ആഭ്യന്തരകാര്യ മന്ത്രാലയം

2021 നവംബർ 17 മുതൽ ശ്രീ കർതാർപൂർ സാഹിബ് ഇടനാഴിയുടെ പ്രവർത്തനം പുനരാരംഭിക്കും

Posted On: 16 NOV 2021 1:51PM by PIB Thiruvananthpuram



ന്യൂ ഡൽഹി, നവംബർ 16, 2021

2021 നവംബർ 17 മുതൽ ശ്രീ കർതാർപൂർ സാഹിബ് ഇടനാഴിയുടെ പ്രവർത്തനം പുനരാരംഭിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ തീരുമാനിച്ചു. കോവിഡ്-19 സാഹചര്യം മെച്ചപ്പെട്ടത് പരിഗണിച്ചാണ് തീരുമാനം.

കോവിഡ് മഹാമാരിയെ തുടർന്ന് 2020 മാർച്ച് 16 മുതൽ ഇടനാഴിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തലാക്കിയിരുന്നു. കോടിക്കണക്കിന് ഇന്ത്യക്കാരുടെ ആരാധനാസ്ഥലം ആണ് ശ്രീ കർതാർപൂർ സാഹിബ്. വലിയ വിഭാഗം സിഖ് തീർത്ഥാടകർക്ക് ഈ തീരുമാനം പ്രയോജനം ചെയ്യും.

ഏറ്റവും ഉചിതമായ സമയത്ത് ഇടനാഴിയുടെ പ്രവർത്തനം പുനരാരംഭിക്കുന്നത് പരിശോധിക്കുന്നതിനായി ഉദ്യോഗസ്ഥരുമായി ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ അവലോകന യോഗങ്ങൾ നടത്തിയിരുന്നു.

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നിലവിലെ നടപടി ക്രമങ്ങൾക്ക് വിധേയമായാകും ശ്രീ കർതാർപൂർ സാഹിബ് ഇടനാഴിയിലൂടെ ഉള്ള തീർത്ഥാടനം നടപ്പാക്കുക.

ദേരാ ബാബ നാനക്കിലെ അന്താരാഷ്ട്ര അതിർത്തിയിലുള്ള സീറോ പോയിന്റിൽ വച്ച് ശ്രീ കർതാർപൂർ സാഹിബ് ഇടനാഴിയുടെ പ്രവർത്തന രീതി സംബന്ധിച്ച് 2019 ഒക്ടോബർ 24 ന് ഇന്ത്യ പാകിസ്ഥാനുമായി ഒരു കരാർ ഒപ്പുവച്ചിരുന്നു.

 
RRTN/SKY


(Release ID: 1772304) Visitor Counter : 165