ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ ഇന്ത്യയുടെ സമഗ്ര നിക്ഷേപം: 2014 മുതല്‍ 157 പുതിയ അംഗീകൃത മെഡിക്കല്‍ കോളേജുകളില്‍ 17,691.08 കോടി രൂപ നിക്ഷേപിച്ചു.

'പൂര്‍ത്തിയാകുന്നതോടെ, ഏകദേശം 16,000 മെഡിക്കല്‍ ബിരുദ സീറ്റുകള്‍ കൂട്ടിച്ചേര്‍ക്കപ്പെടും

സംസ്ഥാന ഗവണ്‍മെന്റിന്റേയോ കേന്ദ്ര ഗവണ്‍മെന്റിന്റേയോ നിലവിലുള്ള മെഡിക്കല്‍ കോളേജുകള്‍ നവീകരിക്കുന്നതിനായി 2014 മുതല്‍ 2,451.1 കോടി രൂപ നല്‍കി

Posted On: 24 OCT 2021 10:35AM by PIB Thiruvananthpuram

കേന്ദ്ര ഗവണ്‍മെന്റ് 2014 മുതല്‍ ഇന്ത്യയില്‍ 157 പുതിയ മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി നല്‍കുകയും ഈ പദ്ധതികള്‍ക്കായി മൊത്തം 17,691.08 കോടി രൂപ നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്.
പൂര്‍ത്തിയാകുന്നതോടെ, ഏകദേശം 16,000 മെഡിക്കല്‍ ബിരുദ സീറ്റുകള്‍ കൂട്ടിച്ചേര്‍ക്കപ്പെടും. ഇതില്‍ 64 പുതിയ മെഡിക്കല്‍ കോളേജുകളെ പ്രവര്‍ത്തനനിരതമാക്കികൊണ്ട് 6500 സീറ്റുകള്‍ ഇതിനകം സൃഷ്ടിച്ചിട്ടുണ്ട്.
രാജ്യത്ത് എം.ബി.ബ.ിഎസ് സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് (സി.എസ്.എസ്) കീഴില്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ അല്ലെങ്കില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ നിലവിലുള്ള മെഡിക്കല്‍ കോളേജുകളുടെ നിലവാരം ഉയര്‍ത്തുന്നത്തിനായി കേന്ദ്ര ഗവണ്‍മെന്റ് ഏകദേശം 2,451.1 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
കൂടുതല്‍ മാനവ വിഭവശേഷി വളര്‍ത്തുന്നതിലൂടെ മെഡിക്കല്‍ വിദ്യാഭ്യാസമേഖലയില തുല്യതമാത്രമല്ല, ഭൂമിശാസ്ത്രപരമായി മെഡിക്കല്‍ പരിരക്ഷ ലഭിക്കുന്നതിലുള്ള അസമത്വവും പരിഹരിക്കുകയെന്ന ലക്ഷ്യത്തെ അഭിസംബോധനചെയ്യുകയെന്ന ലക്ഷ്യത്തിനായാണ് കേന്ദ്രാവിഷ്‌കൃത പദ്ധതികളിലൂടെ കേന്ദ്ര ഗവണ്‍മെന്റ് വിട്ടുവീഴ്ചയില്ലാതെ പ്രയത്‌നിച്ചുകൊണ്ടിരിക്കുന്നത്.


ഇനിപ്പറയുന്ന വഴികളിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്:
എ. നിലവിലുള്ള ജില്ലാ/റഫറല്‍ ആശുപത്രികളുമായി ചേര്‍ന്ന് പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുക,
ബി. രാജ്യത്തെ എം.ബി.ബി.എസ് സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി നിലവിലുള്ള സംസ്ഥാന ഗവണ്‍മെന്റ്/കേന്ദ്ര ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളുടെ നിലവാരം ഉയര്‍ത്തുക.
സി. പുതിയ പി.ജി വിഭാഗങ്ങള്‍ ആരംഭിക്കുന്നതിനും പി.ജി സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുമായി സംസ്ഥാന ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളെ ശക്തിപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യുക.
ഡി. കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ സംക്ഷിപ്തം: നിലവിലുള്ള ജില്ലാ/റഫറല്‍ ആശുപത്രികളുമായി ചേര്‍ന്ന് പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുക
പദ്ധതി പ്രകാരമുള്ളത്.
ഗവണ്‍മെന്റ് അല്ലെങ്കില്‍ സ്വകാര്യ മെഡിക്കല്‍ കോളേജ് ഇല്ലാത്ത ജില്ലകളിലാണ് ഈ പദ്ധതിപ്രകാരമുള്ള മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുന്നത്. ഇതുവരെ നേടിയെടുക്കാനാകാത്ത / പിന്നോക്ക / അഭിലാഷ ജില്ലകള്‍ക്ക് മുന്‍ഗണന നല്‍കും.

