പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗുജറാത്തി പുതുവര്‍ഷത്തില്‍ എല്ലാ ഗുജറാത്തികള്‍ക്കും പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചു

Posted On: 05 NOV 2021 9:00AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തി പുതുവര്‍ഷത്തില്‍ എല്ലാ ഗുജറാത്തികള്‍ക്കും ആശംസകള്‍ നേര്‍ന്നു. പുതുവര്‍ഷം എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും ആരോഗ്യവും പുരോഗതിയും കൊണ്ടുവരട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു:

'എല്ലാ ഗുജറാത്തികള്‍ക്കും പുതുവത്സരാശംസകള്‍... ഈ പുതുവര്‍ഷം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും ആരോഗ്യവും, പുരോഗതിയും കൊണ്ടുവരട്ടെ. ആത്മാര്‍ത്ഥമായ ഹൃദയംഗമമായ പുതുവത്സരാശംസകള്‍ നേരുന്നു .....!

****



(Release ID: 1769460) Visitor Counter : 156