ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം

2021 ഒക്‌ടോബർ 28 മുതൽ 31 വരെ യുഐഡിഎഐ ‘ആധാർ ഹാക്കത്തോൺ-2021’  നടത്തും

Posted On: 26 OCT 2021 11:38AM by PIB Thiruvananthpuram



ന്യൂഡൽഹി, ഒക്ടോബർ 26 , 2021


"ആസാദി കാ അമൃത് മഹോത്സവം" ആഘോഷിക്കുന്നതിനും ഇന്ത്യൻ യുവാക്കൾക്കിടയിൽ നൂതനാശയ  സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുമായി, യുഐഡിഎഐ, (UIDAI)  2021 ഒക്ടോബർ 28 മുതൽ   31 വരെ ‘ആധാർ ഹാക്കത്തോൺ 2021’ നടത്തുന്നു.

 'ആധാർ ഹാക്കത്തോൺ-2021', സാങ്കേതിക മാർഗങ്ങളിലൂടെ  ഉപഭോക്താക്കളുടെ സൗകര്യം വർധിപ്പിക്കാനും എൻറോൾമെന്റ്, ഓതെന്റിക്കേഷൻ സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമുകളുടെ  രീതി മെച്ചപ്പെടുത്താനും  ലക്ഷ്യമിടുന്നു. എൻറോൾമെന്റ്, ഓതെന്റിക്കേഷൻ എന്നീ  രണ്ട് വിശാലമായ വിഷയങ്ങൾക്ക്  കീഴിലുള്ള പ്രശ്ന പരിഹാരത്തിനാണ്  ഹാക്കത്തോൺ സംഘടിപ്പിച്ചിരിക്കുന്നത് .   ഇതുവരെ, എഞ്ചിനീയറിംഗ് വിദ്യാർത്ഥികളിൽ നിന്ന് 2700-ലധികം രജിസ്ട്രേഷനുകൾ യുഐഡിഎഐക്ക് ലഭിച്ചു.

വളർന്നുവരുന്ന ഈ യുവാക്കളെ സഹായിക്കുന്നതിനായി, യുഐ‌ഡി‌എ‌ഐ സംഘം , ദിവസേന ഓൺലൈൻ സംവാദത്തിലൂടെ ഉചിതമായ ഉദാഹരണ കേസുകൾ ഉപയോഗിച്ച്  ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ  വിശദീകരിക്കുന്നു.


 ഐടി വ്യവസായം, അക്കാദമിക , കൺസൾട്ടിംഗ് വിദഗ്ധർ , ഗവൺമെന്റ് എന്നിവയിൽ നിന്നുള്ള മുതിർന്ന അംഗങ്ങൾ/ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന ജൂറി അടിസ്ഥാനമാക്കിയുള്ള സമീപനത്തിലൂടെയാണ്  സമർപ്പിക്കപ്പെട്ട  പരിഹാരമാർഗത്തിന്റെ വിലയിരുത്തൽ  യുഐഡിഎഐ ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ അംഗങ്ങൾ  സമർപ്പണങ്ങൾ വിലയിരുത്തി മികച്ച പരിഹാരം തെരഞ്ഞെടുക്കും , അതിന് യുഐഡിഎഐ പ്രതിഫലം നൽകും, മറ്റ് നിബന്ധനകളും വ്യവസ്ഥകളും പാലിക്കുന്നതിന് വിധേയമായി തൊഴിലവസരവും   വാഗ്ദാനം ചെയ്യും.

'ആധാർ ഹാക്കത്തോൺ 2021'-ന്റെ വിശദാംശങ്ങൾ https://hackathon.uidai.gov.in/ ൽ ലഭ്യമാണ്.

 
 
IE/SKY


(Release ID: 1766645) Visitor Counter : 216