ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങള്‍

പോസ്റ്റഡ് ഓണ്‍: 19 NOV 2021 9:34AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 115.23 കോടി ഡോസ് വാക്‌സിന്‍

രോഗമുക്തി നിരക്ക് 98.28 % ; 2020 മാര്‍ച്ചിനുശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 12,789 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,38,97,921 ആയി

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  11,106 പേര്‍ക്ക്  

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 1,26,620 പേര്‍  

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ ഒരു ശതമാനത്തില്‍ താഴെ മാത്രം; നിലവില്‍ 0.37 ശതമാനം; 2020 മാര്‍ച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിലയില്‍

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (0.98%) കഴിഞ്ഞ 46 ദിവസമായി 2 ശതമാനത്തില്‍ താഴെ

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.92%) കഴിഞ്ഞ 56 ദിവസമായി 2 ശതമാനത്തില്‍ താഴെ

ആകെ നടത്തിയത് 62.93 കോടി പരിശോധനകള്‍.

****


( റിലീസ് ഐ.ഡി: 1773143) സന്ദര്‍ശക കൗണ്ടര്‍ : 154
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Manipuri , Bengali , Gujarati , Tamil , Telugu