പദ്ധതിക്ക് കീഴില്‍ മൂന്ന് ഘട്ടങ്ങളിലായി 157 പുതിയ മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം നല്‍കി, അതില്‍ 63 മെഡിക്കല്‍ കോളേജുകള്‍ ഇതിനകം പ്രവര്‍ത്തിച്ചുതുടങ്ങി. കേന്ദ്രാവിഷ്‌കൃത പദ്ധതിക്ക് കീഴില്‍ 157 പുതിയ കോളേജുകള്‍ സ്ഥാപിക്കപ്പെട്ടതില്‍ 39 എണ്ണം വികസനംകാംക്ഷിക്കുന്ന ജില്ലകളിലാണ് സ്ഥാപിക്കുന്നത്.
പദ്ധതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, സംസ്ഥാന ഗവണ്‍മെന്റാണ് നിര്‍വഹണ ഏജന്‍സി, പദ്ധതികളുടെ ആസൂത്രണവും നിര്‍വഹണവും പൂര്‍ത്തിയാക്കലുമൊക്കെ സംസ്ഥാന ഗവണ്‍മെന്റാണ് ചെയ്യേണ്ടത്.

മൂന്ന് ഘട്ടങ്ങളിലെ നേട്ടങ്ങള്‍:

    ഘട്ടം

ആരംഭിച്ചവ

ആസൂത്രണം ചെയ്തിട്ടുള്ള   മെഡിക്കൽ കോളേജുകളുടെ എണ്ണം

പ്രവർത്തനം  തുടങ്ങിയ  മെഡിക്കൽ കോളേജുകളുടെ എണ്ണം

ഇവയുള്ള  സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ

ഓരോ കോളേജിന്റെയും അടങ്കൽ

മൊത്തം അടങ്കൽ

കേന്ദ്ര വിഹിതം

 

അനുവദിച്ച  കേന്ദ്ര  വിഹിതം

I

P\phcn 2014

58

48

20

189 കോടി

10,962 കോടി

7541.1 കോടി

7541.1 കോടി

II

s^{_phcn

2018

24

8

8

250 കോടി

6000 കോടി

3675 കോടി

3675 കോടി

III

BKÌv

 2019

75

8

18

325 കോടി

24,37.41 കോടി

15,499.74 കോടി

6719.11

കോടി

ബി. രാജ്യത്ത് എം.ബി.ബി.എസ് സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി നിലവിലുള്ള സംസ്ഥാന ഗവണ്‍മെന്റ്/കേന്ദ്ര ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളുടെ നവീകരണം:-

രാജ്യത്തെ ഗവണ്‍മെന്റ് കോളേജുകളില്‍ 10,000 എം.ബി.ബി.എസ് സീറ്റുകള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ, ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയം എം.ബി.ബി.എസ് സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി നിലവിലുള്ള സംസ്ഥാന ഗവണ്‍മെന്റ്/കേന്ദ്ര ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളില്‍ നവീകരണത്തിനായി കേന്ദ്രാവിഷ്‌കൃത പദ്ധതി നടപ്പാക്കുന്നു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും പ്രത്യേക വിഭാഗത്തിലുള്ള സംസ്ഥാനങ്ങള്‍ക്കും യഥാക്രമം 90:10 എന്ന അനുപാതത്തിലാണ് കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകളുടെ ധനസഞ്ചയക്രമം, മറ്റ് സംസ്ഥാനങ്ങള്‍ക്ക് അത് സീറ്റൊന്നിന് 1.20 കോടി രൂപയുടെ ഉയര്‍ന്ന പരിധി നിശ്ചയിച്ചുകൊണ്ട് 60:40 എന്ന അനുപാതത്തിലുമാണ്. 15 സംസ്ഥാനങ്ങളിലെ 48 കോളേജുകള്‍ക്ക് അംഗീകാരം ലഭി 3325 സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി കേന്ദ്ര വിഹിതമായി 6719.11 കോടി രൂപ അനുവദിക്കുകയും ചെയ്തു.
സി. പുതിയ പി.ജി വിഭാഗങ്ങള്‍ ആരംഭിക്കുന്നതിനും പി.ജി സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സംസ്ഥാന ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളുടെ ശക്തിപ്പെടുത്തലും നവീകരണവും:-
രണ്ട് ഘട്ടങ്ങളിലായാണ് ഈ സംരംഭം ഏറ്റെടുക്കുന്നത്:

