ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 30 OCT 2021 9:12AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 105.43 കോടി ഡോസ് വാക്സിൻ

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 14,313 പേർക്ക്

രോഗമുക്തി നിരക്ക് 98.19%

കഴിഞ്ഞ 24 മണിക്കൂറിനിടെ 13,543 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,36,41,175 ആയി

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ ഒരു ശതമാനത്തിൽ താഴെ മാത്രം; നിലവിൽ 0.47 ശതമാനം; 2020 മാർച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിലയിൽ

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,61,555 പേർ

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.18%) കഴിഞ്ഞ 36 ദിവസമായി 2 ശതമാനത്തിൽ താഴെ

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.22%) കഴിഞ്ഞ 26 ദിവസമായി 2 ശതമാനത്തിൽ താഴെ

ആകെ നടത്തിയത് 60.70 കോടി പരിശോധന.
 


(Release ID: 1767820) Visitor Counter : 176