രാജ്യരക്ഷാ മന്ത്രാലയം

ബ്രിട്ടീഷ് നാവികസേനാ മേധാവി അഡ്‌മിറൽ സർ ടോണി റാഡാകിൻ, ഇന്ത്യ സന്ദർശിക്കുന്നു

Posted On: 22 OCT 2021 2:58PM by PIB Thiruvananthpuram



ന്യൂഡൽഹി, ഒക്ടോബർ 22 , 2021



 ബ്രിട്ടീഷ് റോയൽ നേവി മേധാവിയും ഫസ്റ്റ് സീ ലോർഡുമായ  അഡ്മിറൽ സർ ടോണി റാഡാകിൻ ഒക്ടോബർ 22 മുതൽ 24 വരെ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് ഇന്ത്യയിൽ എത്തി  . ഇന്ന് (ഒക്ടോബർ 22) ഇന്ത്യൻ നാവികസേനാ മേധാവി  അഡ്‌മിറൽ കരംബീർ സിംഗുമായി അദ്ദേഹം  ആശയവിനിമയം നടത്തി. ചർച്ചയിൽ ,മറ്റ് നാവിക ഉഭയകക്ഷി  സഹകരണ വിഷയങ്ങൾക്കൊപ്പം  മേഖലയിലെ സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള സഹകരണ സംവിധാനങ്ങളിൽ മേധാവികൾ ഊന്നൽ നൽകി.  ഇന്ത്യൻ നാവികസേനയുടെ പടിഞ്ഞാറൻ നാവിക കമാൻഡ് (മുംബൈയിൽ) സന്ദർശിക്കാനും അഡ്‌മിറൽ സർ ടോണി റാഡാകിൻ ഉദ്ദേശിക്കുന്നുണ്ട് . അവിടെ അദ്ദേഹം വെസ്റ്റേൺ നേവൽ കമാൻഡ് ഫ്ലാഗ് ഓഫീസർ കമാൻഡ്-ഇൻ-ചീഫ് വൈസ്  അഡ്‌മിറൽ ഹരി കുമാറുമായി സംവദിക്കും.


ഇന്ത്യയും യുകെയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം 2004 -ൽ 'തന്ത്രപരമായ പങ്കാളിത്തം' ആയി ഉയർത്തപ്പെട്ടു. തുടർന്ന്, ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ തമ്മിൽ  2021 മെയ് 04   ന് നടന്ന  വെർച്വൽ ഉച്ചകോടിയിൽ, ഇതിനായുള്ള  "കർമപദ്ധതി 2030' സ്വീകരിച്ചു.

കൊങ്കൺ പോലുള്ള പ്രവർത്തന സഹകരണം കൂടാതെ , സമുദ്ര അഭ്യാസങ്ങൾ , പരിശീലന കൈമാറ്റങ്ങൾ, വൈറ്റ് ഷിപ്പിംഗ് വിവരങ്ങളുടെ കൈമാറ്റം, വിവിധ മേഖലകളിലെ വിഷയവിദഗ്ദ്ധരുടെ സേവനം  തുടങ്ങിയ നിരവധി പ്രവർത്തനങ്ങളിൽ ഇന്ത്യൻ നാവികസേന  ബ്രിട്ടീഷ് റോയൽ നേവിയുമായി സഹകരിക്കുന്നു.ഇതിനായി  വർഷം തോറും എക്സിക്യൂട്ടീവ് സ്റ്റിയറിംഗ് ഗ്രൂപ്പ് (ESG) യോഗം   നടത്തുന്നുണ്ട് . കൂടാതെ, ഇരു  നാവികസേനയിൽ നിന്നുമുള്ള യുദ്ധക്കപ്പലുകലും  പരസപരം  തുറമുഖസന്ദർശനം  നടത്താറുണ്ട്

 
IE/SKY


(Release ID: 1765791) Visitor Counter : 208