രാജ്യരക്ഷാ മന്ത്രാലയം

ആസാദി കാ അമൃത മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ നിന്നും ഗോവയിലേക്ക് ഓഫ്ഷോർ കപ്പലോട്ട മത്സരം

Posted On: 23 OCT 2021 9:14AM by PIB Thiruvananthpuram
 
 
ന്യൂഡൽഹിഒക്ടോബർ 23, 2021
 
ആസാദി കാ അമൃത മഹോത്സവ് ആഘോഷങ്ങളുടെ സ്മരണാർത്ഥം, ഇന്ത്യൻ നേവൽ സെയിലിംഗ് അസോസിയേഷന്റെ (INSA) കീഴിൽ കൊച്ചിയിൽ നിന്നും ഗോവയിലേക്ക് ഇന്ത്യൻ നാവികസേന  ഓഫ്ഷോർ കപ്പൽ ഓട്ടമത്സരം (Sailing Regatta) സംഘടിപ്പിക്കുന്നു.
 
ഇന്ത്യൻ നാവികസേനയുടെ 6 കപ്പലുകൾ ആയ മാഥേയ്, തരിണി, ബുൽബുൽ, നീൽകാന്ത്, കടൽപുര, ഹരിയാൽ എന്നിവ മത്സരത്തിൽ പങ്കെടുക്കും. അഞ്ചു ദിവസം നീളുമെന്ന് പ്രതീക്ഷിക്കുന്ന മത്സരം 2021 ഒക്ടോബർ 24ന് ആരംഭിക്കും. കൊച്ചി നാവിക ആസ്ഥാനത്ത് നിന്നും ഗോവയിലേക്കുള്ള ഏകദേശം 360 നോട്ടിക്കൽ മൈൽ ദൂരമാണ് കപ്പലുകൾ പിന്നിടുക. മത്സരാർത്ഥികൾക്കിടയിൽ സാഹസികത, കപ്പലോട്ടം എന്നിവയോടുള്ള താല്പര്യം ഉറപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി.
 
2021 ഒക്ടോബർ 24 ന് കൊച്ചിയിൽ, ആസാദി കാ അമൃത മഹോത്സവ് കപ്പൽ ഓട്ടത്തിന് FOC-in-C (ദക്ഷിണ മേഖല) തുടക്കം കുറിക്കും. 2021 ഒക്ടോബർ 29ന് യാത്രികർക്ക് നൽകുന്ന സ്വീകരണത്തിൽ ഗോവയിൽ ഉള്ള നേവൽ വാർ കോളേജ് കമാൻഡന്റന്റ് അധ്യക്ഷത വഹിക്കും. 


(Release ID: 1766248) Visitor Counter : 220