ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
7 പി എം മിത്ര പാർക്കുകൾ സ്ഥാപിക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു
Posted On:
22 OCT 2021 4:17PM by PIB Thiruvananthpuram
ന്യൂഡൽഹി, ഒക്ടോബർ 22 , 2021
2021-22 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചതും കേന്ദ്ര സർക്കാർ അംഗീകരിച്ചതുമായ 7 പി എം മിത്ര (മെഗാ ഇന്റഗ്രേറ്റഡ് ടെക്സ്റ്റൈൽ റീജിയൻ ആൻഡ് അപ്പാരൽ) പാർക്കുകൾ സ്ഥാപിക്കുന്നതിനായി ടെക്സ്റ്റൈൽസ് മന്ത്രാലയം 2021 ഒക്ടോബർ 21 ന് വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപനം മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്: http://texmin.nic.in
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ '5F' വീക്ഷണമാണ് പിഎം മിത്രയ്ക്ക് പ്രചോദനം. '5F' ഫോർമുലയിൽ ഇനിപ്പറയുന്ന കാര്യങ്ങൾ ഉൾക്കൊള്ളുന്നു - ഫാം റ്റു ഫൈബർ ; ഫൈബർ റ്റു ഫാക്ടറി; ഫാക്ടറി റ്റു ഫാഷൻ; ഫാഷൻ റ്റു ഫോറിൻ. ഇന്ത്യയെപ്പോലെ ഒരു സമ്പൂർണ്ണ ടെക്സ്റ്റൈൽ ആവാസവ്യവസ്ഥ മറ്റൊരു രാജ്യത്തിനും ഇല്ല. മേൽപ്പറഞ്ഞ പോലെ '5F' -ലും ഇന്ത്യ ശക്തമാണ്.
ടെക്സ്റ്റൈൽ വ്യവസായത്തിന്റെ മൂല്യശൃംഖലയുടെ വികസനത്തിനായി സമഗ്രവും വൻതോതിലുള്ളതുമായ ആധുനിക വ്യാവസായിക അടിസ്ഥാന സൗകര്യത്തിനായാണ് പദ്ധതി നടപ്പാക്കുന്നത്. ഇത് ചരക്ക് ഗതാഗതത്തിനുള്ള ചെലവ് കുറയ്ക്കുകയും ഇന്ത്യൻ ടെക്സ്റ്റൈൽ വ്യവസായത്തിന്റെ മത്സരശേഷി മെച്ചപ്പെടുത്തുകയും ചെയ്യും. നിക്ഷേപം ആകർഷിക്കുന്നതിനും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും ആഗോള ടെക്സ്റ്റൈൽ വിപണിയിൽ ശക്തമായി സ്ഥാനമുറപ്പിക്കുന്നതിനും പദ്ധതി ഇന്ത്യയെ സഹായിക്കും. ടെക്സ്റ്റൈൽ വ്യവസായത്തിന്റെ വിജയത്തിനും അഭിവൃദ്ധിക്കും ആവശ്യമായ ഘടകങ്ങൾ ലഭ്യവുമായ പ്രദേശങ്ങളിലാണ് പാർക്കുകൾ വിഭാവനം ചെയ്തിരിക്കുന്നത്. നിലവിൽ സന്നദ്ധ പ്രകടിപ്പിച്ചിട്ടുള്ള വിവിധ സംസ്ഥാനങ്ങളിലെ ഗ്രീൻഫീൽഡ് / ബ്രൗൺഫീൽഡ് വ്യവസായ മേഖലകളിൽ അവ സജ്ജീകരിക്കും.
ഗ്രീൻഫീൽഡിലെ പിഎം മിത്ര പാർക്കിന്, മൂലധന പിന്തുണയായി ചെലവിന്റെ 30% കേന്ദ്ര സർക്കാർ നൽകും .പരമാവധി ₹ 500 കോടി രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. ബ്രൗൺഫീൽഡ് പാർക്കിന്, വിലയിരുത്തലിനു ശേഷം, അടിസ്ഥാന സൗകര്യ മൂലധന പിന്തുണയായി പദ്ധതി ചെലവിന്റെ 30% രൂപ നൽകും. പരമാവധി ₹ 200 കോടി രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. ലോകോത്തര വ്യവസായ എസ്റ്റേറ്റിന്റെ വികസനത്തിന് 1,000 ഏക്കർ ഭൂമി ലഭ്യമാകുന്നത് സംസ്ഥാന സർക്കാർ നൽകുന്ന പിന്തുണയിൽ ഉൾപ്പെടും.
ഏറ്റവും ആദ്യം സ്ഥാപിക്കുന്ന തുണിത്തര നിർമ്മാണ യൂണിറ്റുകൾക്കായി ഓരോ പിഎം മിത്ര പാർക്കിനും മത്സരാധിഷ്ഠിത പ്രോത്സാഹനമെന്ന നിലയിൽ 300 കോടി രൂപ വീതം (CIS) നൽകും.
പൊതു സ്വകാര്യ മാതൃകയിൽ സംസ്ഥാന സർക്കാരും സർക്കാർ ഉടമസ്ഥതയിലുള്ള പ്രത്യേകോദ്ദേശ സ്ഥാപനവും ചേർന്നാണ് പിഎം മിത്ര പാർക്ക് വികസിപ്പിക്കുന്നത്. നിയോഗിക്കപ്പെട്ട മാസ്റ്റർ ഡെവലപ്പർ വ്യവസായ പാർക്ക് വികസിപ്പിക്കുക മാത്രമല്ല, ഈ കാലയളവിൽ അത് പരിപാലിക്കുകയും ചെയ്യും. സംസ്ഥാന -കേന്ദ്ര സർക്കാരുകൾ സംയുക്തമായി തയ്യാറാക്കിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് മാസ്റ്റർ ഡെവലപ്പറെ തിരഞ്ഞെടുക്കുക.
വികസിപ്പിക്കുന്ന വ്യാവസായിക മേഖലകളിൽ നിന്ന് പാട്ട വാടകയുടെ ഒരു ഭാഗം സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് ഉടമസ്ഥാവകാശമുള്ള പ്രത്യേകോദ്ദേശ സ്ഥാപനത്തിന് അർഹതയുണ്ട്. പിഎം മിത്ര പാർക്ക് വികസനം, നൈപുണ്യ വികസന സംരംഭങ്ങൾ, തൊഴിലാളികൾക്കുള്ള മറ്റ് ക്ഷേമ നടപടികൾ എന്നിവയിലൂടെ ടെക്സ്റ്റൈൽ വ്യവസായത്തിന്റെ കൂടുതൽ വിപുലീകരണത്തിന് അത് ഉപയോഗിക്കാൻ കഴിയും
IE/SKY
(Release ID: 1765802)
Visitor Counter : 327