സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം

40-മത് ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേള 2021-ലെ 'എം എസ് എം ഇ പവലിയൻ' ശ്രീ നാരായൺ റാണെ ഉദ്ഘാടനം ചെയ്തു

Posted On: 15 NOV 2021 3:28PM by PIB Thiruvananthpuram

40-മത് ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേള 2021-ലെ (IITF) 'എം എസ് എം ഇ പവലിയൻ' ഇന്ന് ന്യൂ ഡൽഹിയിൽ കേന്ദ്ര എം എസ് എം ഇ മന്ത്രി ശ്രീ നാരായൺ താത്തു റാണെ ഉദ്ഘാടനം ചെയ്തു. കേന്ദ്ര എം എസ് എം ഇ സഹമന്ത്രി ശ്രീ ഭാനു പ്രതാപ് സിംഗ് വർമ്മ ചടങ്ങിൽ സന്നിഹിതനായിരുന്നു.

എം എസ് എം ഇ സംരംഭകർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്കും, പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽ പെടുന്നവർക്കും,അഭിലാഷ (aspirational) ജില്ലകളിൽ നിന്നുള്ള സംരംഭകർക്കും അവരുടെ കഴിവുകൾ/ഉല്‍പ്പന്നങ്ങള്‍ പ്രദർശിപ്പിക്കാൻ, വ്യാപാര മേള അവസരം പ്രദാനം ചെയ്യുന്നതായി ശ്രീ റാണെ അഭിപ്രായപ്പെട്ടു. ഇത്തരം പുതിയ അവസരങ്ങളിലൂടെ അവർക്ക് ഉന്നതിയും സ്വയാശ്രയവും പ്രാപ്തമാകും.
സർക്കാരിന്റെ അനുകൂലമായ വ്യവസായ നയവും, എം എസ് എം ഇ മന്ത്രാലയം നടപ്പാക്കുന്ന വിവിധ പദ്ധതികളും/പരിപാടികളും ഈ മേഖലയെ പ്രധാനമന്ത്രിയുടെ അഞ്ച് ട്രില്യൺ യൂ എസ് ഡോളർ സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യത്തിൽ എത്താൻ വേണ്ട പ്രചോദനം നൽകുന്നതായി മന്ത്രി പറഞ്ഞു.

ശ്രീ റാണെ എം എസ് എം ഇ പവലിയൻ സന്ദർശിക്കുകയും, പ്രദർശകരുമായി സംവദിക്കുകയും ചെയ്തു. 316 എം എസ് എം ഇ-കൾ 20 മേഖലകളിലായി അവരുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നു.  

ഈ തവണ, എം എസ് എം ഇ പവലിയനിൽ ഏറ്റവും കൂടുതൽ സംരംഭങ്ങൾ സ്ത്രീകൾ നേതൃത്വം നൽകുന്നവയാണ് - 71%. രാജ്യത്തുടനീളമുള്ള പട്ടികജാതി/പട്ടികവർഗ സംരംഭകരും പ്രദർശനത്തിൽ പങ്കെടുക്കുന്നു.

******



(Release ID: 1772016) Visitor Counter : 182


Read this release in: Tamil , English , Marathi , Hindi