സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

പ്രധാനമന്ത്രി നവംബർ അഞ്ചിന് കേദാർനാഥ് സന്ദർശിച്ച് ശ്രീ ആദിശങ്കരാചാര്യ സമാധി ഉദ്ഘാടനം ചെയ്യും


ശ്രീ ആദിശങ്കരാചാര്യരുടെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും

ഈ അവസരത്തിൽ ചാർധാം ഉൾപ്പെടെയുള്ള ജ്യോതിർലിംഗങ്ങളിലും ജ്യോതിഷ്പീഠങ്ങളിലും പരിപാടികൾ സംഘടിപ്പിക്കും.

കേരളത്തിലെ കാലടിയിലുള്ള ശങ്കരാചാര്യരുടെ ജന്മസ്ഥലത്ത് കേന്ദ്ര സാംസ്കാരിക മന്ത്രാലയം പ്രത്യേക പരിപാടി സംഘടിപ്പിക്കും

കേന്ദ്ര ടൂറിസം മന്ത്രാലയം പ്രസാദ് പദ്ധതിക്ക് കീഴിലാണ് ‘കേദാർനാഥിന്റെ സംയോജിത വികസനം’ പദ്ധതി പൂർത്തിയാക്കിയത്

Posted On: 03 NOV 2021 3:36PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 5 ന് ഉത്തരാഖണ്ഡിലെ കേദാർനാഥ് സന്ദർശിക്കും. അദ്ദേഹം കേദാർനാഥ് ക്ഷേത്രത്തിൽ പ്രാർത്ഥനകൾ നടത്തുകയും  ശ്രീ ആദിശങ്കരാചാര്യ സമാധിയുടെ  ഉദ്ഘാടനവും ശ്രീ ആദിശങ്കരാചാര്യരുടെ പ്രതിമാ  അനാച്ഛാദനവും നിർവ്വഹിക്കും. 2013ലെ വെള്ളപ്പൊക്കത്തിലെ  നാശനഷ്ടങ്ങൾക്ക് ശേഷം സമാധി പുനർനിർമിക്കുകയായിരുന്നു.


ഒരു പൊതു റാലിയെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഇതിനുപുറമെ, സരസ്വതി സംരക്ഷണഭിത്തി ആസ്ഥാപഥ്‌ , ഘാട്ടുകൾ, മന്ദാകിനി സംരക്ഷണഭിത്തി ആസ്ഥാപഥ്‌, തീർഥ് പുരോഹിത് ഹൗസുകൾ, മന്ദാകിനി നദിയിലെ ഗരുഡ് ചട്ടി പാലം എന്നിവ ഉൾപ്പെടെ പൂർത്തീകരിച്ച അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. 130 കോടി കോടിയിലധികം രൂപ ചെലവഴിച്ചാണ് പദ്ധതികൾ പൂർത്തിയാക്കിയത്. 

സംഗമഘട്ട് പുനർവികസനം, ഫസ്റ്റ് എയ്ഡ് ആൻഡ് ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ, അഡ്മിൻ ഓഫീസ്, ഹോസ്പിറ്റൽ, രണ്ട് ഗസ്റ്റ് ഹൗസുകൾ, പോലീസ് സ്റ്റേഷൻ, കമാൻഡ് & കൺട്രോൾ സെന്റർ, മന്ദാകിനി എന്നിവ ഉൾപ്പെടെ 180 കോടി രൂപയുടെ നിരവധി  പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. ആസ്ഥാപഥ്‌ ക്യൂ മാനേജ്‌മെന്റ്, റെയിൻഷെൽട്ടർ, സരസ്വതി സിവിക് അമെനിറ്റി മന്ദിരം ,  സരസ്വതി ആസ്ഥാപഥിൽ 
 നടന്നുകൊണ്ടിരിക്കുന്ന നിർമ്മാണ പ്രവൃത്തികളുടെ  അവലോകനവും പരിശോധനയും  ചെയ്യുകയും  പ്രധാനമന്ത്രി നടത്തും. 

2013-ൽ കേദാർനാഥിലെ പ്രകൃതിദുരന്തത്തിന് ശേഷം, 2014-ൽ അതിന്റെ പുനർനിർമ്മാണം ആരംഭിച്ചു. പദ്ധതിയുടെ പുരോഗതി നിരന്തരം അവലോകനം ചെയ്യുകയും നിരീക്ഷിക്കുകയും തന്റെ കാഴ്ചപ്പാട് നൽകുകയും ചെയ്ത പ്രധാനമന്ത്രിയുടെ വ്യക്തിപരമായ മാർഗ്ഗനിർദ്ദേശത്തിലാണ് കേദാർനാഥിലെ മുഴുവൻ പുനർനിർമ്മാണ പ്രവർത്തനങ്ങളും ഏറ്റെടുത്തിരിക്കുന്നത്. 

ഈ അവസരത്തിൽ, ചാർധാം (ബദ്രിനാഥ്, ദ്വാരക, പുരി, രാമേശ്വരം) ഉൾപ്പെടെ രാജ്യത്തുടനീളമുള്ള ജ്യോതിർലിംഗങ്ങളിലും ജ്യോതിഷ്പീഠങ്ങളിലും പരിപാടികൾ സംഘടിപ്പിക്കും. രാവിലെ പതിവുള്ള ആരതിയും തുടർന്ന് വേദമന്ത്രങ്ങളും പരിപാടിയിൽ ഉണ്ടായിരിക്കും. സാംസ്കാരിക മന്ത്രാലയം ജ്യോതിർലിംഗങ്ങൾ/ജ്യോതിഷ്പീഠം അല്ലെങ്കിൽ അടുത്തുള്ള വേദി എന്നിവിടങ്ങളിൽ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കും. പരിപാടികളിൽ പ്രാദേശിക ഭാഷയിലോ സംസ്‌കൃതത്തിലോ കീർത്തനം/ഭജൻ/ശിവ സ്തുതി എന്നിവയും തുടർന്ന് ശിവ താണ്ഡവ് അല്ലെങ്കിൽ അർദ്ധനരേശ്വര രൂപത്തെ അടിസ്ഥാനമാക്കിയുള്ള ക്ലാസിക്കൽ നൃത്ത പ്രകടനവും ഉൾപ്പെടും. വീണ, വയലിൻ, പുല്ലാങ്കുഴൽ എന്നിവയോടെയുള്ള ക്ലാസിക്കൽ വാദ്യോപകരണങ്ങളുടെ  അവതരണവും  ഉണ്ടായിരിക്കും.

