ഗ്രാമീണ വികസന മന്ത്രാലയം

ഗ്രാമവികസന മന്ത്രാലയം, ഫ്ലിപ്കാർട്ടുമായി ധാരണാപത്രം ഒപ്പുവച്ചു

Posted On: 02 NOV 2021 3:42PM by PIB Thiruvananthpuram

 

  ഇന്ത്യയുടെ ആഭ്യന്തര ഇ-കൊമേഴ്‌സ് വിപണിയായ ഫ്ലിപ്പ്കാർട്ട്, കേന്ദ്ര ഗവൺമെന്റിന്റെ ദീൻദയാൽ അന്ത്യോദയ യോജന - ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (DAY-NRLM) പദ്ധതിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിന്  കേന്ദ്ര ഗ്രാമവികസന മന്ത്രാലയവുമായി ധാരണാപത്രം ഒപ്പുവച്ചു.  പ്രാദേശിക ബിസിനസുകളെയും സ്വയം സഹായ സംഘങ്ങളെയും,പ്രത്യേകിച്ച് സ്ത്രീകൾ നയിക്കുന്നവയെ - ശാക്തീകരിക്കുന്നതിനും  അവരെ ഇ-കൊമേഴ്‌സ് മേഖലയിലേക്ക് കൊണ്ടുവരുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു.  സ്വയംതൊഴിൽ, സംരംഭകത്വം എന്നിവയ്ക്കായുള്ള ഗ്രാമീണ സമൂഹങ്ങളുടെ കഴിവുകൾ ശക്തിപ്പെടുത്തുക എന്ന ദീൻദയാൽ അന്ത്യോദയ യോജന - ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ ലക്ഷ്യവുമായി ചേർന്നുകൊണ്ട്   "ആത്മനിർഭർ ഭാരത്" എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് കൂടുതൽ പ്രചോദനം നൽകുന്നതിന് ഈ നടപടി സഹായിക്കും .

 

ഗ്രാമവികസന, പഞ്ചായത്തീരാജ് മന്ത്രി ശ്രീ ഗിരിരാജ് സിംഗ്, ഗ്രാമവികസന സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി എന്നിവരുടെ സാന്നിധ്യത്തിൽ, ഡൽഹിയിൽ നടന്ന ചടങ്ങിൽ എൻ ആർ എൽ എം  ജോയിന്റ് സെക്രട്ടറി (ആർഎൽ) ശ്രീ ചരൺജിത് സിംഗ് , ഫ്ലിപ്കാർട്ടിന്റെ ചീഫ് കോർപ്പറേറ്റ്  ഓഫീസർ ശ്രീ.  രജനീഷ് കുമാർ  എന്നിവർ ചേർന്ന് 2021 നവംബർ 02ന്  ധാരണാപത്രത്തിൽ ഒപ്പുവച്ചു.

 

 ഗ്രാമീണ സ്ത്രീകൾക്ക്അവരുടെ ഉൽപ്പന്നങ്ങൾ ,10 കോടിയിലധികം വരുന്ന ഫ്ലിപ്കാർട്ടിന്റെ ഉപഭോക്താക്കൾക്ക് വിൽക്കാൻ  ധാരണാപത്രം സഹായിക്കുമെന്ന്  ശ്രീ ഗിരിരാജ് സിംഗ് പറഞ്ഞു.

 

 ഫ്ലിപ്പ്കാർട്ടിന്റെ സമർത്ഥ്‌ പദ്ധതിയുടെ  ഭാഗമാണ് ഈ ധാരണപത്രം. കരകൗശല വിദഗ്ധർ, നെയ്ത്തുകാർ, കൈത്തൊഴിലാളികൾ തുടങ്ങിയവർക്ക്  ദേശീയതലത്തിൽ വിപണി ലഭ്യമാക്കുന്നതിനും, കൂടാതെ വിജ്ഞാനത്തിനും പരിശീലനത്തിനുമുള്ള പിന്തുണ നൽകുന്നതിനും ഈ ധാരണ പത്രത്തിലൂടെ  ലക്ഷ്യമിടുന്നു.  കാറ്റലോഗിംഗ്, മാർക്കറ്റിംഗ്, അക്കൗണ്ട് മാനേജ്‌മെന്റ്, ബിസിനസ്സ് സ്ഥിതിവിവരക്കണക്കുകൾ,  സംഭരണ സംവിധാനം എന്നിവയ്‌ക്ക് പിന്തുണ നൽകിക്കൊണ്ട് പ്രാദേശിക നിർമ്മാതാക്കൾക്ക്  വിപണി തടസ്സം ഒഴിവാക്കാൻ  ഫ്ലിപ്കാർട്ട് സമർത്ഥ്‌ പദ്ധതി  ശ്രമിക്കുന്നു.

 

 ഗ്രാമവികസന മന്ത്രാലയത്തിന്റെ ദീൻദയാൽ അന്ത്യോദയ യോജന പദ്ധതിയിൽ ,28 സംസ്ഥാനങ്ങളിലെയും 6 കേന്ദ്രഭരണ പ്രദേശങ്ങളിലെയും 706 ജില്ലകളിലെ 6768 ബ്ലോക്കുകളിലുള്ള  7.84 കോടി സ്ത്രീകളെ 71 ലക്ഷത്തിലധികം സ്വയം സഹായ സംഘങ്ങളായി ഉൾപ്പെടുത്തിയിരിക്കുന്നു.

 

 

 മെച്ചപ്പെട്ട അവസരങ്ങളും ഉപജീവന മാർഗ്ഗങ്ങളും ഉപയോഗിച്ച് പിന്നാക്കാവസ്ഥയിലുള്ള  ഗാർഹിക യൂണിറ്റുകളെയും ബിസിനസുകളെയും ശാക്തീകരിക്കുന്നതിനുള്ള സുസ്ഥിരമായ പ്ലാറ്റ്‌ഫോമായി 2019-ൽ ഫ്ലിപ്പ്കാർട്ട്  സമർത്ഥ്‌ പ്രോഗ്രാം ആരംഭിച്ചു.  ഇത് നിലവിൽ ഇന്ത്യയിലുടനീളമുള്ള 9,50,000-ലധികം കരകൗശല തൊഴിലാളികളുടെയും നെയ്ത്തുകാരുടെയും  കൈതൊഴിലാളികളുടെയും ഉപജീവനമാർഗത്തെ പിന്തുണയ്ക്കുന്നു.

 



(Release ID: 1769090) Visitor Counter : 217