ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയുടെ കോവിഡ്-19 വാക്സിനേഷനുകളുടെ എണ്ണം 117.63 കോടി പിന്നിട്ടു


കഴിഞ്ഞ 24 മണിക്കൂറിനിടെ വിതരണം ചെയ്തത് 71.92 ലക്ഷത്തിലധികം ഡോസ് വാക്‌സിനുകള്‍


രോഗമുക്തി നിരക്ക് നിലവില്‍ 98.32%


കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 7,579 പേര്‍ക്ക്


രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 1,13,584


പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.93%) തുടര്‍ച്ചയായ 60-ാം ദിവസവും 2 ശതമാനത്തില്‍ താഴെ


Posted On: 23 NOV 2021 9:31AM by PIB Thiruvananthpuram

കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ  71,92,154 ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 117.63  കോടി (1,17,63,73,499)  പിന്നിട്ടു. 1,21,69,135 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്‌സിന്‍ ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:

ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 1,03,82,453
രണ്ടാം ഡോസ് 94,16,703

മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 1,83,76,475
രണ്ടാം ഡോസ് 1,63,40,031

18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 44,47,84,652
രണ്ടാം ഡോസ് 19,51,54,643

45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 18,13,05,008
രണ്ടാം ഡോസ് 11,22,23,224

60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 11,35,48,772
രണ്ടാം ഡോസ്   7,48,41,538

ആകെ 1,17,63,73,499

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍  12,202 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,39,46,749 ആയി.

ദേശീയ രോഗമുക്തി നിരക്ക് 98.32 % ആണ്. 

തുടര്‍ച്ചയായ 149-ാം ദിവസവും 50,000 ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും 
സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്നങ്ങളുടെ ഫലമാണിത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 7,579 പേര്‍ക്കാണ്.

രാജ്യത്തു ചികിത്സയിലുള്ളവരുടെ എണ്ണം 2 ലക്ഷത്തില്‍ താഴെയായി. നിലവില്‍ 1,13,584 പേരാണ് ചികിത്സയിലുള്ളത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.33 ശതമാനമാണ്. 

രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍  9,64,980 പരിശോധനകള്‍ നടത്തി. ആകെ 63.34 കോടിയിലേറെ (63,34,89,239) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.93 ശതമാനമാണ്. 

കഴിഞ്ഞ 60 ദിവസമായി ഇത് 2 ശതമാനത്തില്‍ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.79 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 50 ദിവസമായി 2 ശതമാനത്തില്‍ താഴെയാണ്. തുടര്‍ച്ചയായ 85-ാം ദിവസവും ഇത് 3 ശതമാനത്തില്‍ താഴെയാണ്.

***


(Release ID: 1774192) Visitor Counter : 181