ഒന്നാംഘട്ടത്തില്‍- പുതിയ പി.ജി. സീറ്റുകള്‍ സൃഷ്ടിക്കുന്നതിനായി പതിനൊന്നം പദ്ധതികാലഘട്ടത്തില്‍ കേന്ദ്ര/സംസ്ഥാന ഗവണ്‍മെന്റ് മെഡിക്കല്‍ കോളജുകളെ ശക്തിപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് സമാരംഭം കുറിച്ചത്.


4058 പിജി സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി 21 സംസ്ഥാനങ്ങള്‍/ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ 72 ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകള്‍ക്ക് പദ്ധതിക്ക് കീഴില്‍ അംഗീകാരം നല്‍കി. ഇതുവരെ 1049.3578 കോടി രൂപ പദ്ധതിക്ക് കീഴില്‍ ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഇതുവരെ പദ്ധതിക്ക് കീഴില്‍ 1049.3578 കോടി രൂപ അനുവദിച്ചുകഴിഞ്ഞു.
പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ രാജ്യത്തെ ഗവണ്‍മെന്റ് കോളേജുകളില്‍ 4000 പി.ജി സീറ്റുകള്‍ സൃഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും പ്രത്യേക വിഭാഗസംസ്ഥാനങ്ങള്‍ക്കും യഥാക്രമം 90:10 അനുപാതത്തിലാണ് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ സാമ്പത്തികയ സഞ്ചയം. മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇത് സീറ്റൊന്നിന് 1.20 കോടി രൂപയുടെ ഉയര്‍ന്ന പരിധി നിശ്ചയിച്ചുകൊണ്ട് 60:40 എന്ന അനുപാതത്തിലുമാണ്. നാളിതുവരെ 1741 പി.ജി സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി മൊത്തം 16 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് ുള്ള പദ്ധതി പ്രകാരം അംഗീകാരം നല്‍കിയിട്ടുണ്ട്. പദ്ധതിക്ക് കീഴില്‍ നാളിതുവരെ 694.534 കോടി രൂപയുടെ ഫണ്ട് അനുവദിച്ചിട്ടുമുണ്ട്.
മെഡിക്കല്‍ മേഖലയിലെ മനുഷ്യശക്തിയുടെ കുറവ് പരിഹരിക്കുന്നതിനും രാജ്യത്തുടനീളം പരിശീലനം ലഭിച്ച മെഡിക്കല്‍ മാനവശേഷിയുടെ ലഭ്യതയിലെ ഭൂമിശാസ്ത്രപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുമാണ് ഈ കേന്ദ്രവിഷ്‌കൃത പദ്ധതി വിഭാവനം ചെയ്യുന്നത്. ആരോഗ്യ വിദഗ്ധരുടെ ലഭ്യത വര്‍ധിപ്പിക്കുക, മെഡിക്കല്‍ കോളേജുകള്‍ നല്‍കുന്നതില്‍ നിലവിലുള്ള ഭൂമിശാസ്ത്രപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുക, താങ്ങാനാവുന്ന മെഡിക്കല്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, ജില്ലാ ആശുപത്രികളുടെ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുക, ഗവണ്‍മെന്റ് മേഖലയിലെ തൃതീയ പരിചരണം മെച്ചപ്പെടുത്തുക എന്നിവയാണ് ഈ പദ്ധതി വഴി കൈവരിക്കുന്ന പ്രധാന നാഴികക്കല്ലുകള്‍.



(Release ID: 1766102) Visitor Counter : 212