നിതി ആയോഗ്
നിതി ആയോഗിന്റെ അടൽ ഇന്നവേഷൻ മിഷൻ (AIM), "ഇന്നൊവേഷൻസ് ഫോർ യു" എന്ന ഡിജി ബുക്ക് പുറത്തിറക്കി
Posted On:
21 OCT 2021 3:42PM by PIB Thiruvananthpuram
ന്യൂഡൽഹി, ഒക്ടോബർ 21, 2021
നിതി ആയോഗിന്റെ അടൽ ഇന്നവേഷൻ മിഷൻ (AIM), "ഇന്നൊവേഷൻസ് ഫോർ യു" എന്ന പേരിൽ ഡിജി ബുക്ക് പുറത്തിറക്കി. അടൽ ഇന്നൊവേഷൻ മിഷന്റെ കീഴിൽ വ്യത്യസ്ത മേഖലകളിളുള്ള സ്റ്റാർട്ടപ്പുകളുടെ വിജയകഥകളാണ് ഈ പുസ്തകത്തിലുള്ളത്. സുസ്ഥിരമായ ഭാവിയിലേക്കുള്ള പാത തുറക്കാൻ കഴിയുന്ന നൂതനമായ ഉൽപ്പന്നങ്ങളും, സേവനങ്ങളും, പരിഹാരങ്ങളും സൃഷ്ടിക്കാൻ ഈ സ്റ്റാർട്ടപ്പുകൾ പ്രവർത്തിച്ചിട്ടുണ്ട്. ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പ് ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു, വൈകാതെ മറ്റ് മേഖലകളിലുള്ളവയും പുറത്തിറക്കും.
രാജ്യമെമ്പാടുമായി വ്യാപിച്ച് കിടക്കുന്ന അടൽ ഇൻകുബേഷൻ സെന്ററുകളിലെ 45 ആരോഗ്യ സാങ്കേതിക സ്റ്റാർട്ടപ്പുകളുടെ വിജയഗാഥകൾ ആണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നിതി ആയോഗ് വൈസ് ചെയർമാൻ, ഡോ. രാജീവ് കുമാർ; നിതി ആയോഗ് അംഗം (ആരോഗ്യം), ഡോ. വി. കെ പോൾ; നിതി ആയോഗ് സിഇഒ, ശ്രീ അമിതാഭ് കാന്ത്; നീതി ആയോഗ് അഡീഷണൽ സെക്രട്ടറി (ആരോഗ്യം) ഡോ. രാകേഷ് സർവാൾ; നിതി ആയോഗ് അടൽ ഇന്നവേഷൻ മിഷൻ ഡയറക്ടർ, ഡോ. ചിന്തൻ വൈഷ്ണവ് എന്നിവർ ഡിജിറ്റൽ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
പുസ്തകത്തിന്റെ തുടർന്നുള്ള പതിപ്പുകൾ അഗ്രിടെക്, എഡ്യൂടെക്, മൊബിലിറ്റി, ഇവി തുടങ്ങിയ വളർന്നുവരുന്ന മേഖലകളെ കേന്ദ്രീകരിച്ചുള്ളവ ആയിരിക്കും.
RRTN/SKY
(Release ID: 1765505)
Visitor Counter : 304