്രിക് ടണ്‍(എല്‍.എം.ടി)ഭക്ഷ്യധാന്യങ്ങള്‍ പുറത്തുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


കഴിഞ്ഞ വര്‍ഷം രാജ്യത്ത് സമാനതകളില്ലാത്ത തരത്തില്‍ കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക തടസപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍, 2020 മാര്‍ച്ചില്‍ ഗവണ്‍മെന്റ് ദേശീയ ഭഷ്യഭദ്രതാ നിയമത്തിന് കീഴില്‍ വരുന്ന ഏകദേശം 80 കോടി ഗുണഭോക്താക്കള്‍ അവരുടെ റേഷന്‍കാര്‍ഡില്‍ പ്രതിമാസം ലഭിക്കുന്ന വിഹിതത്തിന് പുറമെ അധികമായി ഒരു വ്യക്തിക്ക് പ്രതിമാസം 5 കിലോ (അരി/ഗോതമ്പ്) ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി നല്‍കുന്നതിന് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പി.എം-ജി.കെ.എ.വൈ) പ്രഖ്യാപിച്ചത്്. പാവപ്പെട്ടവരും ആവശ്യക്കാരും ദുര്‍ബലരുമായ കുടുംബങ്ങളും/ ഗുണഭോക്താക്കളും കഷ്ടപ്പെടാതിരിക്കാനാണ് സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് മതിയായ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമല്ലാത്തതിന്റെ പേരില്‍ ഇത് നടപ്പാക്കിയത്. ഇതുവരെ, പി.എം.ജി.കെ.എ.വൈ (ഒന്നാം ഘട്ടം മുതല്‍ നാലാംഘട്ടംവരെ) പ്രകാരം വകുപ്പ് ഏകദേശം 2.07 ലക്ഷം കോടി രൂപയ്ക്ക് തുല്യമായ ഏകദേശം 600 എല്‍.എം.ടി ഭക്ഷ്യധാന്യങ്ങള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അനുവദിച്ചിട്ടുണ്ട്.
പി.എം.ജി.കെ.എ.വൈ നാലിന് വിതരണം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്, സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം 93.8% ഭക്ഷ്യധാന്യങ്ങള്‍ എടുത്തിട്ടുണ്ട്, ഏകദേശം 37.32 എല്‍.എം.ടി (ജൂലൈ21-ന്റെ 93.9%), 37.20 എല്‍.എം.ടി (ഓഗസ്റ്റിന്റെ 93.6%). 21), 36.87എല്‍.എം.ടി (സെപ്റ്റംബര്‍21-ലെ 92.8%), 35.4 എല്‍.എം.ടി (ഒക്‌ടോബര്‍ 21-ന്റെ 89%), 17.9 എല്‍.എം.ടി (നവം21-ന്റെ 45%) ഭക്ഷ്യധാന്യങ്ങള്‍ യഥാക്രമം ഏകദേശം 74.64 കോടി, 74.4 കോടി, 73,75കോടി. 70.8 കോടി, 35.8 കോടി ഗുണഭോക്താക്കള്‍ക്ക് ലഭിച്ചിട്ടുണ്ട്.

മുന്‍ഘട്ടങ്ങളുടെ അനുഭവം അനുസരിച്ച്, പി.എം.ജി.കെ.എ.വൈ അഞ്ചിന്റെ പ്രകടനവും മുമ്പ് നേടിയ അതേ ഉയര്‍ന്ന തലത്തിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മൊത്തത്തില്‍, പി.എം.ജി.കെ.എ.വൈ ഒന്നുമുതല്‍ അഞ്ചുവരെയുള്ള ഘട്ടത്തില്‍ ഗവണ്‍മെന്റ് ഏകദേശം 2.60 ലക്ഷം കോടി രൂപ ചെലവിടും.


(Release ID: 1774687) Visitor Counter : 275