ആദിശങ്കരാചാര്യരുടെ ജന്മസ്ഥലമായ കേരളത്തിലെ കാലടിയിലെ ശങ്കരാചാര്യ ക്ഷേത്രത്തിൽ നടക്കുന്ന പരിപാടികൾക്ക് കേന്ദ്ര സാംസ്‌കാരിക, ടൂറിസം, ഡോണർ മന്ത്രി ശ്രീ ജി. കിഷൻ റെഡ്ഡി നേതൃത്വം നൽകും. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ സംഗീത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ആദിശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ നൃത്ത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ആദിശങ്കരാചാര്യരുടെ രചനയെ ആസ്പദമാക്കിയുള്ള  ശാസ്ത്രീയ നൃത്തം (ഭരത്നാട്യം, മോഹിനിയാട്ടം) എന്നിവ ഉൾപ്പടെയുള്ള പരിപാടികൾ ക്ഷേത്ര വേദിക്ക് സമീപം സംഘടിപ്പിക്കും. 

കേന്ദ്ര ടൂറിസം മന്ത്രാലയം പ്രസാദ് പദ്ധതിക്ക് കീഴിൽ ‘കേദാർനാഥിന്റെ സംയോജിത വികസനത്തിന്’ കീഴിൽ നിരവധി പ്രവൃത്തികൾ പൂർത്തിയാക്കിയിട്ടുണ്ട്. സംയോജിത പ്രോജക്റ്റിന് കീഴിൽ, ഇക്കണോമിക് ഹൈജീനിക് ഫുഡ് ഷോപ്പ്, ടോയ്‌ലറ്റ് ബ്ലോക്ക്, ഇക്കോ-ലോഗ് ഇന്റർപ്രെറ്റേഷൻ സെന്റർ, ഇൻഫർമേറ്റീവ് സൈനേജ്, രുദ്രപ്രയാഗിലെ സ്‌നാൻഘട്ട് തുടങ്ങി നിരവധി പ്രോജക്ട് ഘടകങ്ങൾ; പാർക്കിംഗ്, സിറ്റിംഗ് ക്രമീകരണങ്ങൾ, സോളാർ എൽഇഡി സ്ട്രീറ്റ് ലൈറ്റ്, ടോയ്‌ലറ്റ് ബ്ലോക്ക്, ടിൽവാരയിലെ ദിശാസൂചനകൾ; സിറ്റിംഗ് അറേഞ്ച്മെന്റ്, 3 റെസ്റ്റ് ഷെൽട്ടർ, 2 വ്യൂ പോയിന്റ്, സംരക്ഷണ ഭിത്തികൾ, ടോയ്‌ലറ്റ് ബ്ലോക്ക്, അഗസ്റ്റ്മുനിയിലെ പാർക്കിംഗ്; ഇക്കോ ലോഗ് ഹട്ടുകൾ, ഇന്റർപ്രെറ്റേഷൻ സെന്റർ, പ്രസാദ് ഷോപ്പുകൾ, ഉഖിമഠത്തിലെ മൾട്ടി ലെവൽ പാർക്കിംഗ്; സോളാർ എൽഇഡി സ്ട്രീറ്റ് ലൈറ്റ്, ഗുപ്തകാശിയിലെ ഖരമാലിന്യ സംസ്കരണം; കാളിമഠത്തിലെ ഫുഡ് കിയോസ്‌ക്, സംരക്ഷണഭിത്തി; സിറ്റിംഗ് ക്രമീകരണം, ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ, സീതാപൂരിലെ സോളാർ എൽഇഡി സ്ട്രീറ്റ് ലൈറ്റ് എന്നിവ പൂർത്തിയായി. പദ്ധതിക്ക് കീഴിൽ സിസിടിവി, നിരീക്ഷണം, വൈഫൈ ഇൻസ്റ്റലേഷൻ എന്നിവയുൾപ്പെടെ ഏഴ് സ്ഥലങ്ങളിലെ ഐഇസിയും പൂർത്തിയായി.. പദ്ധതിയുടെ എല്ലാ അംഗീകൃത ഇടപെടലുകളും 2021 ജൂണിൽ വിജയകരമായി പൂർത്തിയാക്കി. കേദാർനാഥ് പദ്ധതിയുടെ സംയോജിത വികസനത്തിന് അനുവദിച്ച മൊത്തം പദ്ധതിച്ചെലവ്  34.78 കോടി രൂപയാണ്. 

പദ്ധതിയുടെ പൂർണ്ണ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

കേദാർനാഥ് ഭക്തർക്കിടയിൽ ആകർഷകവും ജനപ്രിയവുമായ വിനോദസഞ്ചാര കേന്ദ്രമായി മാറുകയാണ്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 17 മണിക്കൂർ ഏകാന്തതയിൽ ചെലവഴിച്ച ധ്യാന ഗുഹ ഭക്തരുടെ ആകർഷണ കേന്ദ്രമായി


(Release ID: 1769236) Visitor Counter : 204