വിദ്യാഭ്യാസ മന്ത്രാലയം

ദേശീയ അപ്രന്റീസ്ഷിപ്പ് പരിശീലന പദ്ധതിയുടെ അടുത്ത അഞ്ച് വർഷത്തേക്കുള്ള തുടർച്ചയ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


ദേശീയ അപ്രന്റിസ്ഷിപ്പ് പരിശീലന പദ്ധതി പ്രകാരം അപ്രന്റീസ്ഷിപ്പ് പരിശീലനം നേടുന്ന അപ്രന്റീസുകൾക്ക് 3,054 കോടി രൂപയുടെ സ്‌റ്റൈപ്പൻഡറി സഹായം

ഏകദേശം 9 ലക്ഷം അപ്രന്റീസുകൾക്ക് വ്യവസായ വാണിജ്യ സംഘടനകൾ പരിശീലനം നൽകും

Posted On: 24 NOV 2021 3:36PM by PIB Thiruvananthpuram

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നാഷണൽ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് സ്കീമിന് (എൻ എ ടി എസ്സ് )ന്  കീഴിൽ 2021-22 മുതൽ 2025-26 വരെയുള്ള കാലയളവിൽ (31-03-2026 വരെ)  അപ്രന്റീസ്ഷിപ്പ് പരിശീലനത്തിന് വിധേയരായ അപ്രന്റീസുകൾക്ക് 3,054 കോടി രൂപയ്ക്കുള്ള  സ്‌റ്റൈപ്പൻഡറി പിന്തുണ നൽകാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ  ഇന്ന് ചേർന്ന സാമ്പത്തിക കാര്യ മന്ത്രിദഭാ സമിതി    അംഗീകാരം നൽകി. 
.
അപ്രന്റിസ്‌ഷിപ്പ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ തൊഴിലവസരം വർധിപ്പിക്കുന്നതിനായുള്ള  കേന്ദ്ര  ഗവൺമെന്റിന്റെ സുസ്ഥിരമായ ഒരു പദ്ധതിയാണിത് .

എൻജിനീയറിങ്, ഹ്യുമാനിറ്റീസ്, സയൻസ്, കൊമേഴ്‌സ് എന്നിവയിൽ ബിരുദവും ഡിപ്ലോമയും പൂർത്തിയാക്കിയ അപ്രന്റീസുകാർക്ക് പ്രതിമാസം 9,000 രൂപയും 8,000 രൂപയും  വീതം സ്റ്റൈപ്പൻഡ് നൽകും.
 
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 3,000   കോടിയിലധികം രൂപ ചെലവിടാൻ ഗവണ്മെന്റ് അനുമതി നൽകി.  ഇത് മുൻ 5 വർഷത്തിനിടയിൽ ചെലവഴിച്ചതിന്റെ 4.5 മടങ്ങ് വരും. ദേശീയ വിദ്യാഭ്യാസ നയം 2020 അപ്രന്റീസ്ഷിപ്പിന് നൽകിയ ഊന്നൽ അനുസരിച്ചാണ് അപ്രന്റീസ്ഷിപ്പിനുള്ള ഈ വർധിച്ച ചെലവ്.

"സബ്കാസാത്ത്, സബ്കാവികാസ്, --സബ്കാവിശ്വാസ്, സബ്കപ്രയാസ്" എന്നിവയിൽ ഗവൺമെന്റ് ഊന്നൽ നൽകിയതിന് അനുസൃതമായി, എഞ്ചിനീയറിംഗ് സ്ട്രീമിലെ വിദ്യാർത്ഥികളെ കൂടാതെ ഹ്യുമാനിറ്റീസ്, സയൻസ്, കൊമേഴ്‌സ് എന്നിവയിലെ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തുന്നതിനായി എൻ എ ടി എസ്സിന്റെ   വ്യാപ്തി കൂടുതൽ വിപുലീകരിച്ചു. നൈപുണ്യ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലൂടെ നൈപുണ്യ നിലവാരത്തിന്റെ നിലവാരം ഉയർത്താനും അതിന്റെ ഫലമായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 7 ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

മൊബൈൽ നിർമ്മാണം, മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മാണം, ഔഷധ മേഖല, ഇലക്‌ട്രോണിക്‌സ്/സാങ്കേതിക ഉൽപ്പന്നങ്ങൾ, ഓട്ടോമൊബൈൽ  തുടങ്ങിയ 'പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ്' (പിഎൽഐ) പദ്ധതിയുടെ കീഴിൽ ഉയർന്നുവരുന്ന മേഖലകളിൽ നാറ്റ്‌സ് അപ്രന്റീസ്ഷിപ്പ് നൽകും. ഗതിശക്തിക്ക് കീഴിൽ തിരിച്ചറിഞ്ഞ മേഖലകളിൽ   കണക്റ്റിവിറ്റി/ലോജിസ്റ്റിക് വ്യവസായത്തിന് ആവശ്യമായ ദഗ്ധ തൊഴിലാളികളെ ഈ പദ്ധതി ഒരുക്കിയെടുക്കും.



(Release ID: 1774621) Visitor Counter : 137